തിരിച്ചറിവുകള്‍ | ലിഡിയ


ഗിരി, ഞാന്‍ അനുപമ ആണ്. മാലതിയുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് . 
ഫോണ്‍ തുടരെ റിങ് ചെയ്യുന്നത് കണ്ടു എടുത്തതാണ്ഈ ഗിരി. 

ആ മനസ്സിലായി. എന്താണ് അനുപമ? 

ഗിരി ഒന്ന് സിറ്റി ഹോസ്പിറ്റല്‍ വരെ വരാമോ?മാലതി ഓഫീസില്‍ വച്ച് ഒന്ന് തല കറങ്ങി വീണു. 

അയ്യോ എന്ന പറ്റിയത്? ഹേയ് പേടിക്കാനൊന്നും ഇല്ല. ബിപി കൂടിയതാണെന്ന ഡോക്ടര്‍ പറഞ്ഞത്. ഓക്കേ. ഞാന്‍ ഉടനെ വരാം. ഗിരി നഗരത്തിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപകന്‍ ആണ് .

 അയാളുടെ ഭാര്യ മാലു എന്ന മാലതി ബാങ്ക് ഉദ്യോഗസ്ഥയും. ഇരുവര്‍ക്കും 2 മക്കള്‍ ആണ്. 10-ആം ക്ലാസ്സില്‍ പഠിക്കുന്ന വിഷ്ണുവും 8-ല്‍ പഠിക്കുന്ന വൈഷ്ണവിയും. നാട്ടുകാര്‍ക്ക് എല്ലാംകൊണ്ടും മാതൃകയായ ദമ്പതികള്‍ ആയിരുന്നു അവര്‍. 

ഗിരി വേഗം ചെന്ന് എച്ച്.ഒ.ഡിയോട്‌ കാര്യം പറഞ്ഞു ആശുപത്രിയിലേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ മാലതിയുടെ കൂടെ അനുപമയും ബാങ്കിലേ വേറെ ഒന്ന് രണ്ടു സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. മാലതിക്ക് ഡ്രിപ് ഇട്ടേക്കുവായിരുന്നു. 

അയാള്‍ വേഗം ചെന്ന് അവളുടെ അടുക്കല്‍ ഇരുന്നു. മാലതി അപ്പോള്‍ ഉറങ്ങുകയായിരുന്നു അപ്പോള്‍ അനുപമ: ഗിരി പേടിക്കുവൊന്നും വേണ്ട. അവള്‍ക്കു നല്ല ക്ഷീണം ഉണ്ട്. അതാ ഡ്രിപ് ഇട്ടിരിക്കുന്നത്. കുറച്ചു ബിപി കൂടി. അതാ പറ്റിയത് .വേറെ പേടിക്കാനായിട്ടൊന്നും ഇല്ല. മയങ്ങാനുള്ള ഇന്‍ജെക്ഷന്‍ കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ മയക്കത്തിലാ. ഈ ഡ്രിപ് തീര്‍ന്നാല്‍ മിക്കവാറും വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞത്. 

 ഗിരി : ഓക്കേ. പക്ഷെ ഇപ്പോള്‍ ഈ ബിപി കൂടാനുള്ള കാരണം ? ഡോക്ടര്‍ വല്ലതും പറഞ്ഞോ? 

 അനുപമ: ഹേയ്. അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. പിന്നെ financial year ending ആയില്ലേ? so ബാങ്കില്‍ എല്ലാവര്ക്കും നല്ല ലോഡ് ഉണ്ടല്ലോ. അതായിരിക്കും. ഗിരി : ഉം. അനുപമക്ക് തിരക്കുണ്ടോ? ഞാന്‍ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരട്ടെ . അനുപമ: കുഴപ്പമില്ല. ഗിരി പോയി വരൂ. അതുവരെ ഞാന്‍ ഇവിടെ ഇരുന്നോളാം . എന്നാല്‍ പിന്നെ ഞങ്ങള്‍ അങ്ങോട്ട് ഇറങ്ങുവാണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിച്ചേക്കു എന്നും പറഞ്ഞു കൂടെ വന്ന സഹപ്രവര്‍ത്തകര്‍ ഇറങ്ങി. 

ഗിരി ഡോക്ടറെ കാണാന്‍ പോയി അനുവാദം വാങ്ങി അകത്തു കയറി സ്വയം പരിചയപ്പെടുത്തി ഡോക്ടര്‍ ഞാന്‍ ഗിരി. casualty-യില്‍ അഡ്മിറ്റ് ആയ മാലതിയുടെ ഭര്‍ത്താവാണ്. 

 ഓ. ഗിരി ഇരിക്കു , ഡോക്ടര്‍ മുന്നിലെ കസേര ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു. ഡോക്ടര്‍ മാലതിക്കെന്താ പറ്റിയത്? അയാള്‍ കസേരയില്‍ ഇരിക്കുന്നതിനിടയില്‍ ചോദിച്ചു . അങ്ങനെ പ്രത്യേകിച്ച് പേടിക്കാനൊന്നും ഇല്ല. അല്പം ബിപി കൂടിയതാ. പിന്നെ ശരീരം അല്പം weak ആണ്.ഭക്ഷണ കാര്യത്തില്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ മതി. പിന്നെ നന്നായി വിശ്രമം വേണം . നിങ്ങള്‍ 2 പേരും ജോലിക്കു പോകുന്നുണ്ടല്ലേ. അപ്പോള്‍ വീട്ടിലെ ജോലിക്കു സഹായത്തിനു ആരെങ്കിലും ഉണ്ടോ ? ഹേയ് ആരും ഇല്ല. ഉം . എന്നാല്‍ കുറച്ചു നാളത്തേക്ക് ആരെയെങ്കിലും ഒന്ന് സഹായത്തിനു വച്ചാല്‍ നന്നായിരുന്നു. ഇല്ലെങ്കില്‍ നിങ്ങള്‍ വീട്ടുകാര്‍ സഹായിച്ചാലും മതി. ഒരു പ്രായം കഴിഞ്ഞാല്‍ വീട്ടുകാര്യവും ജോലിക്കാര്യവും ഒക്കെ ഒരുമിച്ചു കൊണ്ട് പോവുക ബുദ്ധിമുട്ടാകും.

 ഓ ഒരാളെ വെക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ഡോക്ടറെ വീട്ടില്‍ ജോലി ഒക്കെ അവള്‍ക്കു manage ചെയ്യാവുന്നതേ ഉള്ളൂ. മക്കള്‍ 2 പേരും മുതിര്‍ന്നു. പിന്നെ അവരുടെ പിറകെ നടക്കേണ്ട കാര്യം ഇല്ലല്ലോ . പിന്നെ വീട്ടില്‍ ഞങ്ങള്‍ ഈ നാല്‌ പേര്‍ക്ക് വച്ചുണ്ടാക്കുന്നതല്ലേ ഉള്ളൂ. അതിനു വേണമെങ്കില്‍ ഞങ്ങള്‍ അത്യാവശ്യം സഹായിച്ചോളാം. 

 എന്തോ അയാളുടെ ആ വര്‍ത്തമാനത്തില്‍ സംതൃപ്തി തോന്നാത്ത ഡോക്ടര്‍ ആ സംസാരം തുടരാന്‍ താല്പര്യം കാണിച്ചില്ല. ശരി എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ മാലതിക്ക് ഇപ്പോള്‍ നല്ല റസ്റ്റ് ആണ് വേണ്ടത്. പറയാനുള്ളത് ഞാന്‍ പറഞ്ഞു. പിന്നീട് ദുഖിക്കേണ്ട കാര്യം ഇല്ലല്ലോ. എന്തായാലും അവര്‍ ഇന്നിവിടെ ഒബ്‌സെര്‍വഷനില്‍ കിടക്കട്ടെ. നാളെ ഡിസ്ചാര്‍ജ് ചെയ്യാം . 

ഇതും പറഞ്ഞു ഡോക്ടര്‍ അടുത്ത രോഗിയെ വിളിക്കാന്‍നഴ്‌സിനോട് ആവശ്യപ്പെട്ടു . അപ്പോള്‍ ജിഐ അവിടുന്നും മാലതിയുടെ അടുത്തേക്ക് വന്നു. ഡോക്ടര്‍ എന്താ പറഞ്ഞത്? അനുപമ ചോദിച്ചു. ഹേയ് പ്രത്യേകിച്ചൊന്നും ഇല്ല. ബിപി കൂടിയതാണെന്ന പറഞ്ഞത്. പിന്നെ അവളുടെ ബോഡി WEAK ആണത്രേ. എന്തായാലും ഇന്നിവിടെ കിടക്കട്ടെ നാളെ വിടാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആണോ? അപ്പോള്‍ പിന്നെ ഇന്നിവിടെ ആരാ നില്‍ക്കുക ? ഗിരിക്ക് നില്‍ക്കാന്‍ പറ്റുമോ? മക്കള്‍ തനിയെ വീട്ടില്‍ കിടന്നോളുമോ? ഓ അത് കുഴപ്പമില്ല. ഒറ്റ ആദിവസത്തെ കാര്യമല്ലേ ഉള്ളൂ ? അവര്‍ കിടന്നോളും. ഇല്ലെങ്കില്‍ അടുത്ത ഏട്ടിലെ ചേടത്തിയെ വിളിച്ചു കൂട്ടിനു കിടത്തിക്കോളും. ഞാന്‍ ഇന്നിവിടെ നിന്നോളാം. 

