സ്‌കൂളിനെ മാസ്‌ക്കിലാക്കി സുഗതന്‍മാഷ് | Special Report


ചാരുംമൂട്‌
കോവിഡ് പ്രതിരോധത്തിലൂന്നി പരീക്ഷനടത്തുവാന്‍ മറ്റ് സ്‌കൂളുകളെ പോലെ തയ്യാറെടുക്കുകയാണ് താമരക്കുളം വിവിഎച്ച്എസ്എസ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് അധ്യാപകരും പിടിഎ ഭാരവാഹികളും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്‌ക്കിലൂടെ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ് സ്‌കൂളിലെ തന്നെ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എല്‍. സുഗതന്‍. www.e-delam.com
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്റെ സ്‌കൂളിലെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷ ജോലി നിര്‍വഹിക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും   മാസ്‌ക് വിതരണം ചെയ്ത് സുഗതന്‍ മാഷ്.  www.e-delam.com

ആലപ്പുഴ ജില്ലയിലെ താമരക്കുളം വി വി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ എല്‍. സുഗതനാണ്  സ്‌കൂളില്‍ പരീക്ഷ എഴുതുന്ന നാനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ നടത്തുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക് വിതരണം ചെയ്തത്.  www.e-delam.com

അധ്യാപക അവാര്‍ഡിനു ലഭിച്ച പാരിതോഷിക  തുകയും    കഴിഞ്ഞ വര്‍ഷം ലഭിച്ച വനമിത്ര അവാര്‍ഡിന്റെ പാരിതോഷികവും  കൊണ്ട് കഴിഞ്ഞ പ്രളയ കാലത്ത് കുട്ടനാട്ടിലെ  സ്‌കൂളിലെ കുട്ടികള്‍ക്കും മറ്റ് പ്രളയ ബാധിത പ്രദേശങ്ങളിലും  പഠനോപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. കൂടാതെ സര്‍ക്കാരിന്റെ സാലറി ചലഞ്ചുകളിലും പങ്കെടുത്തു. റെവന്യൂ  വകുപ്പില്‍ ജോലി ചെയ്യുന്ന ഭാര്യ അനൂപയും സര്‍ക്കാരിന്റെ രണ്ടു ചലഞ്ചിലും  പങ്കെടുത്തിരുന്നു.  www.e-delam.com

സ്‌കൂളില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍  ഹെഡ്മിസ്‌ട്രെസ്  സുനിത ഡി പിള്ള മാസ്‌കുകള്‍  ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എം.എസ്.സലാമത്ത്, പിടിഎ സെക്രട്ടറി സി.എസ് ഹരികൃഷ്ണന്‍, സീനിയര്‍ അധ്യാപിക സഫീന, കൈറ്റ് കണ്‍വീനര്‍ സി.ആര്‍. ബിനു, സജി കെ.വര്‍ഗീസ് തുടങ്ങിയവര്‍  ചടങ്ങില്‍  പങ്കെടുത്തു. www.e-delam.com

Post a Comment

0 Comments