റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നതിനിടയില്‍ ആന്‍സി പല പ്രാവശ്യം തന്റെവാച്ചിലേക്ക് നോക്കി.ട്രെയിന്‍ വരാന്‍ ഇനിയും അര മണിക്കുര്‍ കുടി കഴിയണം . ഇന്ന് ട്രെയിന്‍ ലേറ്റ് അണ്. വൈകിട്ട് അഞ്ച് മണിക്കുള്ള അനന്തപുരി എക്‌സ്പ്രസിനാണ് അവള്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. ശനിയാഴ്ച ദിവസം ഉച്ചക്ക് ശേഷം അവള്‍ ഓഫീസില്‍ നിന്നിറങ്ങും. ആന്‍സിക്ക് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചിട്ട് നാലുവര്‍ഷങ്ങള്‍ കഴിയുന്നു. ഭര്‍ത്താവ് ഡൊമിനിക്കിന് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനു ശേഷം ആശ്രിത നിയമനത്തിലാണ് അവള്‍ക്ക് ക്ലാര്‍ക്കായി ജോലി ലഭിച്ചത്. നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലയുള്ള പി.എച്ച.സിയില്‍ ജോലി ചെയ്യുന്ന അവള്‍ ,നഗരത്തിലെ ലേഡീസ് ഹോസ്റ്റലിലാണ് താമസിക്കുന്നത്.
മണ്‍സൂണ്‍ കാലം ആരംഭിച്ചതിനാല്‍ പിഎച്ച സി യില്‍ നല്ല തിരക്കുള്ളതു കൊണ്ട് ആന്‍സിക്കും കുടെ ജോലി ചെയ്യുന്ന രതിദേവിക്കും ഒക്കെ ജോലിഭാരം കൂടുതലാണ്. നാല് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഡോ.പ്രദീപിനെ കാണാനാണ് രോഗികളുടെ തിരക്ക്. എല്ലാ രോഗികളെയും പരിശോധിക്കറുണ്ടെങ്കിലും ,കുട്ടികളെ ഡോ പ്രദീപിനെ കാണിക്കാനാണ് എല്ലാവരും ഇഷ്ടപെടുന്നത് .സൂപ്രണ്ടിന്റെ ചുമതല കുടി ഉള്ളതു കൊണ്ട് എല്ലാ ദിവസങ്ങളിലും ഡോ.പ്രദീപ് ഓഫീസില്‍ വരാറുണ്ട്.പൊതുവേ സൗമ്യനായ ഡോക്ടര്‍ അവിവാഹിതനാണ്. പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എതോ ലേഡി ഡോക്‌റുമായി പ്രണയത്തിലായിരുന്നെന്നും വിട്ടുകാരുടെ എതിര്‍പ്പു കൊണ്ട് വിവാഹം നടന്നില്ലെന്നും രതി പറഞ്ഞിട്ടുണ്ട്. ഓഫീസിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ആന്‍സിയുമായി സംസാരിക്കാന്‍ ഡോക്ടര്‍ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. അപ്പാഴൊക്കെ അടുത്ത സീറ്റിലിരിക്കുന്ന രതീദേവി അവള നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കും. ഡൊ:പ്രദീപുമായി സംസാരിക്കാന്‍ ആന്‍സിക്കും ഇഷ്ടമാണ് എന്നതാണ് വാസ്തവം.