 എന്നാല്‍ ശരി ഞാന്‍ ഇറങ്ങട്ടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട . അവള്‍ ഉണരുമ്പോള്‍ പറഞ്ഞാല്‍ മതി. ഇതും പറഞ്ഞു അനുപമ ഇറങ്ങി. ഗിരി അപ്പോള്‍ തന്നെ കോളേജിലേക്ക് വിളിച്ചു പറഞ്ഞു പിറ്റേ ദിവസത്തേക്കുള്ള ലീവ് ശരിയാക്കി. 

മക്കള്‍ സ്‌കൂള്‍ വിട്ടു വരാന്‍ ഇനിയും സമയം എടുക്കും. അപ്പോഴേക്കും വീട്ടിലേക്കു ചെല്ലണം. അയാള്‍ ഓരോന്നാലോചിച്ചു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മാലതി കണ്ണ് തുറന്നു . പതിയെ കട്ടിലില്‍ എഴുന്നേറ്റിരുന്നു ആ ഇയാള്‍ എഴുന്നേറ്റോ? എന്താടോ ചുമ്മാ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ. അവള്‍ ചുറ്റും നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ അടഞ്ഞു പോകുന്നത് പോലെ തോന്നി അവള്‍ക്കു. എന്താടോ താന്‍ ഒന്നും മിണ്ടാത്തെ? എന്താ തനിക്കു വയ്യേ ? ഉം? അവള്‍ ചോദ്യ ഭാവത്തില്‍ ഗിരിയുടെ മുഖത്തേക്ക് നോക്കി. എനിക്ക് നല്ല ക്ഷീണം. 

കണ്ണൊക്കെ അടഞ്ഞു പോകുന്നത് പോലെ തോന്നുന്നു. ഞാന്‍ ഒന്ന് കിടക്കട്ടെ. അവള്‍ അതും പറഞ്ഞു വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു. അല്പം കഴിഞ്ഞു അയാള്‍ സമയം നോക്കിയപ്പോള്‍ കുട്ടികള്‍ വരാറായ സമയം ആയല്ലോ എന്നോര്‍ത്തു. പക്ഷെ അപ്പോഴും മാലു നല്ല ഉറക്കത്തില്‍ ആയിരുന്നു. അയാള്‍ വേഗം ചെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനോട് കാര്യം പറഞ്ഞു. കുട്ടികളുടെ സ്‌കൂള്‍ അടുത്താണ്. അവരെ വിളിച്ചിട്ടു വേഗം വരം എന്ന് പറഞ്ഞു. അത് കേട്ട നേഴ്‌സ് ഓ അതിനു കുഴപ്പമൊന്നും ഇല്ല സാറേ. ഇതിപ്പോള്‍ ആ മരുന്നിന്റെ ആകും. പിന്നെ ഞങ്ങള്‍ ഒക്കെ ഇവിടെ ഇല്ലേ? സാര്‍ ധൈര്യമായി പോയി കുട്ടികളെ വിളിച്ചിട്ടു പോരെ എന്ന് പറഞ്ഞു. ഗിരി വേഗം പോയി കുട്ടികളെ കൂട്ടി വന്നു. 'അമ്മ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കുട്ടികള്‍ അല്പം ഒന്ന് പേടിച്ചു എങ്കിലും ഗിരി അവരെ ആശ്വസിപ്പിച്ചു. അവര്‍ തിരികെ വരുമ്പോഴേക്കും മാലതി ഉറക്കം കഴിഞ്ഞു എഴുന്നേറ്റിരുന്നു. മക്കള്‍ അമ്മയെ കണ്ടതും വേഗം അവളുടെ അടുത്ത് പോയി വിശേഷം ഒക്കെ ചോദിച്ചു. ഡോക്ടര്‍ പിന്നെ വന്നിരുന്നോ? ഗിരി ചോദിച്ചു. ഇല്ല. അല്പം കഴിയുമ്പോള്‍ വരും എന്ന നേഴ്‌സ് പറഞ്ഞത്. 

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ വന്നു. ഇപ്പോള്‍ എങ്ങനെ ഉണ്ട് മാലതി ? കുഴപ്പമില്ല ഡോക്ടര്‍. ബെറ്റര്‍ ആയി തോന്നുന്നുണ്ടോ? ഉം പക്ഷെ നല്ല ക്ഷീണം തോന്നുന്നു. വെറുതെ മയങ്ങി പോകുവാ. ഉം അത് സാരമില്ല. മരുന്നിന്റെ എഫക്ട് ആകും . പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. ആ ബിപി കൂടിയതിന്റെ പ്രശ്‌നങ്ങളെ ഉള്ളൂ . പിന്നെ ക്ഷീണം ഉണ്ടെങ്കില്‍ ഇന്നിവിടെ കിടന്നിട്ടു നാളെ പോകാം അയ്യോ അത് വേണോ ഡോക്ടര്‍? ഗിരി ചാടി ചോദിച്ചു. ഡോക്ടര്‍ അത് കേട്ടപ്പോള്‍ ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി. ഡോക്ടറുടെ ആ ഭാവം കണ്ടപ്പോള്‍ അയാള്‍ ഒന്ന് പരുങ്ങി. അല്ല പ്രത്യേകിച്ച് ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്. അതോര്‍ത്തിട്ടാ. ഓ അതാണോ? മാലതിക്ക് പ്രത്യേകിച്ച് ഒന്നും ഇല്ല. 

പക്ഷെ നല്ല ക്ഷീണം ഉണ്ടെന്നല്ലേ പറഞ്ഞതു. അപ്പോള്‍ ഇന്നിവിടെ കിടക്കട്ടെ. ഒരു ഡ്രിപ് ഇട്ടേക്കാം അപ്പോള്‍ നാളെ രാവിലെ ആകുമ്പോഴേക്കും ഓക്കേ ആയിക്കോളും. എന്നിട്ടു ഡിസ്ചാര്‍ജ് ചെയ്യാം. ഇതും പറഞ്ഞു ഡോക്ടര്‍ നഴ്സിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടു അവിടുന്നും പോയി. ശോ, ഇനി ഇപ്പോള്‍ എന്ത് ചെയ്യും ? ആ ഡോക്ടര്‍ ചുമ്മാ ഒരു ആവശ്യവും ഇല്ലാതെ എന്തിനാ ഇപ്പോള്‍ അഡ്മിഷന്‍ പറഞ്ഞത്? ഗിരി ആരോടെന്നില്ലാതെ പറഞ്ഞു. എന്നിട്ടു മാലതിയുടെ മുഖത്തേക്ക് നോക്കി. അവള്‍ പതിയെ ആ നോട്ടം അവഗണിച്ചു. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ ആ ഡോക്ടര്‍ക്ക് മനസ്സ് കൊണ്ട് നന്ദി പറയുകയായിരിക്കുന്നു അപ്പോള്‍. ശരിക്കും അവള്‍ കുറച്ചു വിശ്രമം കൊതിച്ചിരുന്നു മനസ്സിനും ശരീരത്തിനും. 

ഇനി ഇപ്പോള്‍ എന്താടോ ചെയ്യുക? ഗിരി അവളോട് ചോദിച്ചു അവള്‍ എന്തെന്ന അര്‍ത്ഥത്തില്‍ അയാളെ നോക്കി. അല്ലാ, താന്‍ ഇവിടെ അഡ്മിറ്റ് ആയാല്‍ വീട്ടിലെ കാര്യം? നാളെ ഞാന്‍ ലീവ് എടുക്കാം എന്ന് വെക്കാം. പക്ഷെ മക്കളുടെ കാര്യം? അവര്‍ക്കു സ്‌കൂളില്‍ പോകണ്ടേ ? അതിനിപ്പോള്‍ എന്താ ഗിരിയേട്ടാ? ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ? അത് നിങ്ങള്‍ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യൂ. ഒന്നുകില്‍ പുറത്തു നിന്ന് വാങ്ങി കഴിക്കു. ഇല്ലെങ്കില്‍ നിങ്ങള്‍ മൂന്നു പേരും കൂടെ ഒന്ന് അടുക്കളയില്‍ കയറി നോക്ക്. അവിടെ എന്താ സംഭവിക്കുന്നതെന്ന് കാണാമല്ലോ. അവള്‍ക്കറിയാം അവിടെ ഒന്നും സംഭവിക്കില്ല. അവര്‍ അത്താഴം പുറത്തു നിന്നും വാങ്ങി കഴിക്കും . 

