ചതിച്ചുഴി ഒളിപ്പിച്ച കപോലമുള്ളൊരാണ് കടല്‍....
അവന് ഓരോ ജലയാനത്തെയും ചുഴിയില്‍ പെടുത്തുന്നു,
വിഴുങ്ങുന്നു......
കപ്പിത്താന് ഉള്ളവയെ, നീലക്കാടുപോലൊരു ആഴിയില്‍ ,
പണ്ടെങ്ങോ ഉപേക്ഷിച്ചു പോയ പടയാളികളെയും കാപ്പിത്താനെയും തിരഞ്ഞു നാഥനില്ലാതെയൊഴുകി നടക്കുന്നവയെ....
പുതുപ്പെണ്ണിന്റെ തിളക്കമുള്ള, ആദ്യമായി നീറ്റിലിറക്കിയ യാനപാത്രത്തെ,
കാണാ ഭൂഖണ്ഡത്തെ തേടി.... സൂര്യനസ്ഥമിക്കുന്ന നേരത്ത്... പൊന്കാവിരാശിയൂറും കടലലകളെ
കവര്‍ന്നു....
പിന്നെ കീറിമുറിച്ച് പായുന്നാരാ
യാനത്തെയും അവനൊരു നേരംപോക്കിനായി
പിടിച്ചടുപ്പിക്കും...
കപ്പലടുക്കുന്നതും... വട്ടം ചുറ്റി നില വിടുന്നതും.. ഒടുവില്‍ തകര്‍ന്നു പാല് നുരയുന്നൊരു വെണ് ചുഴിയില്‍ ചിതറിത്തെറിക്കുന്നതും...
അവനൊരു ലഹരിക്കാഴ്ച ...
ഈ കളിയില്‍ അവനൊരു എതിരാളിയേയില്ല...
എന്നെന്നും ജയിച്ചൊരുവന്
കണ്കളെ കവര്‍ന്നു കടല്‍ നീലയെന്ന് കള്ളം പറഞ്ഞു വീണ്ടും വീണ്ടും ജയിക്കുന്നവന്.
© m r arsha
5 Comments
മികച്ച കവിത.
ReplyDeleteപറഞ്ഞു പഴകിയ ഒരാശയത്തെ ,തൻ്റേതായ ശൈലിയിൽ മനോഹരമായി എഴുതി.🩵👍✍️
ആശംസകൾ ആർഷെ 🌹
ഒരു രക്ഷയും ഇല്ല കിടുക്കാച്ചി. 👌🏿
ReplyDeleteനന്നായിട്ടുണ്ട്. തുടരുക ആർഷേ ❤️
ReplyDeleteലളിതസുന്ദരമനോഹരമീ കവിതാരചന ...മുന്നോട്ട് 🥰ആർഷ
ReplyDeleteBeautifully written 🖤
ReplyDelete