രണ്ട് ശ്വാനന്മാര്‍ | കോശി ജോണ്‍സണ്‍

ങ്ങള്‍ രണ്ട് ശ്വാനന്മാര്‍. അടുത്തടുത്താണ് വീടുകള്‍.അതിനാല്‍ വിരസതയില്ല. തമ്മില്‍ മിണ്ടിയും പറഞ്ഞും അങ്ങനെ കിടക്കും. സുരക്ഷിത അകലം ഒക്കെ പാലിക്കുന്നുണ്ട്. വേലിക്കപ്പുറവും ഇപ്പുറവും. ഞങ്ങള്‍ സാധാരണക്കാരല്ല. രാജ്യം ഭരിക്കുന്ന നേതാവിന്റെയും പ്രതിപക്ഷ നേതാവിന്റെയും അരുമകള്‍. തിരിഞ്ഞുനോക്കിയില്ലെങ്കില്‍ പോലും ആള്‍ക്കാര്‍ അങ്ങനെയാ പറയുന്നത്. ഞങ്ങള്‍ക്ക് ലോക്ക് ഡൗണിന്റെ പ്രശ്‌നമൊന്നുമില്ല. കാരണം ഞങ്ങള്‍ കൂടുതല്‍ സമയവും ലോക്കില്‍ തന്നെയാണ്. 

ഞങ്ങള്‍ക്കിവിടെ സുഖം തന്നെ. ചില കാര്യങ്ങളില്‍ കണ്ണടയക്കണമെന്ന് മാത്രം. രണ്ടു വീട്ടിലെയും കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം. മറ്റാര്‍ക്കും അറിയാത്ത പല കാര്യങ്ങളും.വൈകിട്ടുള്ള റ്റി വി ചാനല്‍ വാര്‍ത്തകള്‍ കേട്ട് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു മരിക്കും. കാരണം... യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ക്കെല്ലേ അറിയൂ! ഇപ്പോ ഞങ്ങക്കൊരു പേടിയുണ്ട്. കോ വിഡ്. എല്ലാരും മാസ്‌ക്കും ഗ്ലൗസും ഒക്കെ ഇടുന്നുണ്ട്. ഞങ്ങക്കിതൊന്നുമില്ല. കൂടാതെ വീട്ടില്‍ വരുന്ന കൊച്ചമ്മമാരൊക്കെ ഞങ്ങളെ സ്‌നേഹിക്കാറുണ്ട്. സാനിറ്റൈസ ര്‍ ഒക്കെ ഉപയോഗിക്കുന്നുണ്ടോ ആവോ.. കഴിഞ്ഞ ദിവസം അപ്പുറത്തെ വീട്ടിലെ ചെക്കന്‍ പറയുന്നതു കേട്ടു. സാനിറ്റൈസര്‍ ഉപയോഗിച്ചിട്ട് ഞങ്ങളെ തൊട്ടാല്‍ എന്തോ പ്രശ്‌നമുണ്ടെന്ന്. സത്യം ആണോ എന്തോ എന്റെ ശിവനേ... എന്തായാലും രണ്ട് കൊരയൊക്കെ കൊരച്ച് പേടിപ്പിച്ച് വിടാം.. അല്ലാതെ രക്ഷയില്ല. 

ഇന്നലെ അപ്പറത്തെ ലവന്‍ പറഞ്ഞു കടിച്ചാപ്പൊട്ടാത്തെ എന്തോ ഒന്നു വീണു കിട്ടിയിട്ടുണ്ട് എന്ന്. എന്തോന്നാ.. സ്പ്രിങ്ക്‌ലോ മറ്റോ ആണ് തുടങ്ങുന്നത്. അവന്‍ പറഞ്ഞു മനുഷ്യരുടെ അസുഖത്തിന്റെ വിവരങ്ങള്‍ ഒക്കെ എടുത്ത് ആര്‍ക്കോ കൊടുത്തെന്ന്. ഇവന്‍മാരുടെ അസുഖത്തിന്റെ കാര്യങ്ങള്‍ക്കൊക്കെ ഇത്ര വിലയോ??അതെങ്ങനാ ഇവന്മാര് വേണ്ടതിനും വേണ്ടാത്തതിനും മരുന്നെന്നും പറഞ്ഞ് ഓരോന്ന് എടുത്ത് വിഴുങ്ങുവല്ലേ. ഇതൊന്നും കഴിക്കാത്ത നമുക്ക് വല്ല കുഴപ്പോമുണ്ടോ.. അതിനാല്‍ ഒരുത്തനും നമ്മുടെ ഡാറ്റായും വേണ്ട ഒന്നും വേണ്ട. 6 മണിക്ക് കുറെയെണ്ണം മൈക്കും പിടിച്ചോണ്ട് വരും സുരക്ഷിത അകലവും വേണ്ട മാസ്‌ക്കും വേണ്ട എങ്ങനേലും കുറച്ചു വാര്‍ത്ത മതി. വ്യക്തമായി അറിയണമെങ്കില്‍ നമ്മളോട് ചോദിച്ചാല്‍ പോരെ മണി മണിപോലെ പറഞ്ഞു കൊടുക്കില്ലേ.എന്ത് ഡാറ്റാ വേണം നമ്മുടെ കയ്യില്‍ ഉണ്ട്... ഹും.. ബുദ്ധിയില്ലാത്ത മനുഷ്യര്‍...

Post a Comment

0 Comments