സൂര്യനിലാണോ ചന്ദ്രനിലാണോ എന്‍ പ്രണയം >>> ജിജ പ്രമോദ്


സൂര്യനിലാണോ ചന്ദ്രനിലാണോ
എന്‍ മനസ്സില്‍ പ്രണയം തോന്നിയത്.
'ഇളം വെയിലില്‍ പ്രഭചൊരിയുന്ന 
ആദ്യത്യദേവനിലാണോ എന്‍ പ്രണയം.

പകല്‍ മുഴുവന്‍ ജ്വലിക്കുന്ന
അംശദായകനിലാണോ എന്‍ പ്രണയം.
'ഇളം നിലാവില്‍ പ്രഭ ചൊരിയുന്ന 
തിങ്കള്‍ ദേവനിലാണോ എന്‍ പ്രണയം.

രാത്രി മുഴുവന്‍ നിലാവൊളിതരുന്ന 
ഇന്ദു ദേവനിലാണോ എന്‍ പ്രണയം.
ഒരു നിമിഷത്തില്‍ ഞാന്‍ മോഹിച്ചു, 
സൂര്യ പ്രഭയില്‍ ജീവന്‍ തുടിക്കുന്ന സൂര്യകാന്തിയായാലോ,  

അതോ ചന്ദ്ര നിലാവില്‍ ഗന്ധം പരത്തുന്ന നിശാഗന്ധി ആയാലോ'
'ഈ രണ്ട് കിരണങ്ങളും ഒരുപോലെ തന്നെ 
എന്‍ മനസ്സില്‍ പ്രണയം തോന്നുന്നു'.
-----------------------
© Jeeja Pramod 

Post a Comment

1 Comments