എന്തു പറയാന്‍ ആണ് , കൊറോണ കാലം അല്ലെ? മിണ്ടാതെ ഉരിയാടാതെ പഞ്ഞ മാസം പോകുന്നതു വരെ അകത്തിരിക്കാം. ഇന്നിപ്പോ മോദിജിയുടെ വെളിച്ചം വിതറുന്ന ബാലന്‍ ആണെല്ലോ സംസാര വിഷയം. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉള്ള വിളക്ക് കെടുത്തി വിളക്ക് കത്തിക്കാന്‍ ആണ് ടാസ്‌ക്. ആരാണെങ്കിലും ഒരു ശകലം വെളിച്ചം നല്ലതാണ്. ഈ 9 മിനിട്ടിന്റെ കണക്കാണ് പിടിതരാതെ നില്‍ക്കുന്നത്. അതു പിന്നെ തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നത് രാത്രി ആണെല്ലോ അതാവും. ഗ്രിഡിന്റെ ഫ്യൂസ് അടിച്ചു പോകാതിരിക്കാന്‍ കെ എസ് ഇ ബി കണ്ണില്‍ ബള്‍ബ് കത്തിച്ചു കാത്തിരിക്കും എന്നു പറയുന്നുണ്ട്. 9 മണി ആയതു കൊണ്ട് ആശ്വാസം പോയാലും തിരിച്ചു വരുവാന്‍ സാധ്യത ഉണ്ട്, വല്ല 2 മണി എന്നെങ്ങാനും പറഞ്ഞിരുന്നേല്‍ പെട്ടേനെ.
പ്രളയം വന്നാലും രോഗം വന്നാലും സെല്‍ഫി നിര്‍ബന്ധമാ . നല്ലതു ചെയ്താല്‍ അതു നാലാളെ കാണിക്കണം രാഷ്ട്രീയ സംഘടനാ ആണേല്‍ തീര്‍ച്ചയായും വേണം. ഇതാ ഞങ്ങളുടെ എം എല്‍ എ , ഇതാ ഞങ്ങളുടെ എം പി, ഞങ്ങളുടെ മെമ്പര്‍ അങ്ങനെ പോകും കാര്യങ്ങള്‍. ചെയ്യുന്നത് നല്ല കാര്യം തന്നെ അതു കൊട്ടിഘോഷിക്കേണ്ട കാര്യം എന്താണ് ? ഇതൊന്നും പോരാഞ്ഞു ജാതി സംഘടനാ മത സംഘടനാ അങ്ങനെ കുറെ വകുപ്പുകള്‍. ചെയ്യുന്നത് നാടിനു വേണ്ടി ആണെങ്കില്‍ എന്തിനാണ് ഹെ ഇമ്മാതിരി ലേബലുകള്‍ കൊറോണ മാസ്‌കുകള്‍ ഇന്ന പ്രദേശവാസികളുടെ കൂട്ടായ്മ ഇന്ന പോലീസിന് കൈമാറിയിരുന്നു എന്നൊരു വാര്‍ത്തയില്‍ പോരേ അത് ? പൂട്ടി ഇട്ട മുഖവും ആയി ജാതി മത രാഷ്ട്രീയ കോലങ്ങള്‍ എന്തിനാണ് ഗ്രൂപ്പ് ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്? നാട്ടില്‍ കല്യാണം നടക്കുമ്പോള്‍ ചെറിയ കവറില്‍ പേരും മേല്‍വിലാസവും എഴുതി 101 രൂപയോ അതില്‍ കൂടുതലോ കൊണ്ടു കൊടുത്തിട്ട് പേരെഴുതുന്ന ഒരു മഹത്തായ പരുപാടി ഉണ്ട്. ഇതൊക്കെ കാണുമ്പോള്‍ അതാണ് ഓര്മ വരുന്നത്.
