കഥ
------
ഓഫീസ്സിൽ നിന്നും നേരത്തേ ഇറങ്ങണമെന്ന് കരുതിയതാണ് പക്ഷേ അതിന് സാധിച്ചില്ല. ഓഫീസിൽ ഇന്ന് പതിവിലും നല്ല ജോലിത്തിരക്കായിരുന്നു. ഇത്തരം ദിവസങ്ങളിൽ കുറച്ച് നേരത്തേ പൊയ്ക്കൊട്ടെന്നു ചോദിച്ചാലോ മാനേജർ വർമ്മസാറിന്റെ വക ശകാരപ്പെരുമഴയാവും.
എങ്കിലും ഞാൻ പെട്ടെന്നു തന്നെ ഓഫീസ്സ് വിട്ടിറങ്ങി.
ഓഫീസ്സിന്റെ മുന്നിൽ നിന്നു തന്നെ ഒരു ഓട്ടോറിക്ഷ കിട്ടി അതിൽ വേഗം തന്നെ ഹോസ്സ്റ്റലിൽ ചെന്ന് സാധനങ്ങൾ എടുത്ത് റോഡിലെത്തി.ബസ് സ്റ്റാൻഡിലേക്ക് കുറച്ച് ദൂരമുണ്ട് ഒരു വണ്ടി പോലും കാണുന്നുമില്ല. ഇനിയെന്തു ചെയ്യുമെന്ന ചിന്തയിൽ ബസ്‌സ്റ്റാൻഡ് ലക്ഷ്യമാക്കി ഞാൻ നടന്നു. കടകൾ ഓരോന്നായ് അടച്ച് തുടങ്ങിയിരിക്കുന്നു. അങ്ങിങ്ങുമായ് വഴിയോര കച്ചവടക്കാർ ഉണ്ട്. ആളുകളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നതായ് എനിക്ക് തോന്നി. ഒരു പക്ഷേ എന്റെ തോന്നലാവാം പൊതുവേ എനിക്ക് കുറച്ച് പേടി കൂടുതലാണ്, മനസ്സിൽ ഭീതിയുടെ തിരകൾ അലയടിക്കുന്നു.
പെട്ടന്ന് തന്നെ ഞാൻ ബസ്സ്റ്റാന്റിൽ എത്തി, നാട്ടിലേക്കുള്ള ബസ്സിന്റെ സമയം തിരക്കാനായി ഞാൻ പോയി, ഏഴ് മണിക്ക് ഒരു ബസ്സ് ഉണ്ടായിരുന്നു ബസ്സ്പോയെന്ന് അറിയാൻ കഴിഞ്ഞു ഇനിയുള്ള ബസ്സ് രണ്ട് മണിക്കൂർ താമസം ഉണ്ട്, അത്ര നേരം ഞാൻ അവിടെ വെയിറ്റ് ചെയ്യണോ അതോ ഹോസ്റ്റ്ലിൽ തിരിച്ച് പോകണോ. കാലം മോശമാണ് വിശ്വസിച്ചു അസ്സമയത്ത് ഓട്ടോയിൽ പോകുന്നത് സുരക്ഷിതമല്ല, കാലം മോശമാണ് എന്ന ചിന്ത എന്നെ ബസ്റ്റാന്റിൽ തന്നെ പിടിച്ചിരുത്തി. സ്റ്റാന്റിലെ വിശ്രമ മുറിയുടെ ഒരു മൂലഭാഗത്ത് ഞാൻ സ്ഥാനം പിടിച്ചു. ഇന്നത്തെ ജോലിയുടെ ക്ഷീണം കൊണ്ടാവാം കണ്ണുകളിൽ ഉറക്കം വീശിത്തുടങ്ങി, ഉറങ്ങാനും ഒരു പേടി. പെട്ടന്നാണ് രണ്ട് പുരുഷൻമാർ ആ മുറിയിലേക്ക് കടന്നു വന്നത്, എന്റെ ഉള്ളിൽ എന്തോ വല്ലാത്ത ആന്തലായിരുന്നു. ഞാൻ പെട്ടന്നെഴുന്നേറ്റു, ചെറുപുഞ്ചിരിയോടെ അവർ പറഞ്ഞു പേടിക്കേണ്ടാ ഇരുന്നോളൂ, ഞങ്ങൾ മാറിയിരുന്നോളാം. ഞങ്ങൾക്ക് പോകാനുള്ള ബസ്സ് കുറച്ചു കഴിഞ്ഞേ ഒള്ളു. എന്റെ ഉള്ളിലെ പേടി അവിടെ ഇരിക്കാൻ മനസ്സ് അനുവദിച്ചില്ല. സാരമില്ല നിങ്ങൾ ഇരുന്നോ ഞാൻ പുറത്തിരുന്നോളാമെന്ന് പറഞ്ഞു ഞാൻ പുറത്തിറങ്ങി . ആ ചെറുപ്പക്കാർ വീണ്ടും എന്നോട് പറഞ്ഞു ചേച്ചി ഇവിടെയിരുന്നോളു ഞങ്ങൾ കുഴപ്പക്കാരൊന്നുമല്ല ചേച്ചിക്ക്ബുദ്ധിമുട്ടാണങ്കിൽ ഞങ്ങൾ പുറത്തിരുന്നോളാം. എന്റെ ഉള്ളിലെ ഭയം ആ വാക്കുകൾ ചെവിക്കൊള്ളാൻ തയാറായില്ല. ഞാൻ പുറത്ത് മാറി നിന്നു. വല്ലാത്ത നിശബ്ദത. ഈ നിശബ്ദത എന്നിലെ ഭയത്തിന്റെ തീവ്രതകൂട്ടുന്നു. മുറിക്കുള്ളിൽ നിന്നും ആ ചെറുപ്പക്കാർ അടക്കം പറഞ്ഞ് ചിരിക്കുന്നത് ഞാൻ കേട്ടു, അവർ എന്നേക്കുറിച്ച് എന്തോ പറയുകയാണന്ന് എന്റെ ചിന്തയിൽ വന്നു, എന്താണ് അവർ എന്നേക്കുറിച്ച് പറയുന്നത്. അവരോട് കേറിചെന്ന് ചോദിച്ചാലോന്ന് ചിന്തിച്ചു, എന്നാൽ അവർ രണ്ട് ആണുങ്ങൾ ഞാൻ ഒറ്റക്ക് അവർ എന്നേ ഉപദ്രവിച്ചാലോ , എനിക്ക് അവരേ ഒറ്റക്ക് നേരിടാനും കഴിയില്ല. വീണ്ടും മനസ്സിൽ ഭയത്തിന്റെ കാറ്റ് വീശിത്തുടങ്ങി. പെട്ടന്ന് എന്റെ പിന്നിൽ ഒരു ഒച്ച കേട്ടു, ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി ഉള്ളിലെ ഭയം കണ്ണുകളിൽ പടർന്നു ഞാൻ കുഴഞ്ഞുവീണു. ഞാൻ കണ്ണു തുറന്നതും ഏതോ ആശുപത്രിയിലാണ് . എന്റെ അടുത്ത് ഒരു സിസ്സ്റ്റർ ഇരിക്കുന്നു എന്റെ ശബ്ദം ഇടറിയിരിക്കുന്നു. പതിഞ്ഞ ശബ്ദത്തിൽ ഞാൻ അവരോട് തിരക്കി എനിക്ക് എന്താണ് സംഭവിച്ചത്. അവർ പറഞ്ഞു ബി.പി വല്ലാണ്ട് കൂടി നിങ്ങൾ ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണു ഇപ്പോൾ ബി.പി നോർമ്മലായി, ട്രിപ്പ് തീർന്നാൽ വീട്ടിൽ പോകാം. ഞാൻ വീണ്ടും തിരക്കി.., എന്നെ ആരാണ് ഇവിടെ എത്തിച്ചത്? അവർ മറുപടി പറഞ്ഞു രണ്ട് ചെറുപ്പക്കാരാണ് കൊണ്ടുവന്നത് അവർ പുറത്തിരുപ്പുണ്ട് വിളിക്കണോ അവരെ. അവർ എങ്ങനെയുണ്ടന്ന് തിരക്കിയിരുന്നു.
ചെറുപ്പക്കാർ റൂമിലേക്ക് കടന്ന് വന്നു, ചേച്ചിക്ക് ഇപ്പോൾ എങ്ങനെയുണ്ട് വിഷമിക്കണ്ടാ ചേച്ചിയേ സുരക്ഷിതമായ് ഞങ്ങൾ വീട്ടിൽ എത്തിക്കും. സാരമില്ല നിങ്ങൾ പൊയ്ക്കോളു ഞാൻ പോയ്ക്കോളാം. ഞാൻ എത്ര ആവർത്തിച്ചിട്ടും അവർ പോകാൻ കൂട്ടാക്കിയില്ല. ചേച്ചി ഞങ്ങൾക്കും ചേച്ചീടെ പ്രായത്തിലുള്ള ഒരു ചേച്ചിയുണ്ട്, അവൾക്കാണ് ഇങ്ങനെ ഒന്ന് സംഭവിച്ചാൽ ഞങ്ങൾ പോകുമോ? ചേച്ചി സമാധാനമായ് ഇരിക്കു, എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി , ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവർ എന്നെ നോക്കിയത്.
അവർ പറഞ്ഞു ചേച്ചി ഞങ്ങൾക്കും അമ്മയും പെങ്ങൾമാരുള്ളവരാണ്, ഞങ്ങൾ ഒരിക്കലും അവരുടെ മുഖം മറന്നു ഒന്നും ചെയ്യില്ല. എല്ലാ ആണുങ്ങളും മോശക്കാരല്ല ഏതോ ഒരുവൻ ചെയ്ത തെറ്റിന്റെ ഭാരം എല്ലാ ആണുങ്ങളിലും ചുമത്തരുത് ചേച്ചിയെ ഞങ്ങളുടെ കൂടപ്പിറപ്പായാണ് കാണുന്നത്, അതാണ് ചേച്ചിയുടെ ഒപ്പം നിൽക്കുന്നത്. അവരുടെ വാക്കുകൾ എന്നെ വല്ലാണ്ട് ഉലച്ചു, എന്റെ കാഴ്ച്ചപ്പാടുകൾ തെറ്റായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എല്ലാവരേയും ഒരേ കാഴ്ച്ചപ്പാടിൽ കാണരുത് എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഒരുവൻ ചെയ്ത തെറ്റിന്റെ ഫലം ഒരു സമൂഹം മുഴുവൻ അനുഭവിക്കേണ്ട കാര്യമില്ല. നന്മയുള്ള മനസ്സുള്ളിടത്തും എന്നും സൗഹൃദവും സാഹോദര്യവും നിലനിൽക്കും..
Tags
കഥ
Nice...
ReplyDeleteNice one✌️
ReplyDeleteYOUR PERSPECTIVE IS REFRESHING.
ReplyDeleteThank you all for your valuable time and Support
ReplyDeleteYes.... is it correct... good one.. congratulations
ReplyDelete