ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ മഹാഭാരത തത്ത്വസമീക്ഷ ഇന്ന് സമാപിക്കും

ചെട്ടികുളങ്ങര: ഭക്തജനങ്ങള്‍ക്ക് ഭക്തിസായൂജ്യമേകി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്നു വന്ന മഹാഭാരത തത്ത്വസമീക്ഷ ഇന്ന് സമാപിക്കും.  41 ദിവസം നീണ്ടു നിന്ന യജ്ഞവേദിയില്‍ ഒരുകോടി മന്ത്രാര്‍ച്ചനങ്ങള്‍ നടന്നു. ലക്ഷകണക്കിന് ഭക്തജനങ്ങള്‍ ഈ പുണ്യഭൂമിയില്‍ എത്തി സായൂജ്യം നേടി.
ഇന്ന് മൂന്നിന് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന അവഭൃഥസ്‌നാന ഘോഷയാത്ര മറ്റം നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അവഭൃഥസ്‌നാനം നടത്തി തിരികെ ചെട്ടികുളങ്ങരയിലെത്തും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം.കെ.രാജീവ് അധ്യക്ഷത വഹിക്കും. സ്വാമി പരമാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ കോടി അര്‍ച്ചന നടത്തപ്പെട്ടത്. ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സാംസ്‌കാരിക സമ്മേളനങ്ങളും കലാസന്ധ്യകളും നടത്തപ്പെട്ടു.




Post a Comment

0 Comments