മഴ കിനാവ് | ബിജി പ്രേം

Biji Prem
കവിത
ഴനീര്‍കിനാവുകളായി
പെയ്തിറങ്ങിയ
രാഗസാന്ദ്രമാര്‍ന്നൊരു
സ്വപ്നവര്‍ണ്ണവീചികള്‍
ഇന്നെന്‍ കിനാവുകളില്‍
നിശ്ശബ്ദമായിരുന്നു
മൗനവീണ മീട്ടുമ്പോള്‍
ചിന്നിചിതറി തെറിച്ചു
പോയ മാരിവില്ലിന്‍
മര്‍മ്മരം കാതുകളില്‍
അലയടിച്ചുയരവേ
മഴകാറ്റില്‍ ദിശ തെറ്റി
വന്ന മോഹപക്ഷികളും
എന്നെ വിട്ടകന്നു
പോയപ്പോള്‍
ഹൃദയകോണില്‍
നിന്നുയര്‍ന്ന ശ്രുതി
പോയൊരു പാട്ടിന്‍
ഈണത്തില്‍ ലയിച്ചു
സ്വയം അലിഞ്ഞങ്ങിനെ
ഞാനും...
✒©BIJIPREM


Post a Comment

1 Comments