കഥ സ്വനം ► ഹരിത പണിക്കര്‍

kadha-swanam-haritha-panicker


തറവാട്ടിലെ എളേ ആളുടെ

മൂന്നു കുട്ട്യോള്‍ക്കും 

മംഗല്യാവാത്തത്

ഗന്ഥര്‍വന്റെ വരത്തു

പോക്കൊള്ളോണ്ടാത്രേ!

ഗന്ധരാജ പൂക്കളെ

വാസനിപ്പിച്ച് ...

നാരകമുല്ല മരത്തിനെ കുലുക്കി

പൂമഴ പൊഴിയിച്ച്...

ചിലമ്പിന്റെ നേര്‍ത്ത രവമുള്ള

കാറ്റില്‍, കാവില്‍ പനയോല

കിളികള്‍ പാട്ടു പാടിയ

ങ്ങനെ അങ്ങനെ... 

അറയിലെ ചൂരലനങ്ങുന്നുണ്ടോന്ന്

കാത് കൂര്‍പ്പിച്ച്, അനിയത്തി കുട്ടി

വടക്കേ തൊടിയിലെ കുളത്തി

ലലക്കാന്‍ പോയി, ഈര്‍ക്കില്‍ 

വളച്ചു കുത്തിയ

വെള്ളക്ക വിരലില്‍ ചുഴട്ടി കളിച്ച്,

വള്ളിപ്പെണ്ണ്  പൊടിപ്പും തൊങ്ങലും 

വച്ചൊരോരോ പഴങ്കഥ പറഞ്ഞൂ..

അതേയ്......; ഇപ്പഴുമുണ്ടത്രേ ;

അലേല്ലിന്നലേം യക്ഷിയമ്മ കയറി

യുറഞ്ഞു തുള്ളിയ മാതു ചിറ്റമ്മയോ 

ടോയി ചോയ്ച്ചു നോക്കീന്‍. 

© haritha panicker

Post a Comment

7 Comments