കട്ടപ്പന: ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രാത്രി 12 മണിയോടെ പിൻവലിച്ചു.
നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്സ്ഫോര്മറാണു പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയ തുടർന്ന് ഭൂര്‍ഗര്‍ഭ നിലയത്തിൽ പുക നിറഞ്ഞിരുന്നു. തുടർന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് പവര്‍ഹൗസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും പുറത്തെത്തിച്ചത്.
സാങ്കേതിക തകരാറുകൾ കാരണമാണ് വൈദ്യുതി ഉൽപാദനം നിർത്തിവെച്ചതെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ കേരളത്തിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പൂർണ്ണമായി പിൻവലിച്ചു എന്ന ഫെയ്സ് ബുക്ക് കുറിപ്പും വന്നു.

0 Comments