നാളെ കുട്ടികള്‍ക്ക് സ്‌കൂള്‍ ക്യാന്റീനില്‍ നിന്നും കഴിക്കാന്‍ പൈസയും കൊടുത്തുവിടും . മക്കള്‍ ഇത്രയും മുതിര്‍ന്നു. എന്നിട്ടും അവര്‍ ഒരു കാര്യത്തിനും എന്നെ സഹായിക്കാന്‍ വരില്ല. അത് പറയുമ്പോള്‍ ഗിരിയേട്ടന്‍ പറയും അവര്‍ക്കു പഠിക്കാന്‍ ഉണ്ട് നീ അവരെ ശല്യം ചെയ്യല്ലേ. അല്ലെങ്കില്‍ അവര്‍ കുഞ്ഞല്ലേ എന്നൊക്കെ. നമ്മളും ഈ പണ്ട് നമ്മളും ഈ പഠിത്തം ഒക്കെ പഠിച്ചതല്ലേ? അതിനിടയിലും അമ്മയെ സഹായിക്കുമായിരുന്നു.ഇപ്പോള്‍ കണ്ടില്ലേ? ഒരാവശ്യം വന്നപ്പോള്‍ . ആ സാരമില്ല അവര്‍ വല്ലതും കാണിക്കട്ടെ . അവള്‍ ഓരോന്നാലോചിച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഗിരി പോകാന്‍ എഴുന്നേറ്റു. എടോ, ഞാന്‍ മക്കളെ കൊണ്ടുവിട്ടിട്ടു വരം. തനിക്കു വീട്ടില്‍ നിന്ന് എന്തെങ്കിലും എടുക്കാന്‍ ഉണ്ടോ? ഡ്രെസ്സൊ മറ്റോ? ഞാന്‍ എടുത്തിട്ട് വരാം. ഉം . അപ്പോള്‍ രാത്രി മക്കളുടെ അടുത്താരാ ? അപ്പുറത്തെ വീട്ടിലെ രാധേച്ചിയോടെങ്ങാനും പറഞ്ഞു നോക്കാം. അറിയില്ല വരുമോ എന്ന്. എനിക്കിവിടെ രാത്രി ഒരാളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല ഗിരിയേട്ടാ, എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഡ്യൂട്ടി നേഴ്‌സ് ഉണ്ടല്ലോ. ഗിരിയേട്ടന്‍ രാത്രി മക്കളുടെ കൂടെ നിന്നോ. വേറെ ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ . എന്നാലും താനിവിടെ രാത്രിയില്‍ തനിയെ ? തനിച്ചല്ലല്ലോ. എനിക്കങ്ങനെ വയ്യായ്ക ഒന്നും ഇല്ലല്ലോ . ഗിരിയേട്ടന്‍ ഒര് കാര്യം ചെയ്യൂ. ഇപ്പോള്‍ മക്കളെ കൊണ്ട് പോയി വീട്ടിലാക്കി എനിക്ക് മാറാനുള്ള ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും കൊണ്ട് തന്നിട്ട് പൊയ്‌ക്കോ. എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിളിച്ചോളാം. 

അത് മതിയോ? 

ഉം. ഞാന്‍ അല്ലേ പറയുന്നതു? ധൈര്യമായി പൊയ്‌ക്കോ . 

ഉം ശരി. എന്നാല്‍ ഞാന്‍ ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞിട്ട് പൊയ്‌ക്കോളാം .

 ഞങ്ങള്‍ പോട്ടെ അമ്മേ . 

ഉം. പോയി മര്യാദക്ക് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം .അല്ലാതെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ല എന്നും കരുതി കമ്പ്യൂട്ടറിന്റെ മുന്നിലും മൊബൈലിലും കളിച്ചോണ്ടിരിക്കരുത് കേട്ടോ . 

ഉം. 

എന്നാല്‍ ഞാന്‍ വേഗം പോയി വരം. ഇതും പറഞ്ഞു അവര്‍ ഇറങ്ങി. 

മാലതി വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടിറങ്ങി . എന്താണ് തനിക്കു പറ്റിയത് . വലിയസ്മാര്‍ട് ഒന്നും അല്ലെങ്കിലും അത്യാവശ്യം സോഷ്യലായിരുന്നല്ലോ ഞാന്‍ എല്ലാവരുമായും. സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോഴും വലിയ പഠിപ്പിസ്റ്റുകളുടെ കൂടെ ഒന്നും അല്ലെങ്കില്‍ തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങുമായിരുന്നു എന്നും. 

പഠനം കഴിഞ്ഞൊരു ജോലിയും ആയി. പിന്നെ കല്യാണം കഴിഞ്ഞു, മക്കളും കുടുംബവുമായി എന്റെ ലോകം ചുരുങ്ങി. അതോ എല്ലാവരും ചേര്‍ന്ന് ചുരുക്കിയതാണോ ? ഇപ്പോള്‍ വന്നു വന്നു സ്വന്തം ആരോഗ്യകാര്യത്തില്‍ പോലും ഒരു ശ്രദ്ധയും ഇല്ലാതായി. അവസാനം ദാ ഇവിടെ ആശുപത്രി കിടക്കയിലുമായി. അവള്‍ ഓരോന്നോര്‍ക്കുകയായിരുന്നു. വലിയ അടിച്ചു പൊളി ടൈപ്പ് ഒന്നും ആയിരുന്നില്ല താന്‍. 

എല്ലാത്തിനും ഒരു മിതത്വം പാലിച്ചിരുന്നു. ഹോസ്റ്റലില്‍ നിന്നും ഫ്രണ്ട് ആഘോഷിക്കാന്‍ പോകുമ്പോള്‍ ഒക്കെ താന്‍ ആ സമയം വീട്ടിലേക്കോടുമായിരുന്നു. അതായിരുന്നു തന്റെ സ്വര്‍ഗം. അവരുമായി ചിലവഴിച്ചിരുന്ന നല്ല നാളുകളിലൂടെ അവള്‍ വെറുതെ കടന്നു പോയി. ഇപ്പോള്‍ തോന്നുന്നു അന്ന് ഫ്രണ്ട്‌സുമായി കുറച്ചൊക്കെ ജീവിതം ആഘോഷിക്കണമായിരുന്നു. 

എന്നാല്‍ ഇന്ന് ഇങ്ങനെ നെടുവീര്‍പ്പിടേണ്ടി വരില്ലായിരുന്നു. പക്ഷെ ഇതിനൊരു പരിഹാരം കാണാമല്ലോ. കുറച്ചു നാളുകളായി തന്റെ ഉള്ളില്‍ കിടന്നിരുന്ന സങ്കടങ്ങള്‍ എല്ലാം അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ചുമ്മാ കരഞ്ഞു തീര്‍ത്തിട്ട് ഒരു കാര്യവും ഇല്ല., പ്രാക്ടിക്കലായി ഒരു സൊല്യൂഷന്‍ ആണ് വേണ്ടത്. അവള്‍ മനസ്സില്‍ കുറിച്ച്. തന്റെ വിഷമങ്ങള്‍ ഒന്ന് ഷെയര്‍ ചെയ്യാം എന്ന് വിചാരിച്ചാല്‍ അങ്ങനെ പറയത്തക്ക ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒന്നും ഇപ്പോള്‍ ഇല്ല. അല്ലെങ്കിലും ഞാന്‍ ആരോടെങ്കിലും കൂട്ട് കൂടുന്നതും ഗിരിയേട്ടന് ഇഷ്ടമല്ലല്ലോ. എല്ലാത്തിലും എന്തേലും നെഗറ്റീവ് കണ്ടു പിടിയ്ക്കും . 

പിന്നെ ഗിരിയേട്ടനോട് പറയാമെന്നു വച്ചാല്‍ ഏട്ടന് എന്നെ കേള്‍ക്കാന്‍ തീരെ സമയവും ഇല്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് കേള്‍ക്കുന്നതിന് പകരം അതിലൂടെ എന്നെ കുറ്റപ്പെടുത്താന്‍ ആകും കൂടുതല്‍ ഉത്സാഹം. അപ്പോള്‍ പിന്നെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നതെന്നു കരുതി ഇപ്പോള്‍ ഒന്നും പറയാറില്ല. പക്ഷെ ഇതെല്ലം കൂടെ ഉള്ളില്‍ കുമിഞ്ഞു കൂടി അത്ര നല്ലതല്ലാത്ത അവസ്ഥയിലേക്ക് ആണ് പോകുന്നതെന്ന് നന്നായിട്ടറിയാം. ഒന്നുകില്‍ ഡിപ്രഷന്‍ എന്ന ഒരു സ്റ്റേജിലേക്ക് ഞാന്‍ മാറ്റപ്പെടാം. ഇല്ലെങ്കില്‍ ഇതേപോലെ ശരീരത്തിന് ഏതെങ്കിലും അസുഖം പിടിച്ചു മരുന്നും മന്ത്രവുമായി ശിഷ്ടകാലം ജീവിക്കാം. എന്നാല്‍ മാലതി ഇതിനു രണ്ടിനും ഒരുക്കം അല്ലായിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം കണ്ടേ മതിയാകു. സമയം വൈകിയിട്ടില്ല . തനിക്കു വേണ്ടി കൂടിയും ഇനി താന്‍ ജീവിച്ചേ മതിയാകൂ. 

അവള്‍ മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടത്തി ചില തീരുമാനങ്ങള്‍ എടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഗിരി രാത്രിയിലേക്കുള്ള ഭക്ഷണവും പിന്നെ മാലതിക്ക് മാറി ഉണ്ടാക്കാനുള്ള ഡ്രെസ്സും ഒക്കെയുമായി വന്നു. ഇപ്പോള്‍ എങ്ങനെ ഉണ്ട്? ഗിരി ചോദിച്ചു. ഉം.. കുഴപ്പമില്ല . മക്കള്‍? അവര്‍ വീട്ടില്‍ ഉണ്ട് നിനക്ക് വിശക്കുന്നുണ്ടോ? ഞാന്‍ കഴിക്കാന്‍ എടുക്കട്ടേ? ഇപ്പോള്‍ വേണ്ട. ഞാന്‍ ഒന്നും കുളിക്കട്ടെ എന്നിട്ടു കഴിച്ചോളാം. ഗിരിയേട്ടനും മക്കള്‍ക്കും എങ്ങനാ ഫുഡ്? ഞാന്‍ പാര്‍സല്‍ വാങ്ങിയിട്ടുണ്ട്.

