എഡിറ്റോറിയല്‍ | അജുസ് കല്ലുമല (ചീഫ് എഡിറ്റര്‍)





സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ആത്മഹത്യകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിലേറെയും, രണ്ടാനമ്മയുടെ പീഡന ങ്ങളില്‍ മനംനൊന്ത്, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതിന്റെ പേരില്‍, മാതാ പിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍, കോവിഡ് ക്കാലത്ത് ജോലി നഷ്ട പ്പെട്ടതിനെ തുടര്‍ന്ന്,കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്... പട്ടികനീളുകയാണ്!

ചാനല്‍ ചര്‍ച്ചകളില്‍ പല ആത്മഹത്യകളെയും വിശകലനം ചെയ്തു, പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. പക്ഷെ അത്തരം ചര്‍ച്ചകള്‍ നടക്കുന്നതിനി ടയില്‍ പുതിയ ആത്മഹത്യകളുടെ ഫ്‌ളാഷ് ന്യൂസുകള്‍ മിന്നി മറഞ്ഞു കൊണ്ടേ യിരുന്നു.

ആരാധകര്‍ക്ക് നടുവില്‍, പണക്കൊഴുപ്പിന്റെ ബോളീവുഡില്‍ നില്‍ക്കുന്ന ഒരു താരം... വിഷാദ രോഗിയായി ആത്മഹത്യ ചെയ്യുക എന്നത്. അല്ലങ്കിലും ഒരോ ആത്മഹത്യകളും താന്‍ ഒറ്റപ്പെട്ടു, തനിക്കിനി നല്ല നാളുകള്‍ ഉണ്ടാവില്ല എന്ന് ചിന്തിക്കുന്ന മനസ്സുകളില്‍ നിന്നാണല്ലോ.

ഒറ്റയല്ല ഞങ്ങളുണ്ട് കൂടെ എന്ന് ചേര്‍ത്തു പിടിക്കാന്‍ ആളുണ്ടെങ്കില്‍ പല ജീവനുകളും പിടഞ്ഞില്ലാതെയാവില്ലായിരുന്നു.

സാഹിത്യ ലോകത്തും ഒറ്റപ്പെടുത്തലുകളും ചേര്‍ത്തു പിടിക്കലുകളും ഉണ്ട്.

എഴുതുവാന്‍ ആഗ്രഹമുള്ളവരെ എല്ലാം ചേര്‍ത്തു പിടിക്കുകയെന്ന പ്രഖ്യാപിത ആശയത്തില്‍ അധിഷ്ഠിതമായാണ് ഇ-ദളം ജനമനസ്സുകള്‍ക്കൊപ്പമെത്തിയത്. ഫോട്ടോഷോപ്പ് ചെയ്യുന്നവര്‍ കവികളല്ലെന്നും അഞ്ചക്ക ശമ്പളം സര്‍ക്കാര്‍ മുദ്രയോടെ വാങ്ങി എഴുതുന്നവരേ കവികളാവു എന്നൊരു വികല ധാരണയില്‍ അടിമപ്പെട്ടവരുണ്ട്. പുസ്തകമിറക്കിയവര്‍ക്കും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രാത്സാഹനം നല്‍കുന്നവര്‍... പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുന്ന സാഹിത്യ സൃഷ്ടികളില്‍, എഴുതി തുടങ്ങുന്ന, അത്രയൊന്നും അറിയപ്പെടാത്ത എഴുത്തുകാര്‍ മാത്രം ഉള്‍പ്പെടുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 

ഇത്തരം ഒറ്റപ്പെടലുകളില്‍ ഒപ്പം നിര്‍ത്തി സാഹിത്യത്തിലെ അസന്തുലിതാ വസ്ഥയ്‌ക്കെതിരെ പോരാടിയ വരുണ്ടായിരുന്നു.

ഇന്നലകളിലെ അപ്രസക്തമാക്കലുകള്‍ക്ക് മറുപടിയായി സ്വയം ഉയരുവാന്‍ ഭൂമിക  ഒരുക്കി ചേര്‍ത്ത് നിര്‍ത്തിയിട്ടും ... തല കുനിക്കലുകളില്ലന്ന് പറഞ്ഞ് മറ്റി ടങ്ങളില്‍ തലകുനിക്കപ്പെടുന്നവരുടെ ഉള്ളിന്റെയുള്ളിലെ വിഷാദത്തെ ഏറ്റുവാ ങ്ങുക കൂടിയാണ് ഉത്തമ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് അഭികാമ്യം എന്ന തിരിച്ച റിവ് ഞങ്ങള്‍ക്കുണ്ട്.

പിണക്കിയകറ്റിയതല്ല, ഒപ്പം നില്‍ക്കാതെ മാറി നിന്നകന്നതാണ് പലരും ജീവിത ത്തില്‍ നിന്ന്. മനുഷ്യനൊരു സാമൂഹ്യ ജീവി ആകുന്നതും ഇത്തരം ചേര്‍ന്നു നില്‍ക്കലുകളിലും ചേര്‍ത്തു പിടിക്കലുകളിലും ആണല്ലോ... അങ്ങനെ ആവു മ്പോഴാണല്ലോ ജീവിതം അര്‍ത്ഥമാവുന്നത്.
                                                        സ്‌നേഹത്തോടെ,




Post a Comment

0 Comments