ഏതൊരാളവുകോല്‍
ആഴമളക്കുവാന്‍ഊളിയി-
ട്ടൊടുവിലൊരു ദീര്‍ഘനിശ്വാസമായ്
കരയെത്തിനില്‍ക്കവേ,
ആഴിതന്നക്കരെ തഴുവാന്‍
വെമ്പുന്ന സൂര്യന്റെയുള്ളിലെ
ചൂടൊന്നളക്കുവാന്‍
ആ കനല്‍ക്കണ്ണിലുറങ്ങും തമോ -
ഗര്‍ത്തങ്ങളെണ്ണുവാന്‍
ക്ഷീരപഥത്തിന്റെ നീളമളക്കുവാന്‍
നക്ഷത്രകുഞ്ഞിന്റെ പ്രായമറിയുവാന്‍
അജ്ഞാതരശ്മിതന്‍
ഉറവിടം തേടുവാന്‍
ഹിമശൈലകാതലില്‍
ദീര്‍ഘമുറങ്ങുന്ന
ജീവന്റെ കണികയുടെ
നേരൊന്നറിയുവാന്‍
തലപുകഞ്ഞൊടുവിലെന്‍
സിരകളുടെ താളം പിഴയ്ക്കുന്നു.
ഈ കൊച്ചു ഗാത്രത്തിനുള്ളിലെവിടെയോ
ചെറു തിരതള്ളല്‍, ആട്ടവും അനക്കവും
ആന്തോളനങ്ങളും തരംഗവും
കമ്പന വേഗവും ഭ്രമണവും
പിടികിട്ടാപ്പുള്ളിയായി അലയുന്നു.
ഞാന്‍ തളരുന്നു....
യന്ത്രങ്ങള്‍ എന്നെ പിടിച്ചു നടത്തുമ്പോള്‍
ബാല്യത്തിന്‍ കൗതുകത്തോടെ
പിന്നിലേക്ക്, എന്നിലേക്കൊന്നു-
ഞാന്‍ എത്തിനോക്കിക്കോട്ടെ...


4 Comments
മനോഹരം...
ReplyDeleteVery nice
ReplyDeleteNice
ReplyDeleteനല്ലെഴുത്ത്
ReplyDelete