 നാളെ അവരോടു ക്യാന്റീനില്‍ നിന്നും വല്ലതും വാങ്ങി കഴിക്കാന്‍ പറയാം. അല്ലാതെ ഇപ്പോള്‍ എന്ത് ചെയ്യും ? ഉം... അവള്‍ ഒന്ന് മൂളിയിട്ടു കുളിക്കാന്‍ പോയി. അവള്‍ കുളി കഴിഞ്ഞു വന്നു ഫുഡ് കഴിച്ചു. കുറച്ചു കഴിഞ്ഞു നേഴ്‌സ് വന്നു ഡ്രിപ് ഇട്ടു മരുന്നും കൊടുത്തിട്ടുപോയി. അല്പം കഴിഞ്ഞു ഗിരി പോകാന്‍ ഇറങ്ങി. ഞാന്‍ ഇനി ഇറങ്ങട്ടെ. മക്കള്‍ അവിടെ തനിച്ചല്ലേ ? നേരം ഒരു പാട് ഇരുട്ടും മുന്നേ ചെല്ലണ്ടേ ? നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഹേയ് ഇല്ല.ഏട്ടന്‍ പൊയ്‌ക്കോളൂ. മക്കളോട് മര്യാദക്കിരുന്നു പഠിക്കാന്‍ പറഞ്ഞേക്കും. ഉം. ഞാന്‍ പോകുന്ന വഴി നേഴ്‌സിനോട് ഒന്നുടെ പറഞ്ഞേക്കാം നിന്റെ അടുത്ത് രാത്രി ആളില്ല എന്ന്. ഒരു ശ്രദ്ധ വേണമല്ലോ. ഉം .അവള്‍ ഒന്നമര്‍ത്തി മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഞാന്‍ ഇറങ്ങുവാ, നാളെ രാവിലെ മക്കളെ സ്‌കൂളില്‍ വിട്ടിട്ടു വരാം . 

ഇതും പറഞ്ഞു അയാള്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞു മാലതിയും ഉറങ്ങി. ആ രാത്രി അവള്‍ നന്നായി ഉറങ്ങി. ഒരുപാട് നാളുകള്‍ക്കു ശേഷം ആണ് അവള്‍ അങ്ങനെ ആവോളം ഉറങ്ങുന്നത്. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അവള്‍ ക്ഷീണമെല്ലാം മാറി കുറച്ചു ഫ്രഷ് ആയതു പോലെ തോന്നി . 

കുറച്ചു കഴിഞ്ഞപ്പോള്‍ ഗിരി വന്നു. 

എങ്ങനെ ഉണ്ട് മാലൂ ഇപ്പോള്‍? ക്ഷീണം ഒക്കെ മാറിയോ? അയാള്‍ വന്നു അവള്‍ക്കരികില്‍ ഇരുന്നു ചോദിച്ചു. ഉം രാത്രിയില്‍ നന്നായി ഉറങ്ങിയോ? ഞാന്‍ വരുന്ന വഴിക്കു ആ നഴ്‌സിനോട് ചോദിച്ചു. 

അവര്‍ പറഞ്ഞു വിശേഷിച്ചൊന്നും ഇല്ലായിരുന്നു എന്ന്. ഉം. നന്നായി ഉറ മതിവരുവോളം ഉറങ്ങി. ക്ഷീണം ഒക്കെ മാറി. നന്നായി. എന്നാല്‍ ഡോക്ടര്‍ വന്നിട്ടു നമുക്ക് പോകാം നീ ഒന്നും കഴിച്ചില്ലല്ലോ . ഇതാ ഫുഡ്. കഴിക്കു മക്കളോ? അവര്‍ രാവിലെ പോയോ? ഉം. ഒന്നും പറയണ്ട. എല്ലാദിവസവും നീ തന്നെ ഓരോന്നെടുത്തു കൊടുക്കുന്ന കാരണം രണ്ടെണ്ണത്തിനും അവനവന്റെ സാധനങ്ങള്‍ പോലും എവിടെ ആണെന്നറിയില്ല. 

പിന്നെ രാവിലെ ഒരു യുദ്ധം ആയിരുന്നു .എങ്ങനെ ഒക്കെയോ ഒപ്പിച്ചു. അപ്പോഴേക്കും സ്‌കൂള്‍ ബസ് അവരുടെ പാട്ടിനു പോയി. ആഹാ. അപ്പോള്‍ അവരെങ്ങനെ പോയി? പിന്നെ ഞാന്‍ കൊണ്ട് പോയി വിട്ടു. വേറെ എന്താ ചെയ്യുക. എന്തായാലും നീ ഒരു ദിവസം മാറി നിന്നതിന്റെ അറിയാനുണ്ട് വീട്ടില്‍.

 ഇനിം ഇങ്ങനെ ഉള്ള പണി ഞങ്ങള്‍ക്കിട്ടു തരല്ലേ മാലൂ. ആഹാ. ഇതിപ്പോള്‍ ഞാന്‍ മനഃപൂര്‍വം വന്നു കിടന്നതാണോ ഇവിടെ? ആ സാരമില്ല ഇങ്ങനെ അല്ലെ നിങ്ങളും ഓരോന്ന് പഠിക്കുന്നത് . അത് കഴിഞ്ഞു അവള്‍ ഫുഡ് കഴിച്ചു .കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ രാവിലത്തെ റൗണ്ട്‌സിനു വന്നു. ഇപ്പോള്‍ എങ്ങനെ ഉണ്ട് മാലതി? എല്ലാം ഓക്കേ ആയില്ലേ? യെസ് ഡോക്ടര്‍. രാത്രി നന്നായി ഉറങ്ങിയല്ലോ അല്ലേ ? ഇപ്പോള്‍ ക്ഷീണമെല്ലാം മാറിയില്ലേ? ഉം അവള്‍ ഒന്നും മൂളി . എന്നാല്‍ ശരി ഇനി വീട്ടില്‍ പോകാം.

ഞാന്‍ കുറച്ചു ദിവസത്തേക്ക് മരുന്ന് തരാം. വിശേഷിച്ചൊന്നും ഇല്ലെങ്കില്‍ ഇനി വന്നു കാണണം എന്നില്ല. പക്ഷെ റെഗുലര്‍ ചെക്ക് അപ്പ് മുടക്കേണ്ട . ശരി ഡോക്ടര്‍ അത് കഴിഞ്ഞു ഡോക്ടര്‍ നഴ്‌സിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടു പോയി. കുറച്ചു കഴിഞ്ഞു അവര്‍ ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നു. പക്ഷെ പുതിയ ചില തീരുമാനങ്ങളിലും ആയിട്ടാണ് അവള്‍ വീട്ടില്‍ വന്നു കയറിയത്. വന്ന വഴിയേ അവള്‍ക്കു മനസിലായി രാവിലത്തെ യുദ്ധം എന്ത് മാത്രം ആയിരുന്നു എന്ന്. 

അവള്‍ വേഗംപോയി കുളിച്ചു വന്നു. അപ്പോഴേക്കും ഗിരി എങ്ങിക്കോട്ടേക്കോ പോകാനുള്ള തിരക്കില്‍ ആയിരുന്നു. ഇതെങ്ങോട്ടേക്കാ ഗിരിയേട്ടാ? ഇന്നു ലീവ് അല്ലെ? ഞാന്‍ ഹാഫ് ഡേ ലീവ് ആണ് എടുത്തത്. ഉച്ചക്ക് ശേഷം ക്ലാസ് ഉണ്ട്. അതിനു ഇപ്പോഴേ പോണോ? പോകുന്ന വഴി എന്റെ ഒന്നുരണ്ട് ഫ്രണ്ട്‌സിനെ കാണാനുണ്ട്. ഞങ്ങളുടെ ഒരു അലുംനി മീറ്റ് വരുന്നുണ്ട്. ഞങ്ങളെല്ലാം അതിന്റെ ത്രില്ലില്‍ ആണ്. എത്ര വര്ഷങ്ങള്ക്കു ശേഷം ആണ് എല്ലാവരെയും ഒന്ന് കാണാന്‍ പോകുന്നത്. അതിന്റെ ചില ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അതുകൊണ്ടു അവരെ കണ്ടിട്ടാണ് ഞാന്‍ കോളേജിലേക്ക് പോകുന്നത്. ഉം അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു. അയാള്‍ ഇറങ്ങി. 

 അവള്‍ വേഗം വീടാകെ ഒന്ന് നോക്കി. ശരിക്കും ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ആയിരുന്നു ആ വീട്ടില്‍. അവിടെ കിടക്കട്ടെ എല്ലാം. ചെറിയ കുട്ടികള്‍ ഒന്നും അല്ലല്ലോ. വൈകിട്ട് വരുമ്പോള്‍ അവരെ കൊണ്ട് തന്നെ എടുത്തു വയ്പ്പിക്കാം. അവള്‍ മനസ്സില്‍ കരുതി. അവള്‍ വേഗം അടുക്കളയില്‍ പോയി ഉച്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി. അലക്കാനുള്ള തുണികള്‍ എല്ലാം വാഷിംഗ് മെഷീനിലും ഇട്ടു അത് കഴിഞ്ഞു വന്നു കുറച്ചു നേരം പത്രം വായിച്ചു. അപ്പോള്‍ ആണ് അവള്‍ പത്രം ശരിക്കൊന്നു വായിച്ചിട്ടു തന്നെ കാലങ്ങള്‍ ആയ കാര്യമോര്‍ത്തത് . തുണി അലക്കി കഴിഞ് അത് വിരിച്ചിട്ടു വന്നു ഉച്ച ഭക്ഷണവും കഴിഞ്ഞു അവള്‍ അല്പം മയങ്ങാന്‍ കിടന്നു . തുടരെ ഉള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അവള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. 

