കോവിഡ് ക്കാലത്ത് വായനാദിനത്തിന് മറ്റൊരിക്കലും ലഭിക്കാത്ത ഒരു പ്രത്യേകതയുണ്ട്... എന്തെങ്കിലുമൊക്കെ വായിച്ചിട്ട് വായനാദിനാചരണത്തിൽ മനസ്സുകൊണ്ടെങ്കിലും പങ്കുചേരുന്നവരാണിന് നാം. മറ്റൊരിക്കലും ഇല്ലാത്ത രീതിയിൽ ഓൺലൈൻ വായനയുടെ സ്വീകാര്യതയെ കുറിച്ച് ചർച്ചകൾ സജീവമാകുന്ന ഒരു സമയമാണിത്.
എങ്കിലും കുട്ടിക്കാലത്തെ വായനാ ഓർമ്മ തീർച്ചയായും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് നമുക്ക്.
വായനയിലൂടെ സ്വപനം കാണുവാൻ പറ്റും എന്ന തിരിച്ചറിവ് ഉണ്ടാക്കിയത് 'ഒരു ദേശത്തിന്റെ കഥയും '.
വായന ഡിജിറ്റൽ ആയി എന്ന് പലരും പറയാറുണ്ട് എന്തോ എനിക്കങ്ങനെ തോന്നിയിട്ടില്ല. നല്ല ഒരു പുസ്തകം വായിച്ചു തീരുമ്പോൾ ഉള്ള സംതൃപ്തി ഡിജിറ്റൽ രൂപങ്ങൾക്ക് തരുവാൻ കഴിഞ്ഞിട്ടില്ല എന്ന് പറയാതെ വയ്യ .
ഗെയിമുകളും പ്രൊജെക്ടുകളുമായി നമ്മുടെ പുതു തലമുറയെ വായനയുടെ ഭംഗി കാട്ടികൊടുക്കാവാൻ ഒരുപാട് സംരഭങ്ങൾ മുന്നോട്ടു വരുന്നു എന്നത് ആശ്വാസകരമായ കാര്യം ആണ്. ഏതോ ഒരു ക്ലാസ്സിൽ പഠിച്ച രസകരമായ ഒരു ഓര്മ പങ്കു വെച്ച് കൊണ്ട് ഇതവസാനിപ്പിക്കാം.
ഒരു ഗ്രന്ഥശാലയുടെ വിവരണം ആയിരുന്നു അത് എന്നാണോർമ. പുസ്തകം വായിക്കുന്ന ആളുടെ മനസ്സ് ഉരുകിയ മെഴുകു പോലെ ആണെന്നും മികച്ച ഒരു ഗ്രന്ഥത്തിന് വായനക്കാരന്റെ മനസിനെ രൂപപ്പെടുത്തി എടുക്കുവാൻ കഴിയും എന്നതായിരുന്നു സാരാംശം.
ഇനിയും മരിക്കാത്ത വായനയുടെ നല്ല നാളുകളിൽ നല്ലവായനക്കാരാകുവാൻ ഏവർക്കും ആശംസകൾ .
എം. അരുൺ
അസ്സോസിയേറ്റ് എഡിറ്റർ
പ്രിയ വായനക്കാർക്കും ഗൃഹാതുരത്വമുള്ള വായനാ അനുഭവങ്ങൾ പങ്കു വയ്ക്കുവാൻ ഇ-ദളം ഓൺലൈൻ അവസരം ഒരുക്കുന്നു.നിങ്ങളുടെ ഓർമ്മകൾ ടെക്സ്റ്റ് രൂപത്തിൽ 859 2020403 എന്ന നമ്പരിലേക്ക് വാട്ട്സ്ആപ്പ് ചെയ്യൂ.


0 Comments