ചുട്ടുപൊള്ളുന്ന വേനലില്‍ ഇലയനക്കങ്ങള്‍
നോക്കിയിരുന്നു അവള്‍...!
പ്രണയാകൃതിയില്‍ കാറ്റിനൊപ്പം തത്തിക്കളിക്കുന്ന
ആലിലയനക്കങ്ങളില്‍ പ്രിയന്റെ
നിശ്വാസങ്ങളില്‍ ആടിയുലയുന്ന
തന്നെ തന്നെ അവള്‍ കാണുകയായിരുന്നു.
അത്രമേല്‍ ആഴത്തില്‍
ഉയിരെടുക്കുമാറൊരു
ചുംബനം..
അത്രമേല്‍
ചില്ലകള്‍ക്കിടയിലൂടെ ചുറ്റി ഇറങ്ങുന്ന വേരുകള്‍
മണ്ണില്‍ ആഴ്ന്നിറങ്ങി,
ഹൃദ്യമായ ആലിംഗനങ്ങള്‍..
അത്രമേല്‍
അവളെ
ഒന്ന് ഇറുക്കി വാരി
പുണരുമ്പോള്‍ തോന്നുന്ന സുരക്ഷിതത്വം ..
അത്രമേല്‍
അവനെ അവളോട് ചേര്‍ത്തുവയ്ക്കാന്‍
ഈ ഒരു കാരണം മാത്രം മതി
എന്ന തിരിച്ചറിവിന്റെ
കാത്തിരുപ്പ് ..!

0 Comments