അവള്‍ വേഗം സമയം നോക്കി.4 .4 5 ഓ ഇത്ര നേരം താന്‍ ഉറങ്ങിയോ? അവള്‍ വേഗം ഏഴുന്നേറ്റു ചെന്ന് വാതില്‍ തുറന്നു .മക്കള്‍ സ്‌കൂള്‍ വിട്ടു വന്നതായിരുന്നു അത്. അവര്‍ വേഗം വന്നു അമ്മയുടെ വിശേഷം ഒക്കെ ചോദിച്ചു അകത്തേക്ക് പോയി. വേഷമെല്ലാം മാറി കഴിക്കാന്‍ വന്നിരുന്നു. പക്ഷെ അപ്പോള്‍ മാലതി ചായ ഉണ്ടാക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്താ അമ്മെ ? ഞങ്ങള്‍ ഈ സമയത്തു വരുമെന്നമ്മക്കറിയാവുന്നതല്ലേ? എന്നിട്ടും 'അമ്മ ചായ ഉണ്ടാക്കിയില്ല?വിഷ്ണു ചോദിച്ചു. അവള്‍ വേഗം അവനെ ഒന്ന് ദഹിപ്പിക്കാന്‍ പാകത്തിന് നോക്കി. അതോടെ അവന്റെ വായടഞ്ഞു. മോനെ വിഷ്ണു, ഇങ്ങു വന്നേ. അവള്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു. എന്താ അമ്മെ? എന്ന് ചോദിച്ചു കൊണ്ട് അവന്‍ വേഗം അടുക്കളയിലേക്കു ചെന്നു. ദാ അമ്മ ചായക്ക് വെള്ളം വച്ചിട്ടുണ്ട് . അതില്‍ കുറച്ചു തേയിലപ്പൊടിയും പാലും പഞ്ചസാരയും ഒക്കെ ഇട്ടു ചായ ഉണ്ടാക്കിക്കോളു. അമ്മെ എന്താ ഇത്? അവന്‍ അല്‍പം നീരസഭാവത്തില്‍ ചോദിച്ചു. എന്താണെന്നു മനസിലായില്ലേ? ഈ പറഞ്ഞ സാധനങ്ങള്‍ ഒന്നും ഞാന്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ട് പോയില്ലായിരുന്നു. എല്ലാം ഇവിടെ തന്നെ ഉണ്ടായിരുന്നു.

 എന്നിട്ടു രാവിലെ എന്തായിരുന്നു ഇവിടെ യുദ്ധം? എല്ലാം 'അമ്മ ഉണ്ടാക്കി മുന്നില്‍ വച്ച് തരുമ്പോള്‍ എന്റെ മക്കള്‍ ഒന്നും അറിഞ്ഞിരുന്നില്ല അല്ലെ? ഇനി എന്തായാലും അങ്ങനെ വിടാന്‍ എനിക്ക് ഉദ്ദേശമില്ല. എനിക്കൊന്നു വയ്യാണ്ടായാല്‍ നിങ്ങള്‍ എന്താ ചെയ്യുക? എല്ലാം പഠിച്ചിരിക്കണ്ടേ? നീ ചായ ഉണ്ടാക്കി എന്ന് വിചാരിച്ചു ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല. അല്പം രുചി കുറവുണ്ടാകുമായിരിക്കും അത് ഞാന്‍ അങ്ങ് സഹിച്ചു. പതിയെ എല്ലാം ശരിയായിക്കോളും . ഇത് കേട്ട് ചിരിച്ച വൈഷ്ണവിക്കും കൊടുത്തു മാലതി ഓരോ പണികള്‍.അത് കഴിഞ്ഞു അവരെ കൊണ്ട് രാവിലെ അവര്‍ നിരത്തി ഇട്ടതെല്ലാം എടുത്തു വയ്പ്പിച്ചു വീട് വൃത്തി ആക്കി ഇടുവിച്ചു. പിറ്റേന്ന് രാവിലെ മാലതി കുറച്ചു വൈകി ആണ് എഴുന്നേറ്റത്. അവള്‍ എഴുന്നേറ്റു വന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു റെഡി ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വന്നിരുന്നു. ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ കാലി ആയി കിടക്കുന്ന കണ്ട ഗിരി ഒന്നമ്പരന്നു. പക്ഷെ ഇന്നലത്തെ സംഭവത്തോടെ കാര്യം മനസിലായ മക്കള്‍ വേഗം അടുക്കളയില്‍ കയറി അമ്മയെ സഹായിച്ചു. അവര്‍ മൂന്നു പേരും ചേര്‍ന്ന് വേഗം ബ്രേക്ക് ഫാസ്റ്റും ലഞ്ചും റെഡി ആക്കി . അപ്പോഴേക്കും ഗിരിയുടെ വിളി വന്നു .. മാലതി..മാലൂ.. എന്താ ഗിരിയേട്ടാ? രാവിലെ തന്നെ ഇങ്ങനെ കിടന്നു കൂവുന്നത്? എന്റെ ഷര്‍ട്ട് എവിടെ? നീ അത് തേച്ചുവച്ചില്ലേ? അയാള്‍ ചോദിച്ചു . ഇല്ല. ഞാന്‍ തേച്ചില്ല. അതെന്താ? എന്റെ ഗിരിയേട്ടാ, നിങ്ങളെ പോലെ ഞാനും ഒരു മനുഷ്യനാ . രാവിലെ തന്നെ ഈവീട്ടിലെ പണി എല്ലാം ഒതുക്കി എന്നും ജോലിക്കും പോകാനുള്ളതാ . സ്വന്തം ഡ്രസ്സ് ഒന്ന് തേച്ചു എന്നോര്‍ത്ത് കോളേജില്‍ ഇംഗ്ലീഷ് ലെക്ചറിനു മാനം ഇടിയുകയൊന്നും ഇല്ല. ആ ഷര്‍ട്ടും അയണ്‍ ബോക്‌സും അവിടെ തന്നെ ഉണ്ട് . അങ്ങ് തേച്ചോ . എനിക്ക് വേറെ പണി ഉണ്ട് . ഇതും പറഞ്ഞു അവള്‍ അടുക്കളയിലേക്കു പോയി. ഡീ നിനക്കിതൊന്നു തേച്ചിട്ടു പോയാല്‍ എന്താ? അയാള്‍ അല്‍പാം ദേഷ്യത്തില്‍ ചോദിച്ചു. അച്ഛാ , വെറുതെ ദേഷ്യപ്പെടണ്ട. ഇന്നലെ ആശുപത്രയില്‍ നിന്നും വന്നത് മുതല്‍ അമ്മക്കെന്തൊക്കെയോ മാറ്റങ്ങള്‍., വിഷ്ണു പറഞ്ഞു തുടങ്ങി.എന്നിട്ടു തലേന്നത്തെ സംഭവങ്ങള്‍ മുഴുവനും വിവരിച്ചു. അത് കേട്ടപ്പോള്‍ ഗിരിക്കും മനസിലായി കാര്യങ്ങള്‍ പന്തിയല്ല. തത്കാലം സ്വയം ചെയ്യുതാകയാണ് നല്ലതെന്നു. അയാള്‍ വേഗം ഷര്‍ട്ട് തേച്ചു ഇട്ടു കോളജിലേക്കു പോകാന്‍ ഇറങ്ങി. ഒപ്പം മക്കളും ഇറങ്ങി അവരുടെ സ്‌കൂള്‍ ബസ് വന്നു കയറി പോയി. 

 മാലൂ നീ ഇതേവരെ റെഡി ആയില്ലേ. ഇന്ന് ബാങ്കില്‍ എത്താന്‍ ലേറ്റ് ആകും കേട്ടോ. പിന്നെ എന്നെ പറഞ്ഞിട്ട് കാര്യമില്ല. അയാള്‍ പറഞ്ഞു. ഗിരിയേട്ടാ ഞാന്‍ ഇന്നും ലീവ് ആണ്. 2 ദിവസത്തേക്ക് ലീവ് ഞാന്‍ ബാങ്കില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഉം അതെന്താ ഇപ്പോള്‍ ലീവ്? നിന്റെ ക്ഷീണം ഒക്കെ മാറിയില്ലേ? ക്ഷീണം ഒക്കെ മാറി. ആനുവല്‍ ലീവ് കിടക്കുന്നുണല്ലോ. അതൊരിക്കലും എടുക്കാറില്ലല്ലോ. അതുകൊണ്ടു എടുത്തേക്കാം എന്ന് കരുതി . രാവിലത്തെ സംഭവങ്ങള്‍ ഓര്‍ത്തപ്പോള്‍ അയാള്‍ അവളോട് കൂടുതല്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല. ഒന്ന് മൂളിയിട്ടു അയാള്‍ വേഗം വണ്ടിയും എടുത്തു കോളേജിലേക്ക് പോയി. അന്നു മുതല്‍ മാലു അവള്‍ക്കു വേണ്ടി കൂടെ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. വീട്ടിലെ ജോലികളെല്ലാം അവള്‍ തനിയെ ചെയ്യാതെ എല്ലാവരെയും അതില്‍ പങ്കാളികളാക്കി. അവള്‍ അവള്‍ക്കിഷ്ടപെട്ട ഹോബികള്‍ക്കു വേണ്ടി സമയം കണ്ടെത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഡ്രൈവിംഗ് സ്‌കൂളിന്റെ വണ്ടി വീടിനു മുന്നില്‍ വന്നു ഹോണ്‍ അടിക്കുന്നത് കേട്ട് വിഷ്ണു ഇറങ്ങി ചെന്നു. അതില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു ഇത് ബാങ്കില്‍ വര്‍ക്ക് ചെയ്യുന്ന മാലതിയുടെ വീടല്ലേ എന്ന് ചോദിച്ചു. അതെ. വിഷ്ണു മറുപടി കൊടുത്തു. വിഷ്ണു കൂടുതല്‍ എന്തോ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും മാലതി പുറത്തേക്കു വന്നു . ആ ബിന്ദുവോ . 

