മനുഷ്യനാവുക എന്നാല്‍ | ആന്റണി പി.ജെ ആലപ്പുഴ


മനുഷ്യനാവുകയെന്നാല്‍
സ്വച്ഛതയുടെ
നിര്‍വൃതിയറിഞ്ഞ
പ്രശാന്തമായ
ഒരു തടാകമാവുക
എന്നതാണ്...

മനുഷ്യനാവുകയെന്നാല്‍
തഴുകുന്ന മന്ദമാരുതനാവണം,
ഉള്ളില്‍ നിറയെ
ഭാരമില്ലായ്മയുടെ
സാരമറിയണം...

മനുഷ്യനാവുകയെന്നാല്‍
അയല്‍മനസ്സുകളിലൊരു
ചാറ്റല്‍മഴയാവുകയെന്നതാണ്,
കനംവച്ചതൊക്കെ
പെയ്തൊഴിഞ്ഞ്
സ്നേഹം നിറച്ചങ്ങനെ...

മനുഷ്യനാവുകയെന്നാല്‍
പര്‍വ്വതത്തിന്റെ
ശിഖരങ്ങളാവുകയെന്നതാണ്,
ഉഷ്ണതാപങ്ങളെ
ഉള്ളില്‍ തടഞ്ഞിടാം...

മനുഷ്യനാവുകയെന്നാല്‍
ചന്തമേറും മാരിവില്ലു 
നീര്‍ത്തിയങ്ങനെ,
കാണുന്ന മിഴികളില്‍
വര്‍ണ്ണരാജി പകരണമെന്നാണ്...

മനുഷ്യനാവുകയെന്നാല്‍
അതികഠിനമായ തപസ്സാണ്,
മനുഷ്യരാകുന്നവര്‍ വിരളവും.

Post a Comment

0 Comments