ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിലിന്റെ പുരസ്കാരത്തിന് വിശ്വൻ പടനിലം അർഹനായി അതിനുമപ്പുറം ഒരാൾ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത് 25000 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക ഡോ : ജോർജ് ഓണക്കൂർ, ഡോ :പള്ളിപ്പുറം മുരളി, പ്രവാസി സാഹിത്യകാരൻ കാരൂർ സോമൻ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാർഡ് നിർണ്ണയം നടത്തിയത് .
ഗ്രാമസ്വച്ഛതയില് അഭിരമിക്കുന്ന ഒരു സമൂഹത്തിന്റെ വൈകാരികരൂപമാണ് ക്ഷേത്രങ്ങള്‍. അവരുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചുറ്റുവട്ടങ്ങളും തകരുന്ന ഈ കാലഘട്ടത്തില്‍ അവയെല്ലാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നുവെന്നും വയലും കൃഷിയും തമ്മിലുള്ള ഗ്രാമീണന്റെ ചേതന എത്ര ഉദാരവും ഹൃദയപൂരകവുമാണ് എന്നും വിശ്വം പടനിലത്തിന്റെ `` അതിനുമപ്പുറം ഒരാള്‍ '' എന്ന നോവല്‍ സൂഷ്മബോധത്തോടെ വരച്ചുകാണിക്കുന്നു. ഗ്ളോബലൈസേഷന്കാലത്തിലെ കോര്‍പ്പറേറ്റ് വ ല്ക്കരണവും അതിനെതിരെ ഒരു സമൂഹം ഒന്നിച്ചെതിരിട്ട് ഗ്രാമവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നത് എങ്ങിനെയെന്നും ഈ നോവല്‍ വളരെയേറെ ഭംഗിയായി നമ്മെ ബോധ്യപ്പെടുത്തുന്നു.
ആര്‍ദ്രതയുടെ പൂക്കള്‍ വിടര്ന്നുനില്ക്കുന്ന സാമൂഹികജീവിതത്തില്‍ കരനഷ്ടപ്പെട്ടുപോകുന്നവരുടെയുംഅവരെ തന്ത്രപരമായി ചൂഷണം ചെയ്യുന്നവരുടെയും ഇതിഹാസമാണ് ഈ നോവല്‍. പുതി പദഘടനാപ്രയോഗങ്ങള്, ധ്വനിസാന്ദ്രമായ വാക്കുകള്‍, ഉചിതബിംബകല്പനകള്‍, യുക്ത്യാധിഷ്ഠിതവും ചിന്തോദ്ദീപകവുമായ ആശയസന്നിവേശം എന്നിവയാല്‍ ശ്രദ്ധേയമാണ് ഈ നോവല്‍.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വിശ്വൻ പടനിലം പടനിലം ഹയർ സെകണ്ടറി സ്കൂൾ അദ്ധ്യാപകൻ കൂടിയാണ്.
റജി.വി.ഗ്രീൻലാൻഡ്
ഇ-ദളം പ്രവാസി റിപ്പോർട്ടർ
റജി.വി.ഗ്രീൻലാൻഡ്
ഇ-ദളം പ്രവാസി റിപ്പോർട്ടർ

4 Comments
അഭിനന്ദനങ്ങൾ
ReplyDeletecongratulations sir
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteകരിമുളയ്ക്കലിലെ സാം സാറിനും ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. വീണ്ടും നമ്മുടെ നാട്ടിൽ.. സന്തോഷം
ReplyDelete