വീട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയില്ലല്ലോ അല്ലെ? ഹേയ് ഇല്ല. ലൊക്കേഷന്‍ കറക്റ്റ് ആയി പറഞ്ഞു തന്നിരുന്നല്ലോ. പിന്നെ ഈ ലൈനില്‍ ഞാന്‍ പണ്ടൊരു പുള്ളിക്കാരിയെ ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു ഈ ഏരിയ എനിക്ക് പരിചയം ഉണ്ട്. ആണോ? നന്നായി.ബിന്ദുവിനു കുടിക്കാന്‍ എന്താ വേണ്ടത്? വിഷ്ണു ഇത് ടൗണില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന ബിന്ദു. ഞാന്‍ ഇന്നു മുതല്‍ ഇവരുടെ അടുത്ത് ഡ്രൈവിംഗ് പഠിക്കാന്‍ പോകുവാണ്. ഡ്രൈവിങ്ങോ ? അമ്മയോ ? അവന്‍ ആശ്ചര്യപ്പെട്ടു നീ എന്താ ഇങ്ങെന നോക്കുന്നെ? അമ്മക്ക് ഡ്രൈവിംഗ് പഠിച്ചു കൂടെ? അല്ല, അച്ഛന്‍ സമ്മതിക്കുമോ എന്നോര്‍ത്താ . ഓ അതൊന്നും കുഴപ്പമില്ല. അച്ഛനെ ഒക്കെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചോളാം. അയ്യോ അപ്പോള്‍ ചേച്ചി വീട്ടില്‍ പറഞ്ഞില്ലായിരുന്നോ ഡ്രൈവിങ്ങു് ചേര്‍ന്ന കാര്യം? ബിന്ദു ചോദിച്ചു ഇല്ല.ഇവര്‍ക്കൊരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി.ബിന്ദു ഇരിക്ക്. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം. അയ്യോ ഇപ്പോള്‍ വേണ്ട. ചേച്ചി വരുവാണെങ്കില്‍ നമുക്ക് ക്ലാസ് തുടങ്ങാമായിരുന്നു. ഓക്കേ. ഒരു അഞ്ചു മിനിറ്റ്. ഞാന്‍ ഇപ്പോള്‍ വരാം. ഇതും പറഞ്ഞു അകത്തേക്ക് പോയ മാലതി ഉടനെ റെഡി ആയി വന്നു ഡ്രൈവിംഗ് ക്ലാസിനു പോയ. ഡ്രൈവിംഗ് ക്ലാസിനു ചേര്‍ന്നതറിഞ്ഞു ചോദ്യം ചെയ്ത ഗിരിയോട് അവള്‍ പറഞ്ഞു എനിക്കെവിടെ എങ്കിലും ഒന്നും പോകാനോ ഓഫീസില്‍ പോകാനോ ഒക്കെ ഇപ്പോള്‍ ഗിരിഏട്ടനെ ആശ്രയിക്കേണ്ട? ഇതാകുമ്പോള്‍ ഒരു ടു വീലെര്‍ എടുത്താല്‍ എനിക്ക് അത്യാവശ്യം എന്റെ കാര്യങ്ങള്‍ നടത്താമല്ലോ . വേറെ നിവൃത്തി ഇല്ലാതെ അയാള്‍ അതിനു സമ്മതിച്ചു . കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടിലെ രാധേച്ചി വന്നു അവളെ എന്തോ മീറ്റിംഗിന് വിളിക്കുന്നത് കേട്ട ഗിരി അവളോട് എന്താ സംഭവം എന്ന് ചോദിച്ചു . അത് റെസിഡന്‍സ് അസോസിയേഷന്റെ ലേഡീസ് വിങ്ങിന്റെ മീറ്റിംഗിന് വിളിച്ചതാണെന്നു. അവള്‍ പോകുന്നതില്‍ ഗിരി തന്റെ ഇഷ്ടക്കേട് അറിയിച്ചു. അവള്‍ പറഞ്ഞു ഇവിടെ അയല്കാരാരുമായുംയാതൊരു ബന്ധവും ഇല്ല. എന്നിട്ടു എന്തെങ്കിലും ആവശ്യം വന്നാല്‍ അങ്ങോട്ട് കയറിച്ചെല്ലാന്‍ നാണമാകില്ലേ ഗിരിയേട്ടാ ? അവള്‍ അത് തനിക്കിട്ടു വച്ചതാണെന്നു അവനു മനസിലായി. മാലതി അന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ രാധേച്ചിയെ മക്കള്‍ക്കു കൂട്ട് കിടക്കാന്‍ വിളിക്കാമെന്ന് പറഞ്ഞതാണ് ഇതിനു കാരണമെന്നു മനസിലായപ്പോള്‍ അയാള്‍ ഒന്നമര്‍ത്തി മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല . പക്ഷെ ഗിരിക്കും മക്കള്‍ക്കും അവളുടെ ഈ മാറ്റം അംഗീകരിക്കാന്‍ ആകുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണണമല്ലോ ഗിരി കാര്യമായി തന്നെ ആലോചിച്ചു . ഒടുവില്‍ അയാള്‍ അവളുടെ ചേട്ടനായ വിജയനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഓക്കേ. പക്ഷെ മാലു എന്നോടിതേവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അവള്‍ ഈയിടെയായി എന്നും വിളിക്കുന്നതാ. അവള്‍ ആശുപത്രിയിലായ വിവരം പോലും ഞാന്‍ ഇപ്പോള്‍ ആണ് അറിയുന്നത് .നീ വിഷമിക്കണ്ട. ഒരു ദിവസം ഞാന്‍ അങ്ങ് വരാം. എന്നിട്ടു അവളോട് സംസാരിക്കാം .

 കാര്യങ്ങള്‍ എന്താണെന്നു എനിക്കും അറിയണമല്ലോ. വിജയന്‍ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വിജയന്‍ അവരുടെ വീട്ടില്‍ എത്തി വിജയനെ കണ്ടതും മാലതി. ആഹാ ഏട്ടനോ? ഏട്ടന്‍ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ഇന്നലെ കൂടെ വിളിച്ചതല്ലേ ഉള്ളൂ. എന്നാല്‍ പിന്നെ ചേട്ടന് അച്ഛനെയും അമ്മയെയും കൂടെ കൂട്ടമായിരുന്നില്ലേ? എനിക്കിവിടെ ടൗണില്‍ വരെ വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു .എന്നാല്‍ പിന്നെ ഇവിടെ വന്നു നിന്നെ കൂടെ കണ്ടിട്ട് പോയേക്കാം എന്നും കരുതി. നിനക്ക് അച്ഛനെയും അമ്മയെയും കാണാണമെങ്കില്‍ അങ്ങ് വന്നാല്‍ എന്താ ? ആ വയ്യാത്ത അവരെയും കൊണ്ട് ഞാന്‍ ഇത്രയിടം വരെ വരണോ? വിജയന്‍ ചോദിച്ചു. ഞാന്‍ അടുത്ത ആഴ്ച അങ്ങോട്ടേക്ക് വരാം എന്നോര്‍ത്തിരിയ്ക്കുകയായിരിന്നു . ഉം, നീ ഇങ്ങനെ ഓര്‍ക്കാന്‍ തുണ്ടങ്ങിയിട്ടു കാലം കുറെ ആയല്ലോ. അത് പോട്ടെ നിനക്കെന്തവിശേഷം? ഓ പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ല ചേട്ടാ. അങ്ങനെ പോകുന്നു. ബാങ്ക് വീട് ബാങ്ക് വീട്.ഇതാണ് എന്റെ ജീവിതം എന്ന് ഏട്ടനറിഞ്ഞു കൂടെ? ഉം . ഗിരിയും മക്കളും എവിടെ? മക്കള്‍ക്കു ട്യൂഷന്‍ ഉണ്ട് അവരെ ആക്കാന്‍ പോയിരിക്കുവാ. ഗിരിയേട്ടന്‍ ഇപ്പോള്‍ എത്തും. ഏട്ടന്‍ ഇരിക്ക്. ഞാന്‍ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം . അതൊക്കെ പിന്നെ ആകാം. എനിക്ക് നിന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. നീ ഇവിടെ ഇരിക്ക് . അയാള്‍ അവളെ അവിടെ പിടിച്ചിരുത്തി. നീ ഇന്നാള് ബാങ്കില്‍ വച്ച് തല കറങ്ങി വീണായിരുന്നോ? എന്നിട്ടു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയോ? ഓ അതോ . അതൊന്നു ബിപി കൂടിയതാ .പേടിക്കാന്‍ ഒന്നുമില്ല. അതു ആരോടും ഞാന്‍ പറഞ്ഞില്ല . അല്ല ഏട്ടന്‍ എങ്ങനെയാ ഇതറിഞ്ഞത്? ഗിരിയേട്ടന്‍ പറഞ്ഞോ? ആ നീ പറഞ്ഞില്ലെങ്കിലും അവന്‍ പറഞ്ഞു. 

