തമ്പുരാന്റെ നടയിലെ ഭക്തിഗാനവും, ആശ്രമത്തിലേ ഭജനയും, വൃശ്ചിക മാസത്തിലെ തണുപ്പും കൂടി ആയാല്‍ പിന്നെ പുതപ്പിനടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ വയ്യാത്ത ബാല്യം,,. കണ്ണു തുറന്നാല്‍ പിന്നെ മാനസില്ല മനസോടെ പല്ലുതേപ്പ്,, പിന്നെ കുത്തിയിരുപ്പ്,,. പക്ഷികളുടെ പല തരം ഒച്ചയും, ഇളം വെയിലിന്റെ വരവും കൂടി ആയാല്‍ പിന്നെ വെളുപ്പാന്‍ കാലത്ത് വന്ന മഞ്ഞിന്റെ തിരിച്ചു പോക്കലായി, പതിയെ അലിഞ്ഞു ഭൂമിയുടെ ഉള്‍ത്തട്ടിലേക്ക്,. മുറ്റത്ത് വടക്ക് ഭാഗത്തായി അമ്മ നട്ട പനിനീര്‍ റോസയില്‍ ഒരു ദിവസം തന്നെ ഏകദേശം ഒരു ആരെഴു പൂവ് വിരിഞ്ഞിട്ടുണ്ടാകും, അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു കാക്കക്കുളിയും പാസ്സാക്കി, മുടിയുടെ രണ്ടു സൈഡില്‍ പുവും വച്ചു സ്‌കൂളിലേക്ക് യാത്രയാകും. ബാഗില്‍ ടൈം ടേബിള്‍, കഞ്ഞി കുടിക്കാന്‍ ഒരു പാത്രം, ഒരു കുപ്പി വെള്ളം, പഴയ ബാഗ്, എന്റേതല്ല, ആരുടെയോ? പഴയ ചെരുപ്പ്, അതും എന്റേതല്ല, എന്റേതായിട്ട് ഞാന്‍ മാത്രമേ ഉള്ളു.
തലയില്‍ നിറയെ പേനാ, ശല്യം ഇതിന്റെ കടി കൊണ്ട് ഞാന്‍ തോറ്റു, തല ചൊറിഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ ഇളയതും മുത്തതും പിന്നെ അമ്മയും ഉണ്ടാകും. പേനിന്റെ ഡ്യൂട്ടി അച്ഛനുള്ളതാണ്, അത് അച്ഛന്‍ തന്നെ ചെയ്യണം, എങ്കിലേ ഒരു മാസത്തേക്ക് ശല്യങ്ങള്‍ താത്കാലികമായി വിട വാങ്ങുകയുള്ളു. സ്‌കൂള്‍ ജെബിഎസ് തന്നെ. ഞങളുടെ ബാല്യം കളിച്ചു രസിച്ച വിദ്യാലയം.. വൈകിട്ട് മിക്കവാറും അച്ഛനാകും വിളിക്കാന്‍ വരുന്നത്, സൈക്കിള്‍ വാടകയ്ക്കു എടുത്ത്. ഇളയത് മുന്‍ സീറ്റിലും ഞങള്‍ മുത്തത് പിന് സീറ്റിലും,, സ്‌കൂളിന് താഴെയുള്ള എളുപ്പ വഴിയിലാണ് ഞങളുടെ പോക്കും വരവും, അതായത് സ്‌കൂളിനടുത്ത തേരിയില്‍ കൂടി പോകണം എന്ന് സാരം.. ഇത് വഴിയാണ് സൈക്കിളും പായുന്നത്. പിന്ന് സീറ്റിലിരിക്കുന്ന ഞങള്‍ ശ്വാസം പിടിച്ചു ഇരിക്കും, എങ്ങാനും താഴെ പോയാലോ. വീട് എത്തുന്ന വരെയും ഈ ശ്വാസം പിടിക്കല്‍ തന്നെ. മെയിന്‍ റോഡിലെ തമ്പുരാന്റെ നടയിലെ ഓപ്പോസിറ്റ് ഉള്ള ആശ്രമം റോഡിലാണ് ഞങള്‍ അതായത് മെയിന്‍ റോഡ് തന്നെ. റോഡില്‍ സൈക്കിള്‍ നിര്‍ത്തി സെന്റല്‍ സ്റ്റാന്‍ഡ് ഇട്ട് മൂത്ത ഞങ്ങളെ ഓരോന്നിനെയും താഴെ നിര്‍ത്തി അച്ഛന്‍ പറയും നിങ്ങള്‍ പൊയ്‌ക്കോ ഞങള്‍ സൈക്കിള്‍ കൊടുത്തിട്ട് വരാം ഞങ്ങള്‍ പറഞ്ഞതുപോലെ അനുസരിക്കും.. വീട്ടില്‍ എത്തിയാല്‍ പിന്നെ എന്റെ ഒച്ച പുറത്തേക്ക് കേള്‍ക്കില്ല, കാരണം അച്ഛന്‍ തന്നെ,, എന്തിനും ഒരു പരിധി ഉണ്ട്,, അതിനപ്പുറം ഒന്നും നടക്കില്ല. കുടുതലും ഞാന്‍ എന്റെ അമ്മുമ്മയോടൊപ്പം സമയം ചിലവഴിക്കും, രാത്രിയും അമ്മുമ്മയോടൊപ്പം. രാത്രി ഒരുപാട് കഥകള്‍ പറഞ്ഞു തരും,, കുട്ടത്തില്‍ പാട്ടും പാടി തരും. പാട്ടുകേട്ട് ഞാന്‍ കുറെ ചിരിക്കും എന്നാലും പാടി തരും. ഇടയ്ക്ക് ഞാന്‍ ചോദിക്കും, 'അമ്മുമ്മ മരിച്ചാല്‍ എനിക്കാരാ ഉള്ളത് ' ഉടനെ മറുപടിയും വരും 'നിന്നെ പൊന്നുപോലെ നോക്കണ ഒരു ചെറുക്കന്‍ വരും'. അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങള്‍ കിടക്കും.