ഉച്ചഭാഷിണിയിലൂടെ ട്രെയിന്‍ വരുന്ന അറിയിപ്പു കേട്ടപ്പോള്‍ മറ്റുള്ളവരൊടൊപ്പം അവളും എഴുന്നേറ്റ് ട്രെയിന്‍ കാത്തു നിന്നു. അല്ലസമയത്തിനകം ട്രെയിന്‍ പ്ലാറ്റ് ഫാമില്‍ വന്നു നിന്നു .തിരക്ക് കുറവായതിനാല്‍ അവള്‍ക്ക് ജനലിനരികിലുള്ള സീറ്റുകിട്ടി. ട്രെയിന്‍ മുന്നോട്ട് നിങ്ങി തുടങ്ങിയപ്പോള്‍ കാപ്പിയും ചായയുമൊക്കെ എത്തി. കാപ്പി വാങ്ങി കുടിച്ചതിനു ശേഷം എതിരെ ഇരുന്ന അഞ്ച് വയസ് തോന്നിക്കുന്ന ആണ്‍കുട്ടിയെ കണ്ടപ്പോഴാണ് ആന്‍സി തന്റെ ഇളയ മകന്‍ ഇമ്മാനുവലിനെ പറ്റി ചിന്തിച്ചത് ഭര്‍ത്താവിന്റെ മാതാപിതാക്കളും മൂത്തമകള്‍ ,പത്ത് വയസുള്ള ,ടെസിയുമെല്ലാം മകനെ ശ്രദ്ധിക്കുമെങ്കിലും അവനെ പിരിഞ്ഞിരിക്കുന്ന കാര്യം ആന്‍സിക്ക് ബുദ്ധിമുട്ടാണ്. ഇമ്മാനുവേലിന് ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമയും ശ്വാസം മുട്ടലും അവളെ വല്ലാത്ത വ്യസനത്തിലാക്കുന്നു. തിങ്കളാഴ്ച വീട്ടില്‍ നിന്ന് പോരുമ്പോള്‍ മകന് ചെറിയ പനി ഉണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് വിളിച്ചപോള്‍ ചുമയും ശ്വാസമുട്ടലും ഉണ്ടെന്നറിഞ്ഞു .ശ്വാസം മുട്ടല്‍ ,വളരുമ്പോള്‍ ഇമ്മാനുവലിനെ ആസ്ത രോഗിയാക്കുമോ എന്നതാണ് അവളുടെ പേടി. ഇക്കാര്യം ഡോ.പ്രദീപിനോട് ചോദിച്ചാലോ എന്ന് പല പ്രാവശ്യം അവള്‍ ആലോചിച്ചിട്ടുണ്ട്. അടുത്ത മുറിയിലിരുന്ന് പരിശോധിക്കുന്നവരോട് ഡോക്ടര്‍ രോഗവിവരങ്ങള്‍ വിശദമായി പറഞ്ഞു കൊടുക്കുന്നത് ഓഫീസിലിരുന്ന് ആന്‍സിക്ക് വ്യക്തമായി കേള്‍ക്കാം. ഇന്നലെയും കൂടി അവള്‍ ഒ.പി യുടെ മുന്നില്‍ വരെ ചെന്നതാണ്. ഡോ. പ്രദീപിന്റെ ചിരിച്ചു കൊണ്ടുള്ള സംഭാഷണവും ഇടയ്ക്കുള്ള ചോദങ്ങളുമൊക്ക തന്റെ മനസു മാറ്റും എന്നവള്‍ ഭയക്കുന്നു. മാത്രവുമല്ല രതീദേവിയുടെ നോട്ടവും ചിരിയുമൊക്കെ നേരിടേണ്ടി വരുമെന്ന് ഓര്‍ത്തപ്പോള്‍ അവള്‍ പെട്ടന്ന് തിരിഞ്ഞു നടന്നു. രതിയുടെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്റെ കുടുംബത്തിലെ സാഹചര്യങ്ങള്‍ അവള്‍ വിശദീകരിക്കും.എന്ത് തന്നെയായാലും ജീവിതം നമ്മള്‍ക്ക് ജീവിക്കാനുള്ളത് തന്നൊയാണന്നൊക്കെ രതി പറയുന്നതോര്‍ക്കുമ്പോള്‍ ആന്‍സിയുടെ മനസ്സില്‍ നൊമ്പരത്തിന്റെ അലകള്‍ ഉയരും
വേഗത്തിലോടുന്ന ട്രെയിനില്‍ വെളിയിലേക്ക് നോക്കിയിരിക്കുന്നപ്പോഴാണ് അവള്‍ ഡോ.ഏലിയാമ്മയെ പറ്റി ഓര്‍ത്തത്. നഗരത്തിലെ പ്രശസ്തയായ കുട്ടികളുടെ ഡോക്ടറായ ഡേ. ഏലിയാമ്മയെ കാണിച്ചാലോ ഇമ്മാനുവേലിനെ എന്ന് അവള്‍ ചിന്തിച്ചു.പെട്ടെന്ന് മൊബൈലില്‍ നിന്ന് ഡോക്ടറുടെ നമ്പര്‍ തെരഞ്ഞെടുത്ത് വിളിച്ചു. ഞായറാഴ്ച്ച രാവിലെത്തെ ടോക്കണ്‍ എല്ലാം തീര്‍ന്നിരുന്നു. വൈകിട്ട് അഞ്ച് മണിക്കുള്ള ടോക്കണ്‍ ലഭിച്ചപ്പോള്‍ അവര്‍ക്ക് ആശ്വാസമായി . പിന്നെയും ഓരോന്ന് ആലോച്ചിരുന്ന ആന്‍സി ജനലഴികളെ കടന്നെത്തിയ ഇളം കാറ്റ് കൊണ്ട് അറിയാതെ മയങ്ങി പോയി. ഒടുവില്‍ അകത്തും പുറത്തുമുള്ള ആരവങ്ങള്‍ കേട്ട് ഉണര്‍ന്നപ്പോഴാണ് ട്രെയിന്‍ തമ്പാനൂരെത്തിയത് അറിഞത്. അവള്‍ പെട്ടെന്ന് ട്രെയിനില്‍ നിന്നിറങ്ങി പുറത്ത് കാത്തു നിന്ന ഇളയ സഹോദരന്റ ബൈക്കില്‍ കയറി വീട്ടിലെത്തി .ആന്‍സിയെ വീട്ടിലാക്കിയിട്ടു സഹോദരന്‍ തിരികെ പോയി