പക്ഷെ 2 ദിവസമേ ആയുള്ളൂ അവനും പറഞ്ഞിട്ട്. ഓ അപ്പോള്‍ അതാണ് ഓടിപ്പെടച്ചുള്ള ഈ വരവിന്റെ കാരണം. അല്ലെ ഏട്ടാ അവള്‍ എന്തോ കള്ളത്തരം കണ്ടുപിടിച്ചിട്ടെന്നപോലെ ചിരിച്ചു. എന്നിട്ടിപ്പോള്‍ എങ്ങനെ ഉണ്ട്? ഇതൊന്നും പറയാതിരിക്കാന്‍ പാകത്തിന് ഞങ്ങള്‍ ഒക്കെ നിനക്കന്യരായോ മോളെ? എന്താ ഏട്ടാ ഇത്? അങ്ങനെ വിശേഷിച്ചൊന്നും ഇല്ലാത്തതു കൊണ്ടല്ലേ ഞാന്‍ പറയാതിരുന്നത് ഉം. എല്ലാം നിന്റെ ഇഷ്ടം. അത് പോട്ടെ ഇപ്പോള്‍ നീ ഗിരി പറയുന്നതൊന്നും കേള്‍ക്കുന്നില്ല. അവന്റെയും മക്കളുടെയും കാര്യത്തില്‍ ഒന്നും ഒരു ശ്രദ്ധയും ഇല്ല .എല്ലാം നിന്റെ തന്നിഷ്ട പ്രകാരം എന്നൊക്കെ ആണല്ലോ ഞാന്‍ കേട്ടത്. എന്താ ഇത്? ഇങ്ങനെ ഒക്കെ ആണോ നിന്നെ ഞങ്ങള്‍ വളര്‍ത്തി വിട്ടത്? ആരാ ഏട്ടാ ഇതൊക്കെ പറഞ്ഞത്? അവള്‍ അല്പം സങ്കടത്തില്‍ ചോദിച്ചു . വേറെ ആര് പറയാന്‍? ഗിരി തന്നെ. നിനക്കെടെ ആയി വല്ലാത്തൊരു മാറ്റം എന്നും പറഞ്ഞു സങ്കടപ്പെട്ടു അവന്‍ കഴിഞ്ഞ ദിവസം എന്ന് വിളിച്ചിരുന്നു അപ്പോള്‍ ആണ് ഞാന്‍ വിവരം എല്ലാം അറിഞ്ഞത്. എന്താ മോളെ നിനക്ക് പറ്റിയയത് ? എന്ത് വിവരം? ഇവിടെ എനിക്കൊന്നും പറ്റിയിട്ടില്ല.ഞാന്‍ ആരുടേയും കാര്യം നോക്കാതെയും ഇരുന്നിട്ടില്ല .ഇനി ഒന്നും പറ്റാതിരിക്കാന്‍ വേണ്ടി ഞാന്‍ സ്വയം ഒന്ന് ക്രമീകരിച്ചതാ ഇത്. അയാള്‍ എന്തെന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി. 

 അവള്‍ തുടര്‍ന്നു ... ഇവിടെ ഞാന്‍ വെറും ഒരു യന്ത്രം കണക്കെ ആണ്.ഈ വീട്ടില്‍ പണി മുഴുവന്‍ ഞാന്‍ ചെയ്യണം. 2 പേരും ജോലിക്കു പോകുന്ന വീട് ആണ്.ഒരു ജോലിക്കാരിയെ വക്കാന്‍ പറഞ്ഞാല്‍ ഗിരിയേട്ടന്‍ സമ്മതിക്കില്ല.ഞാന്‍ ചെയ്യുന്ന അത്രയും വെടിപ്പു ജോലിക്കാരി വന്നാല്‍ കിട്ടില്ല എന്നാണ് ന്യായം . എന്നാലോ എന്നെ ഒരു കൈ സഹായിക്കുകയില്ല എത്രമാത്രം ബഹളം വച്ചിട്ടാണെന്നോ ഒരു വാഷിംഗ് മെഷീന്‍ വാങ്ങിവച്ചതു. മക്കള്‍ ഇത്രയും വലുതായി എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . അവരെ കൊണ്ട് ഒരു കൈ സഹായവും ഇല്ല. എന്തങ്കിലും ഒന്ന് സഹായിക്കാന്‍ പറഞ്ഞാല്‍ അപ്പോള്‍ പറയും എനിക്ക് പഠിക്കാന്‍ ഉണ്ട്. അതിനു സപ്പോര്‍ട്ട് ചെയ്യാന്‍ ഗിരിയേട്ടനും .നമ്മളും ഈ പഠനമൊക്കെ കഴിഞ്ഞിട്ടല്ലേ ഏട്ടാ വന്നത് ആ പഠനത്തിന്റെ ഒപ്പം ജീവിതത്തിലേക്ക് വേണ്ട കുറെ കാര്യങ്ങള്‍ കൂടെ നമ്മള്‍ പഠി ച്ചിരുന്നു. ഈ വീട്ടില്‍ രാവിലെ 4 മണിക്ക് ഞാന്‍ തുടങ്ങുന്ന അങ്കമാണ്. അത് രാത്രി പത്തു പതിനൊന്നു വരെ നീളും. അവര്‍ക്കെല്ലാം അവരുടെ കാര്യങ്ങള്‍ സമയത്തിന് നടന്നുകൊള്ളണം. അതിനൊന്നും ഞാന്‍ ഒരു വീഴ്ചയും വരുത്താന്‍ പാടില്ല . 

എന്നാല്‍ എനിക്കു സുഖമാണോ എന്ന് ചോദിക്കക്കണോ എന്റടുത്തു വന്നിരുന്നു എന്റെ വിശേഷം ചോദിക്കക്കണോ ആരും ശ്രമിക്കാറില്ല. എനിക്കും ഇല്ലേ ഏട്ടാ കുഞ്ഞു കുഞ്ഞു സങ്കടങ്ങളും സന്തോഷവും ഒക്കെ പങ്കു വെക്കാന്‍ . അതൊക്കെ ഞാന്‍ ഇവരോടല്ലാതെ വേറെ ആരോടാ പറയുക? പക്ഷെ എന്നെ കേള്‍ക്കാന്‍ മാത്രം ആരും ഇല്ല,. ഞങ്ങള്‍ എല്ലാവരും കൂടെ ഒരുമിച്ചൊരു യാത്ര പോയത് എന്റെ ഓര്‍മയില്‍ പോലും ഇല്ല. ഓരോ പ്രാവശ്യം പറയുമ്പോഴും ഗിരിയേട്ടന്‍ ഓരോ ഒഴിവുകഴിവു പറയും. 

 ഒരുമിച്ചൊരു സിനിമക്കോ ഔട്ടിങ്ങിനോ ഒന്നും പോകില്ല. മക്കള്‍ക്കു അവുടെ ലോകം.ഗിരിയേട്ടന് ഗിരിയേട്ടന്റെ ലോകം. ഇതിനിടയില്‍ ഞാന്‍ എന്ന ഒരു മനുഷ്യ ജന്മം ഇവിടെ ഉണ്ടെന്ന് പോലും ഇവരാരും ഓര്‍ക്കാറില്ല. അവള്‍ കരച്ചിലിന്റെ അങ്ങേ അറ്റത്തായിരുന്നു. വീട്ടില്‍ വന്നു അച്ഛനെയും അമ്മയെയും കാണണം എന്നൊക്കെ ഒരുപാടു കാലമായി ആഗ്രഹിക്കുന്നു. അതൊക്കെ ഗിരിയേട്ടനോട് പറഞ്ഞാല്‍ ആ തലയിലേക്ക് കയറില്ല .അത് കൊണ്ടാണ് ഞാന്‍ ഡ്രൈവിങ് പഠിക്കാം എന്ന് കരുതിയത്. അപ്പോള്‍ എനിക്ക് തനിച്ചാണെങ്കിലും വന്നു കാണാമല്ലോ. പിന്നെ അത്യാവശ്യം എനിക്കെവിടെ എങ്കിലും ഒന്ന് പോകാനൊക്കെ പറ്റുമല്ലോ. ഞാനും ഈ ബാങ്ക് അല്ലാതെ പുറം ലോകം ഒന്ന് കാണണ്ടേ ട്ടാ? ഗിരിയേട്ടന് അസോസിയേഷന്‍, അലുംനി എല്ലാം ആയി നല്ലൊരു സൗഹ്രദം ഉണ്ട്. പേരിനു പോലും എനിക്കാരും ഇല്ല. അതാ ഞാന്‍ റെഡിസെന്‍സ് അസോസിയേഷന്റെ മീറ്റിംഗിന് പോയത്. ഒരു അത്യാവശ്യത്തിനു വിളിച്ചാല്‍ അടുത്ത് പരിചയം ഉള്ള ആരെങ്കിലും വേണ്ടേ നമുക്കൊന്ന് കുറച്ചു നേരം വര്‍ത്തമാനം പറയാനും ചിരിക്കാനും ഒക്കെ ഒരിടം. അല്ലാതെ ഒരു സംഘടനാ പ്രവര്‍ത്തനത്തിനും പോയതല്ല ഞാന്‍. ഇവിടെ ഗിരിയേട്ടനും മക്കള്‍ക്കും അവര്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യാം. പക്ഷെ എനിക്ക് മാത്രം ഒന്നിനും പറ്റില്ല. ഇഷ്ടമുള്ള ടി വി പ്രോഗ്രാം കാണണോ ഇഷ്ടമുള്ള സിനിമ കാണാനോ ഒന്നും സമ്മതിക്കില്ല. എന്നാല്‍ എനിക്കിഷ്ടമുള്ള തയ്യല്‍ എങ്കിലും ചെയ്യാം എന്ന് കരുതിയാല്‍ അപ്പോള്‍ പറയുന്ന നീ ഇതും കൊണ്ടിരുന്നു വീട്ടിലെ കാര്യമോ മക്കളുടെ കാര്യമോ ഒന്നും നോക്കണ്ട എന്ന്. അവരുടെ കാര്യം മറന്നിട്ടാണോ ഏട്ടാ ഞാന്‍ എനിക്കിഷ്ടമുള്ള ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്? ഗിരിയേട്ടന്റെ കൂടെ യും എന്റെ കൂടെയും വര്‍ക്ക് ചെയ്യുന്ന പല സ്ത്രീകളും കുടുംബത്തിന്റെ കാര്യം മറന്നിട്ടു ഇങ്ങനെ അവരുടെ സന്തോഷത്തിനു വേണ്ടി ഓരോ അസോസിയേഷന്‍ പ്രവര്‍ത്തനത്തിനും പോകും. 