ഞങ്ങള്‍ അഞ്ചാളും ഒരു കൂട്ടാണ്,, ഞങ്ങള്‍ മുന്നാളും പിന്നെ വാവയും കിങ്ങിണിയും, കൂട്ടുകാരാണെകിലും ബന്ധങ്ങള്‍ കൂടി ആണ്. സ്‌കൂള്‍ ഇല്ലാത്ത ദിവസം ഓരോ പണയില്‍ നിന്ന് അടുത്ത പണയിലേക്ക് ചാടി കളിക്കും,, മീന്‍ പിടിക്കും, ആശ്രമത്തിനടുത്തു ഒന്നാം കുന്നില്‍, രണ്ടാം കുന്നില്‍ അങ്ങനെ കറങ്ങി നടക്കും. രാവിലെ ഇറങ്ങിയാല്‍ ഉച്ചയ്ക്ക് ചോറ് കഴിക്കാന്‍ എത്തും, ചിലപ്പോള്‍ ആശ്രമത്തില്‍ കയറി കഴിക്കും. പിന്നെ ഉച്ചയ്ക്ക് ശേഷം വീട്ടിലെ കളി, നാലുമണിക്ക് മുന്‍പ് കുളി പാസാക്കി വീട്ടില്‍ കയറും, കാരണം അച്ഛന്‍ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും വരാം. 'അച്ഛന്‍ 'ഒരു പേടി സ്വപ്നം ആയിരുന്നു 'പെണ്‍പിള്ളേര്‍ ആയാലേ ബിന്ദുവിനെ പോലെ ആകണം 'ബിന്ദു അച്ഛന്റെ ചേട്ടന്റെ മകള്‍, ഒരു ദിവസം അലമാര അവളുടെ ദേഹത്തു വീണിട്ട് ഒന്ന് നിലവിളിച്ചു ആളെ കൂട്ടാന്‍ പോലും അവള്‍ക് പറ്റില്ല. 'എനിക്ക് അവളെ പോലെ ആകാന്‍ പറ്റില്ല 'ഞാന്‍ മനസ്സില്‍ പറഞ്ഞു 'പെണ്‍പിള്ളേര്‍ ആയാല്‍ ഉറച്ചു സംസാരിക്കരുത്, തറയില്‍ നോക്കി നടക്കണം, എന്തൊക്കെ ചിട്ടകള്‍ ആണ്. ആകപ്പാടെ അമ്മുമ്മയാണ് ഒരു ആശ്വാസം.. അച്ഛന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ സ്വാതന്ത്ര്യവും നഷ്ടപെടുന്ന മറ്റാണ്.. എല്ലാ ചോവയും, വെള്ളിയും, തമ്പുരാന്റെ നടയില്‍ പായസം ഉണ്ട് രാത്രി പൂജ കഴിഞ്ഞു... ഞങ്ങള്‍ പിള്ളേര്‍ സെറ്റ് കൃത്യമായി ഹാജരായിരിക്കും. ഞങ്ങള്‍ മൂന്നുപേര്‍ ഉള്ളതുകൊണ്ട് പായസം ഇത്തിരി കൂടുതല്‍ ഞങ്ങള്ക് കിട്ടും, രാത്രി ഏഴേ മുക്കാലോടുകൂടി പൂജ കഴിഞ്ഞു പായസവും കൊണ്ട് അഞ്ചാളും ഒരൊറ്റ ഓട്ടം ആണ്. കുറ്റിരുട്ടും, ചീവിടിന്റെ നിലവിളിയും, മുങ്ങയുടെ നീട്ടിയുള്ള മൂളലും കൂടി ആകുമ്പോള്‍ ഓട്ടത്തിന് ഇത്തിരി സ്പീഡ് കുടും, വീട്ടില്‍ ചെന്ന് പായസവും അകത്തു ആക്കി, ഏറ്റരയ്ക്കു ഉള്ളില്‍ കിടന്ന് ഉറങ്ങും. വീട്ടിലെ ഒരു മെയിന്‍ കഥാപാത്രം ആണ് ചച്ചു അമ്മുമ്മ. അമ്മയുടെ അമ്മുമ്മ,, എല്ലാവര്‍ക്കും ചച്ചു അമ്മുമ്മ. സരസ്വതി അമ്മുമ്മ. എല്ലാവര്‍ക്കും പേടിയാണ്, എന്റെ നേരെ ഇളയവനോടാണ് സ്‌നേഹക്കൂടുതല്‍, അവന്‍ വയ്യാത്ത ആളാണ്, അവനെ ആരും വേദനിപ്പിക്കാറില്ല അച്ഛന്‍ പോലും. ' ചത്തു പിഴച്ചു ' കിട്ടി എന്നാണ് എല്ലാരും അവനെ പറയുന്നത്. അവന്‍ കരഞ്ഞാല്‍ അച്ഛന് പൊള്ളും, ആ 'തീ 'ഞങ്ങളുടെ നേര്‍ക്ക് ആഞ്ഞു തുപ്പാറും ഉണ്ട്.
5 Comments
Good 💓
ReplyDeleteSuper
ReplyDeleteSupper
ReplyDeleteSherikum manasil thattunna story alla yadharthyangal....
ReplyDeletesuper 👌
ReplyDelete