നഗ്‌നശരീരികളായ അവരുടെ സഞ്ചാരപഥങ്ങളുടെ-
യാഴങ്ങളറിഞ്ഞത്.
അപരിചിത പാതകളേയില്ലാത്ത അവര്‍ക്ക് എല്ലാ രഹസ്യങ്ങളും
വെളിപ്പെട്ടുകൊണ്ടിരി-
ക്കുമത്രേ..
അസംതൃപ്തിയുടെ കരിനിഴല്‍ക്കൂടാരങ്ങളോ
അസഹിഷ്ണുതയുടെ കുന്തമുനകളോ
അവര്‍ക്കജ്ഞാതമാണത്രേ.
സന്തോഷത്തിന്റെ നറുംപാല പൂക്കളവരെ
ചിലപ്പോഴൊക്കെ ഉന്മത്തരാക്കാറുണ്ടെന്നും
അഴലു തീണ്ടാത്ത,
ഇരുട്ടു ഭയം നിറയ്ക്കാത്ത
അവരുടെ ലോകം
അതീവ സ്വച്ഛവും
അനുസ്യൂതം വെളിച്ചം പൊഴിക്കുന്നതുമാണെന്നും
ആത്മാവറിയിച്ചു.
അവിടെ പരക്കുന്ന പ്രകാശനാളങ്ങളില്‍ നിന്നും
നിരന്തരം ശാന്തതയും സമാധാനവും ഇറ്റുവീണു കൊണ്ടിരിക്കുമത്രേ.
കുത്തിനോവിക്കലുകളുടെ നീറ്റലുകളില്ലാത്ത,
കുത്തിനോവിക്കലുകളുടെ നീറ്റലുകളില്ലാത്ത,
അനാവശ്യ സംശയങ്ങള്‍ ഉള്ളു പൊള്ളിക്കാത്ത,
പകയുടെ പുകച്ചിലുകളില്ലാത്ത, നന്മയുടെ കൂടാരങ്ങളില്‍, പുഞ്ചിരിയുടെ സമ്പന്നതയിലാണവരുറങ്ങിയിരുന്നതത്രേ.
അസാമാന്യമാം വിധം ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ
അസാമാന്യമാം വിധം ഇഴയടുപ്പമുള്ള ബന്ധങ്ങളുടെ
കമ്പിളിയുടുപ്പുകളാണത്രേ അവര്‍ പുതച്ചിരുന്നത്.
--------------------------------------
© Bindhu Thejas


0 Comments