ഞാന്‍ അങ്ങനെ ഒന്നും പോകുന്നില്ലല്ലോ. ഈ വീട്ടില്‍ ഇരുന്നു അല്ലെ എനിക്കിഷ്ടമുള്ളതു ചെയ്യുന്നത്. അതിനു പോലും സമ്മതിക്കില്ല എന്ന് വച്ചാല്‍ ഞാന്‍ എന്താ ചെയ്യുക? ആര്‍ക്കും ഒരു ദ്രോഹവും ഞാന്‍ ചെയ്യുന്നില്ലല്ലോ ഏട്ടാ . അവള്‍ വിതുമ്പി... കോളേജില്‍ പ്രണയത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഒക്കെ ഉള്ള വലിയവലിയ ക്ലാസുകള്‍ എടുക്കുന്ന ലെക്ചറിനു പക്ഷെ സ്വന്തം ജീവിതത്തില്‍ അത് പ്രാവര്ത്തികമാക്കാന് പറ്റിയില്ല. എന്നോട് ഗിരിയേട്ടന്‍ ഒന്ന് സ്‌നേഹത്തോടെ സംസാരിച്ചിട്ട്, എന്റെ അടുത്ത് വന്നിരുന്നിട്ടു എന്നെ സ്‌നേഹത്തോടെ ഒന്ന് കെട്ടിപ്പിടിച്ചിട്ടു എത്ര നാളായി എന്ന് ഏട്ടനറിയാമോ? ഭാര്യ എന്നാല്‍ കാമം തീര്‍ക്കാന്‍ ഉള്ള ഉപകരണം മാത്രം അല്ല ഏറ്റവും. അവളുടെ ഉള്ളിലും ഉണ്ട് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു മനസ്സ്. പക്ഷെ അതാരും കാണുന്നില്ല എന്ന് മാത്രം. ഇനിയും ഇങ്ങനെ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചാല്‍ എന്നെ അല്പം കഴിഞ്ഞു നിങ്ങള്‍ തന്നെ ഏതെങ്കിലും മെന്റല്‍ ഹോസ്പിറ്റലില്‍ ആക്കേണ്ടി വരും എന്നെനിക്കു മനസ്സിലായി,. മോളെ. നീ എന്തൊക്കെയാ ഈ പറയുന്നേ? വിജയന്‍ ദയനീയമായി ചോദിച്ചു . 

 ഇല്ല ഏട്ടാ ഏട്ടന്‍ പേടിക്കണ്ട. അങ്ങനെ ഒന്നും വരാതിരിക്കാന്‍ വേണ്ടിയാ ഞാന്‍ ഇങ്ങനെസ്വയം മാറാന്‍ ഒരു തീരുമാനം എടുത്തതാണ്. അല്ലാതെ ഗിരിയേട്ടന്റെയും മക്കളുടെയും കാര്യം മറന്നിട്ടൊന്നും അല്ല. ഇപ്പോഴത്തെ ട്രന്‍ഡ് അനുസരിച്ചു ഇങ്ങനെ ഒക്കെ വരുമ്പോള്‍ സ്ത്രീകള്‍ വേഗം പുതിയ ഒരു കാമുകനെ തേടി പിടിച്ചു അവന്റെ കൂടെ പോവുക അല്ലെങ്കില്‍ ഭര്‍ത്താവിനെയും മക്കളെയും കൊന്നിട്ട് ഇന്നലെ കണ്ട വേറെ ഒരുത്തന്റെ പോവുക ഇതൊക്കെ ആണല്ലോ. പക്ഷെ എന്റെ അച്ഛനും അമ്മയും ഗിരിയേട്ടന്റെ കൈയില്‍ എന്നെ ഏല്പിച്ചത് അതിനു വേണ്ടി അല്ല എന്ന് നന്നായി ബോധ്യമുള്ള ഞാന്‍ ആ കണ്ണന്റെ മുന്നില്‍ വച്ച് ഗിരിയേട്ടന്‍ എന്റെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ ഒന്നേ പ്രാര്ഥിച്ചുള്ളൂ.. ഈ താലിയുടെ മാഹാത്മ്യം എന്നും നിലനിര്‍ത്താന്‍ എന്നെ അനുഗ്രഹിക്കാന്‍ കണ്ണാ എന്ന്. അതിനു വേണ്ടി ആണ് ഏട്ടാ ഞാന്‍ ഇങ്ങനെ ഒക്കെ ചെയ്തത്. മക്കള്‍ സ്വയം പര്യാപ്തരായില്ലെങ്കില്‍ അത് നാളെ അമ്മയുടെ വളര്‍ത്തു ദോഷം ആകും. എനിക്കാ പഴി കേള്‍ക്കാന്‍ വയ്യ ഏട്ടാ .ഇപ്പോള്‍ ഏട്ടന് മനസിലായില്ലേ ഏട്ടന്റെ മോള്‍ ഒരു തെറ്റും ചെയ്തി ട്ടില്ല എന്ന്. 

എനിക്ക് ഗിരിയേട്ടനും മക്കളും കഴിഞ്ഞേ ഉള്ളൂ എന്ത്. അവരുടെ കൂടെ ഒരുപാടുകാലം സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടി ആണ് ഏട്ടാ ഞാന്‍ ഇങ്ങനെ. എനിക്ക് വേണ്ടി കൂടെ ഇതിനിടയില്‍ ജീവിച്ചില്ല എങ്കില്‍ അവരുടെ കൂടെ ഉള്ള ആ ജീവിതവും എനിക്കും നഷ്ടമാകും ഏട്ടാ. അതുകൊണ്ടാ ഞാന്‍.. ഇതും പറഞ്ഞു അവള്‍ അയാളുടെ മുന്നില്‍ നിന്ന് കൈകൂപ്പി കരഞ്ഞു. അത് കണ്ടു ഓടി ചെന്ന് അയാള്‍ വേഗം അവളെ ചേര്‍ത്ത് പിടിച്ചു അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. എന്റെ മോള്‍ ഇനീ പേടിക്കണ്ട . നിനക്കൊരു തെറ്റും ചെയ്യാന്‍ പറ്റില്ല എന്നെനിക്കറിയാം മോളെ. പക്ഷെ ഗിരി അത് പറഞ്ഞപ്പോള്‍ സത്യം എന്താണെന്നു അന്വേഷിക്കേണ്ട ബാധ്യത ഈ ഏട്ടനില്ലേ മോളെ? നീ ഏട്ടനോട് ക്ഷമിക്കു മോളെ. അവനെ ഞാന്‍ കാര്യം പറഞ്ഞു മനസിലാക്കിക്കോളാം . 

മോള്‍ വിഷമിക്കണ്ട. അപ്പോഴേക്കും ഗിരി കതക്തുറന്നു അകത്തേക്ക് കയറി. അയാളുടെ കലങ്ങിയ കണ്ണുകള്‍ വിളീച്ചു പറയുന്നുണ്ടായിരുന്നു അയാള്‍ അവള്‍ പറഞ്ഞത് മുഴുവന്‍ കേട്ടു എന്നും അതിലൂടെ അയാളുടെ തെറ്റിദ്ധാരണകള്‍ അയാള്‍ക്കു മനസിലായി എന്നും. അതോടു കൂടെ അവര്‍ തെറ്റുകള്‍ തിരുത്തി ഒരു സന്തുഷ്ട കുടുംബം നയിക്കാന്‍ തീരുമാനിച്ചു. കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം.

Post a Comment

0 Comments