ഇനി വേറൊരു കൂട്ടര്‍ ഉണ്ട് എട്ടുകാലി മമ്മൂഞ്ഞുമാര്‍. ആരെങ്കിലും ഇരു ചെവി അറിയാതെ സഹായം കൊടുത്തു എന്നു വിചാരിക്കുക (വിചാരിക്കണ്ട നടന്നതാണ്) ആ സഹായം ഈ സഹായമനസ്‌കനാണ് ചെയ്തത് എന്നും പറഞ്ഞു പടം ഇടുന്ന ചിലര്‍ ഉണ്ട്. അതിപ്പോ ഈ ജാതി ഇരുകാലി ജന്തുക്കള്‍ രാഷ്ട്രീയത്തില്‍ മാത്രമേ ഉള്ളു എന്നു പറയരുത്, ചുക്കിലും ചുണ്ണാമ്പിലും ഉണ്ട് ഈ കൂട്ടര്‍ . ഒരു കൂട്ടം ചെറുപ്പക്കാര്‍ പടവും പ്രശസ്തിയും വേണ്ട എന്നു തീരുമാനിച്ചു ഒരു സഹായം ചെയ്തു. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നു സ്വന്തം കയ്യില്‍ നിന്നും മുടക്കി മേടിച്ചു നല്കുക എന്നു . ഒരു വൃക്ക രോഗിയുടെ ചികത്സ ആവശ്യത്തിന് മരുന്ന് തേടി പോയ ചെങ്ങായിക്ക് പോലീസുമായി കൂടിക്കാഴ്ച ചെയ്യേണ്ടതായും വന്നു ലോക്ക് ഡൗണ്‍ അല്ലെ. അങ്ങനെ കറങ്ങി തിരിഞ്ഞു ഒടുവില്‍ പോലീസിന്റെ സഹായത്തോടെ സാധനം കിട്ടി. കിട്ടിയത് രോഗികള്‍ക്ക് വൈകുന്നേരം വിതരണം ചെയ്തു. ഫോട്ടോ ഇല്ല പബ്ലിസിറ്റി ഇല്ല. നേരം ഇരുട്ടി വെളുത്തപ്പോള്‍ ,പാല മരത്തിന്റെ മുകളില്‍ ഇതും കണ്ടു വെളുക്കേ ചിരിച്ചു കൊണ്ടിരുന്ന മെമ്പര്‍ ഞാന്‍ മുന്‍കൈ എടുത്തു നടത്തിയ പരിപാടി ആക്കി മഹാമനസ്‌കതയ്ക്കുള്ള മടലും വെട്ടി കയ്യില്‍ പിടിച്ചു ഫേസ് ബുക്കില്‍
തബ് ലീഗ് സമ്മേളനം കഴിഞ്ഞു നാട്ടില്‍ പോയി കൊറോണ പങ്കു വെച്ചവരെ കുറിച്ചാണെല്ലോ ഇപ്പൊ സംസാരം. ഒരു മതത്തിനെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കാന്‍ കിട്ടിയ അവസരം സോഷ്യല്‍ മീഡിയയിലെ ചില ബുദ്ധിജീവികളും ഒരു പണി ഇല്ലെങ്കിലും മുസ്ലിങ്ങള്‍ എല്ലാം ഇത്തരക്കാരാണ് എന്നു വിശ്വസിക്കുന്ന പരിണാമ സിദ്ധാന്തത്തിനു തലച്ചോര്‍ വിട്ടു കൊടുക്കാത്തവരും ആയ ആളുകളും മുതലെടുക്കുന്നുണ്ട്. ശ്വാസം കിട്ടാതെ ആശുപത്രിയില്‍ ചെല്ലുമ്പോ മുസ്ലിം ഡോക്ടര്‍ അല്ലേല്‍ നേഴ്‌സ് വേണ്ട എന്നാണോ എന്തോ ഈ കൂട്ടര്‍ പറയുക. വെള്ളയും പൂശുന്നില്ല കറുപ്പും പൂശുന്നില്ല. രോഗം ഉണ്ടെന്നു കണ്ടെത്തി എന്നാല്‍ ചികത്സ തേടാത്തവന് ഒരു വിശ്വാസമേ ഉള്ളു അന്ധവിശ്വാസം. ഈ കൂട്ടരേ മതം നോക്കി തിരിക്കരുത് ദൈവഭയം ഉള്ള കൊറോണ ദൈവ നിഷേദിയായ കൊറോണ എന്നൊന്നും ഇല്ല. ഒരൊറ്റ കോറോണയെ ഉള്ളു അതിനാകട്ടെ ചോദിക്കാനുള്ള കഴിവ് ഇല്ല ചില മനുഷ്യന്മാരെ പോലെ ഒറ്റ ബുദ്ധിയാ. മുന്‍പില്‍ പെടാതെ നിന്നാല്‍ ബാക്കി ഉള്ളവര്‍ക്ക് ജോലി കുറഞ്ഞിരിക്കും.
ലോകം മുഴുവന്‍ കൊറോണ പിടിക്കുകയാണെല്ലോ . ഈ നാട്ടില്‍ കിടന്നാല്‍ ചികിത്സ കിട്ടില്ല, ദരിദ്ര രാജ്യം എന്നൊക്കെ പറഞ്ഞു അമേരിക്കയിലും യൂറോപ്പിലൊട്ടും ചാടി പോയ വിദേശ മലയാളികള്‍ക്കു കുഴപ്പം ഒന്നും കാണില്ല എന്നു വിശ്വസിക്കാം. നാടുകള്‍ വിജനമായപ്പോള്‍ ഒളിച്ചു ജീവിച്ചിരുന്ന ജീവികള്‍ പലരും പുറത്തു വന്നു. ആരോ പറഞ്ഞതു പോലെ പ്രകൃതിയുടെ വൈറസ് ആയ മനുഷ്യനെ ചങ്ങലയ്ക്കിടാന്‍ പ്രകൃതി തന്നെ കണ്ടെത്തിയ മറുമരുന്നാണോ ഈ കൊറോണ? ആവാതിരിക്കട്ടെ. പട്ടിണി എന്നൊരു മാരക രോഗം ഉണ്ട്, എല്ലാരേയും പിടിക്കാത്തതു കൊണ്ടാവും അതിനു ഒരു മരുന്ന് കണ്ടെത്തിയിട്ടില്ല

Social Plugin