എന്നാല്‍ മറുവശത്ത് അവിശ്വസനീയമാം വിധം കരുത്തും ആഴവുമുള്ള ഗദ്യകവിതകള്‍ ഏറെയുണ്ട്. ഇതു കവികള്‍ക്കുള്ള വക്കാലത്തല്ല..വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.. സര്‍ഗാത്മകത പരീക്ഷിക്കാനുള്ള എളുപ്പമാര്‍ഗം കവിതയാണ്, എക്കാലത്തും.. വിരലില്‍ എണ്ണാവുന്ന കവികളേ ഉണ്ടായിരുന്നുള്ളൂ എന്നത് സത്യം. എന്നാല്‍ അത് കവിത എഴുതുന്നതില്‍ നിന്നും ആരെയും വിലക്കുന്ന ഒരു ചിന്ത അല്ല.
സമൂഹം നല്‍കുന്ന
കല്‍പ്പനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനല്ല എഴുത്തുകാരന്‍..
എന്നാല്‍ സ്വന്തം രചനകളെ ശ്രദ്ധയോടെ നിരീക്ഷിച്ചു, വിമര്‍ശിച്ചതിന് ശേഷം മാത്രം പ്രസിദ്ധീകരിക്കാന്‍ നല്‍കുക.
സര്‍ഗാത്മകമായ സ്വാതന്ത്ര്യം എന്ന പേരില്‍ അതുമിതുമൊക്കെ എഴുതുന്നു കവികള്‍ എന്ന ആ ധാരണ യഥാര്‍ത്ഥ ദിശയിലേക്ക് തിരിക്കണം.
കഥയും കവിതയും നോവലുമൊക്കെ കരുത്തു കാട്ടേണ്ടത് പരസ്പരം മത്സരിച്ചാണ് എന്ന് കരുതരുത്.
സാഹിത്യത്തെ സമീപിക്കുന്ന അക്കാദമിക് രീതികള്‍ പലപ്പോഴും നല്ലത് തന്നെയാണ്, അവയ്ക്ക് ധാരാളം ദൗര്‍ബല്യങ്ങളും മുന്‍ധാരണകളും ഉണ്ടെങ്കിലും...
നിരൂപണം എന്നത് ബാഹ്യമായി നിര്‍വഹിക്കാന്‍ ഒരു അധികാരകേന്ദ്രം ആവശ്യമില്ല, പ്രത്യേകിച്ച് ഇന്നത്തെ രചനകളുടെ വൈചിത്ര്യവും വൈവിധ്യതയും കണക്കിലെടുക്കുമ്പോള്‍.
എഴുത്തുകാര്‍ സ്വയം നിരൂപണം ചെയ്യണം.. ശ്രദ്ധയോടെ വായിക്കണം. ലോകത്തിന്റെ പല ഭാഗത്തും സംഭവിക്കുന്ന മാറ്റങ്ങള്‍ സാഹിത്യത്തില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് മനനം ചെയ്യണം..
കവിത സുന്ദരമായ ഒരു സാധ്യതയാണ്.
അതിനെ അടുത്തറിയാനുള്ള കവികളുടെ ശ്രമത്തെ തീര്‍ച്ചയായും ഉള്‍ക്കൊള്ളണം. അതേ സമയം ദയനീയമായ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന രചനകള്‍ നടത്താതിരിക്കാനും ശ്രദ്ധിക്കണം..
സാഹിത്യസമീപന രീതികള്‍ക്ക് ലളിതവും വ്യക്തവുമായ പരിണാമം ഉണ്ടാവേണ്ടതാണ്...
♥

0 Comments