നർമ്മമുഖം മാഞ്ഞു; ശശി കലിംഗയ്ക്ക് വിട



കോഴിക്കോട് : പ്രശസ്ത സിനിമ നടന്‍ ശശി കലിംഗ (59) അന്തരിച്ചു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. E-DelamOnline
25 വര്‍ഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ സിനിമാ രംഗത്ത് അരങ്ങേറ്റംകുറിച്ചത്.

നൂറിലധികം മലയാള സിനിമയില്‍ വ്യത്യസ് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി താരം. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, കസബ, ആമേന്‍, പുലിമുരുകന്‍, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്റണി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2019-ല്‍ തിയേറ്ററുകളിലെത്തിയ കുട്ടിമാമ എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. E-DelamOnline


ഏഷ്യാനെറ്റിലെ മുൻഷി എന്ന കാരിക്കേച്ചർ പരമ്പരയിലും,  സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലമാണ് സ്വദേശം.
സംസ്കാരം ഇന്ന് 12.30ന് കുന്നമംഗലത്തെ വീട്ടുവളപ്പിൽ.


Post a Comment

0 Comments