ആന്‍സി നേരേ കിടപ്പുമുറിയിലെത്തിയപ്പോള്‍ ഇമ്മാനുവല്‍ പതിവുപോലെ ഉറങ്ങിക്കഴിഞ്ഞിരുന്നു. മകള്‍ അടുത്തിരുന്ന് പഠിക്കുന്നു. അവള്‍ മകനേ നോക്കി കട്ടിലില്‍ ഇരുന്നു. അവന്‍ ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കുറച്ചു നേരം അവന്റെ തലയില്‍ തലോടി ഇരുന്ന ശേഷം അവള്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
അടുത്ത ദിവസം രാവിലെ ജോലികള്‍ക്ക് ശേഷം ആന്‍സി പള്ളിയില്‍ പോയി. തിരികെ എത്തിയപ്പോള്‍ ഉച്ചയായി. ഊണ് കഴിഞ്ഞ് വസ്ത്രങ്ങള്‍ അലക്കി ഉണങ്ങാന്‍ വിരിച്ചു. വൈകുന്നേരം നാലു മണിക്ക് മകനെയും കൊണ്ട് ഡോക്ടറെ കാണാനായി പോയി ഡോക്ടറുടെ വീട്ടില്‍ രോഗികളുടെ തിരക്കായിരുന്നു. ഇമ്മാനുവേലിന്റെ നമ്പര്‍ വിളിച്ചപ്പോള്‍ അവള്‍ മകനെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി.ഡോക്ടര്‍ രോഗവിവരങ്ങള്‍ ചോദിച്ചു
'ഇടവിട്ട് ചനിയും ചുമയും വരുന്നു ഡോക്ടര്‍'ആന്‍സി പറഞ്ഞു.
ഡോക്ടര്‍ ഇമ്മാനുവലിനെ വിശദമായി പരിശോധിച്ചതിനു ശേഷം പറഞ്ഞു 'കുട്ടികള്‍ക്ക് 8--10 തവണ പനിയും ചുമയും വരുന്നത് സാധരണയാണ്'
പക്ഷേ പനി വരുമ്പോഴെക്കെ 'ശ്വാസതടസവും ഉണ്ട്'
ചില കുട്ടികളില്‍ പനിയും ചുമയും വരുമ്പോള്‍ അസ്തമയും ഉണ്ടാവാറുണ്ട്
'വലുതാവുമ്പോള്‍ ഇത് അസ്തമയായി മാറുമോ ഡോക്ടര്‍'?
' അവള്‍ ആകാംഷയോടെ 'ചോദിച്ചു
മാതാപിതാക്കള്‍ക്കോ വീട്ടിലോ
ആര്‍ക്കെങ്കിലും ആസ്തമയുണ്ടോ?'.
'ഇല്ല ഡോക്ടര്‍'
'കുട്ടികളുടെ ആസ്തമ മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്മാണ്. പാരമ്പര്യമായി അസ്തമയുള്ള കുട്ടികള്‍ക്ക് മാത്രമേ പ്രായമാകുമ്പോഴും ആസ്തമ കാണുകയുള്ളു. മറ്റുള്ളവര്‍ക്ക് അലര്‍ജി കൊണ്ടും മറ്റുമാണ് ആസ്തമ ഉണ്ടാക്കുന്നത് അത് കുട്ടികള്‍ വലുതാകുമ്പോള്‍ തനിയെ മാറും അതു കൊണ്ട് ഭയക്കണ്ട കാര്യമില്ല'ഡോക്ടര്‍ പറഞ്ഞു
അതിനുശേഷം ശ്വാസംമുട്ടല്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു
എല്ലാം കഴിഞ്ഞ് ഡോക്ടറുടെ ഫീസ് നല്‍കിയിട്ട് പുറത്തിറങ്ങിയപ്പാേള്‍ അവള്‍ക്ക് അതിയായ ആശ്വാസം തോന്നി
പിന്നീട് ഓട്ടോറിക്ഷയില്‍ കയറി വീട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടയില്‍ അവള്‍ മകനെ ചേര്‍ത്തിരുത്തി നെറുകയില്‍ ചുംബിച്ചിട്ട് മനസിന്റെ ഏകാഗ്രതയ്ക്കും ഇമ്മാനുവേലിന്റ ആസ്തമ ഭേദമാകുന്നതിനും വേണ്ടി കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥനയില്‍ മുഴുകി.
•
0 Comments