മനുഷ്യനെ ഭരിക്കുന്ന രാഷ്ട്രീയ० | ആദിത്യ



രാഷ്ട്രീയ० പറയാത്തവരു० ചിന്തിക്കാത്തവരു० ആ രംഗത്തു പ്രവർത്തിക്കാത്തവരു० ഇവിടെ , പ്രത്യേകിച്ചും കേരളത്തിൽ ഉണ്ടാവില്ല. കാരണം, ഏതെങ്കിലും ഒരു രാഷ്ട്രീയ  സംഘടനയിലോ പാർട്ടിയിലോ വിശസിക്കാതെ ജീവിക്കുന്നവർ തന്നെ വിരളമായിരിക്കു०. തന്നെയുമല്ല ഇവയിലൊന്നു० വിശ്വസിക്കാതെ ആർക്കു० ഒരുകാര്യവു० നടത്താൻ കഴിയില്ലെന്നായി. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു രാഷ്ട്രീയ സ്വാധീനം ഇല്ലാതെ വയ്യന്നായി.

പരസ്പരപൂരകങ്ങളായി ഒരു രാഷ്ട്രീയ സംഘടനയു० ഇവിടെ പ്രവർത്തിക്കുന്നില്ല. മനുഷ്യനെ പരസ്പരം സ്നേഹിക്കുവാനു० മനസ്സിലാക്കാനു० സഹായിക്കുവാനു० പഠിപ്പിക്കുന്ന യാതൊരു സംഘടനയു० ഇവിടില്ല. എന്നിരുന്നാലും മനുഷ്യന് ഇവയിലൊന്നു० വിശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല. ശരിതെറ്റുകൾ  തിരിച്ചറിയാനാവാത്ത വിധം അന്തതയിലാണ് മനുഷ്യമനസ്സുകൾ ഇന്ന്.

കണ്ണിനു നേരെ കണ്ടാൽ പരസ്പരം കടിച്ചുകീറാനു० പോരുവിളിക്കാനു० തമ്മിൽ തമ്മിൽ തോൽപ്പിക്കാനു० ശ്രമിക്കുന്നവരാണ് കേരളത്തിൻ്റെ മക്കൾ. പാർട്ടിയുടെ പേരുപറഞ്ഞ് പരസ്പരം വെട്ടാനു० കുത്താനു० കൊല്ലാനും അവർക്കു യാതൊരു മടിയും ബുദ്ധിമുട്ടും ഇല്ലാതായിരിക്കുന്നു.

അവർക്കിടയിൽ 'മനുഷ്യത്വ०' എന്നതിനു യാതൊരു വിലയുമില്ല. അതുകൊണ്ടുതന്നെ അവനു സ്വന്ത-ബന്ധങ്ങളോ കൂടപ്പിറപ്പുകളോ ഇല്ല. മറിച്ച് വർണ്ണക്കൊടി മാത്രമേ അവനു സ്വന്തമായിട്ടുള്ളൂ. അതുനോക്കി അവൻ സ്വന്ത-ബന്ധങ്ങൾ കണ്ടെത്തുന്നു.

കേവലം നിസ്സാരകാര്യങ്ങൾക്കു പോലും മറുപടി പറയുന്നത് ഒരുവൻ്റെ ആയുധമാണ്. പാർട്ടിയുടെ മറപിടിച്ച് അവർ മനുഷ്യൻ്റെ ചുടുചോര കുടിക്കുന്നു. രക്തദാഹിയായ മനുഷ്യരാണ് ദെെവത്തിൻ്റെ സ്വന്തം നാട്ടിൽ ഇന്ന് വാഴുന്നത്.

ഇന്നത്തെ മനുഷ്യമനസ്സിനെ ഭരിക്കുന്നത് രാഷ്ട്രീയമീണ്. അവിടെ സ്നേഹവും വിശ്വാസവും  രക്തബന്ധവു०  ഒന്നുമില്ല. എല്ലാം രാഷ്ട്രീയാധിനമാണ്. മനുഷ്യമനസ്സു० ശരീരവും രാഷ്ട്രീയശക്തി  കീഴടക്കിയതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഇത്രയും കൂടിവരാൻ കാരണം. എന്തിനേയും ഏതിനേയു० രാഷ്ട്രീയത്തിൻ്റെ കണ്ണിൽ കാണാൻ ഇന്നു മലയാളി ശീലിച്ചിരിക്കുന്നു.       

എതിരാളിയെന്നു മുദ്രക്കുത്തി മനുഷ്യനെ ഇല്ലാതാക്കാനുള്ള മനോവികാര० വെളിവാക്കുന്നത് പരാജയപ്പെട്ട രാഷ്ട്രീയത്തിൻ്റെ പ്രാകൃതമായ കോമ്പല്ലുകളാണെന്നു പറയാതെ വയ്യ.

Post a Comment

0 Comments