![]() |
| Biji Prem |
മഴനീര്കിനാവുകളായി
പെയ്തിറങ്ങിയ
രാഗസാന്ദ്രമാര്ന്നൊരു
സ്വപ്നവര്ണ്ണവീചികള്
ഇന്നെന്‍ കിനാവുകളില്‍
നിശ്ശബ്ദമായിരുന്നു
മൗനവീണ മീട്ടുമ്പോള്‍
ചിന്നിചിതറി തെറിച്ചു
പോയ മാരിവില്ലിന്
മര്മ്മരം കാതുകളില്‍
അലയടിച്ചുയരവേ
മഴകാറ്റില്‍ ദിശ തെറ്റി
വന്ന മോഹപക്ഷികളും
എന്നെ വിട്ടകന്നു
പോയപ്പോള്‍
ഹൃദയകോണില്‍
നിന്നുയര്‍ന്ന ശ്രുതി
പോയൊരു പാട്ടിന്
ഈണത്തില്‍ ലയിച്ചു
സ്വയം അലിഞ്ഞങ്ങിനെ
ഞാനും...
✒©BIJIPREM


1 Comments
സുന്ദരം... ആശംസകൾ
ReplyDelete