ഞെട്ടിപ്പിക്കുന്ന ചരിത്രമുള്ള ചാക്കോപാടം
1984 ജനുവരി 22: അന്നായിരുന്നു മാവേലിക്കര കുന്നം വാര്‍ത്തകളില്‍ ഇടം നേടിയ ദിവസം. കൊയ്‌ത്തൊഴിഞ്ഞ പാടത്ത് ഒരു അംബാസിഡര്‍ കാര്‍ കത്തിയമരുന്ന വിവരം അറിഞ്ഞ് നാട്ടുകാര്‍ അവിടേക്കെത്തി. കത്തിക്കൊണ്ടിരിക്കുന്ന കാര്‍ തൊട്ടടുത്തുള്ള കൊല്ലകടവ് പ്രദേശത്തെ അബുദാബിയില്‍ ജോലിയുള്ള സുകുമാരക്കുറുപ്പിന്റേതാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. കാറിനുള്ളില്‍ നിന്ന് വീണ്ടെടുത്ത പാതികരിഞ്ഞ മൃതദേഹം സുകുമാരക്കുറുപ്പിന്റേതാണെന്ന് വിശ്വസിച്ച് കുറച്ച് ദിവസം പൊലീസ് മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീടാണ് www.e-delam.comതെളിഞ്ഞത് മരിച്ചത് സുകുമാരക്കുറുപ്പ് അല്ല, ചാക്കോയെന്ന നിരപരാധിയാണ് ആ കാറില്‍ കത്തിയമര്‍ന്നതെന്ന്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് നടത്തിയ കുടിലബുദ്ധിയില്‍ ചാക്കോ കത്തിയമര്‍ന്ന നെല്‍പ്പാടം പില്‍ക്കാലത്ത് ചാക്കോ പാടം എന്നറിയപ്പെട്ടു.
 |
| ചാക്കോപാടം വൃത്തിയാക്കും മുന്‍പ് |
ചാക്കോ പാടം തേടി...
മാവേലിക്കരയില്‍ നിന്ന് കൊല്ലകടവിലേക്കുള്ള റോഡിലാണ് ചാക്കോ പാടം. ആളൊഴിഞ്ഞ ഈ പ്രദേശം കുറേനാളായി മാലിന്യം വലിച്ചെറിയുന്നവരുടെ പ്രധാനകേന്ദ്രമായി മാറിയിരുന്നു. തെരുവുവിളക്കുകളില്ലാത്ത ഈ പ്രദേശത്ത് റോഡരികില്‍ കുറ്റിക്കാടുകള്‍ വളര്‍ന്ന് വൈകുന്നേരം ആറിന് ശേഷം യാത്രാദുരിതമായിരുന്നു പൊതുജനം നേരിട്ടത്. യാത്രക്കാരില്ലാത്തത് മാലിന്യ നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യവുമായി. അതിനാല്‍ www.e-delam.comദൂരെ സ്ഥലങ്ങളില്‍ നിന്ന് വരെ മാലിന്യനിക്ഷേപകര്‍ ചാക്കോ പാടം തേടിയെത്തി തുടങ്ങി. ഇതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയും ചെയ്തു.
 |
| ചാക്കോപാടം വൃത്തിയാ | ക്കുന്നു. |
|
യുവത്വത്തിന്റെ ഇടപെടല്‍
മാലിന്യ നിക്ഷേപം മൂലമുള്ള ദുര്‍ഗന്ധവും കാട് വളര്‍ന്ന ഭീകരാന്തരീക്ഷവും തെരുവുനായശല്യവും കാരണം ചാക്കോപാടത്തിന് കരയിലൂടെയുള്ള റോഡ് ഒറ്റപ്പെട്ട് തുടങ്ങിയപ്പോളാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യുവാക്കള്‍ രംഗത്തെത്തുന്നത്. www.e-delam.comപ്രദേശത്തെ പഞ്ചായത്തംഗങ്ങള്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടം വൃത്തിയാക്കി സംരക്ഷിക്കും എന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാമറ വയ്ക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും മാലിന്യനിക്ഷേം കൂടി വന്നതിനാല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഇവിടം വൃത്തിയാക്കി പൂന്തോട്ടമൊരുക്കി നിരീക്ഷണ സംവിധാനവും ഒരുക്കി.
മുന്നറിയിപ്പ് ബോര്‍ഡ് ശ്രദ്ധേയമായി
 |
| ചാക്കോപാടം വൃത്തിയാക്കലിന് ശേഷം |
|
|
പൂന്തോട്ടമൊരുക്കി ക്യാമറയും സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കാനായി ഒരു ബോര്‍ഡും വെച്ചു. സാധാരണ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രവണത ഏത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചാലും അതിന് താഴെ തന്നെ അത് ലംഘിക്കുക എന്നതാണ്. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടുതന്നെയാണ് മാലിന്യം നിക്ഷേപിച്ചാല്‍ www.e-delam.comആളെകണ്ടെത്തി കൈകാര്യം ചെയ്യുമെന്ന് ഭീഷണി സ്വരത്തില്‍ തന്നെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ ഉര്‍ന്നെങ്കിലും ചാക്കോപാടമെന്ന വിജനപ്രദേശത്തെ സംരക്ഷിക്കാന്‍ അത് തന്നെവേണമെന്ന നിലപാടായിരുന്നു ഭൂരിപക്ഷം പേര്‍ക്കും.
രാത്രിയിലും ജാഗ്രത
 |
| നിരന്തര ജാഗ്രത |
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രിയിലും പ്രദേശത്ത് ജാഗ്രതപുലര്‍ത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മീന്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. എത്രയും www.e-delam.comവേഗം ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ചാക്കോപാടം വൃത്തിയാക്കി സംരക്ഷിക്കുന്നതിന് ഡിവൈഎഫ്‌ഐ തഴക്കര മേഖല ഭാരവാഹികളായ പ്രസിഡന്റ് അതുല്‍, ഗോകുല്‍, ശ്രീകുട്ടന്‍, ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 |
| ചാക്കോപാടം വൃത്തിയാക്കലിന് നേതൃത്വം നല്‍കിയ യുവത്വം |
0 Comments