ഗ്രാമഭംഗിയും വിശുദ്ധിയും നിറഞ്ഞ ഒരു പുസ്തകം. വായിച്ചു തീര്‍ന്നാലും മനസ്സില്‍ മായാതെ വായനയുടെ കുളിര്‍മ പടര്‍ന്നു കിടക്കുന്ന വായനാനുഭവം പകര്‍ന്നു തരുന്ന നോവല്‍ ഡോ: പ്രേം രാജ് കെ കെ യുടെ കായാവും ഏഴിലം പാലയും കാസര്‍കോടിന്റെ ഹൃദയഭാഗമായ പൊതിയൂര്ന്റെ 80കളിലെ നേര്‍ചിത്രമായി വായിച്ചു തുടങ്ങുമ്പോള്‍ പൗരസ്ത്യ പാശ്ചാത്യ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന സ്നേഹവും ബന്ധങ്ങളുടെ മൂല്യവും കാല്പനികതയിലേക്ക് വഴുതി പോകാതെ പച്ചയായ ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണമാണ് ഈ നോവല്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍ കഴിയും.
യാഥാര്‍ത്ഥ്യം ഒഴുകുന്ന ചിത്രങ്ങള്‍ മികവോടെ പകര്‍ത്തുന്ന ചിത്രകാരനെ പോലെയാണ് പ്രേംരാജ് ഇതിലെ ഓരോ കഥാപാത്രങ്ങളെയും വായന കാരന്റെ ചിന്തകളില്‍ വരയ്ക്കുന്നത്്. തറവാടും പരിസരവും ഉത്സവങ്ങളും ജീവിത സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന കഥാപാത്രങ്ങളുടെ മുഖഭാവങ്ങളും റെക്സ് എന്ന വളര്‍ത്തു നായയുടെ മരണം പോലും മനോഹരമായ എഴുത്തു രീതി കൊണ്ട് ദൃശ്യാവിഷ്കാരം പോലെ വായിച് എടുക്കാന്‍ കഴിയുന്നതാണ് കായാവും ഏഴിലം പാലയും.
അഡോര്‍ പബ്ലിഷിംഗ് ഹൗസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ.കെ.കെ.പ്രേംരാജിന്റെ രണ്ടാമത്തെ പുസ്തകമാണ് ഇത്.
©remya suresh
2 Comments
❤️
ReplyDelete👌
ReplyDelete