എന്റെ തൊടിയിലെ ഇ-ദളത്തണലിന് നാല് വയസ്


നൂറനാട്: ലോക്ഡൗണ്‍കാലത്തും പരിസ്ഥിതിദിനത്തില്‍ ഇന്നലകളിലെ ഓര്‍മ്മകള്‍ തളിര്‍ത്തുനില്‍ക്കുന്നു  'ഇ-ദളം എന്റെ തൊടിയിലൊരു ഇ-ദളത്തണല്‍ പദ്ധതിയിലൂടെ'. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് 2017ലാണ് ഈ പദ്ധതി ഇ-ദളം ആരംഭിച്ചത്. 

ഇ-ദളം അംഗങ്ങളുടെ പൂര്‍ണ്ണസഹകരണത്തോടെ നടത്തിയ ഈ പദ്ധതിയിലേക്ക് വൃക്ഷത്തൈകള്‍ എത്തിച്ചത് കോ-ഓര്‍ഡിനേറ്റര്‍ ജെ.ഹാഷിമായിരുന്നു. ചാരുംമൂട്ടില്‍ നടന്ന ചടങ്ങില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തപ്പോള്‍ അത് സംരക്ഷിച്ചുകൊള്ളാമെന്ന സമ്മതപത്രവും വാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡേറ്റയിലൂടെ വൃക്ഷത്തൈകളുടെ വളര്‍ച്ച ഓരോ മാസവും വിലയിരുത്തുകയും ചെയ്തിരുന്നു. 

ആലപ്പുഴ ജില്ലയിലെ കെ-പി റോഡരികില്‍ താമരക്കുളം വിവിഎച്ച്എസ്എസിന് എതിര്‍വശത്ത് വളര്‍ന്നുവരുന്ന വൃക്ഷത്തൈയാണ് ഉദ്ഘാടനമായി നട്ടുപിടിച്ചത്. ഇതിന്റെ വളര്‍ച്ചയെ ചാരുംമൂട് ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. 

ലോക്ഡൗണ്‍കാലത്തെ ഈ പരിസ്ഥിതി ദിനത്തിലും ഓര്‍മ്മകളിലെ ഈ പച്ചപ്പ് പുതിയ പദ്ധതികള്‍ വീണ്ടും ആരംഭിക്കുവാന്‍ ഇ-ദളത്തിന് ഊര്‍ജ്ജം പകരുന്നു. ദൂരെ സ്ഥലങ്ങളിലുള്ള ഇ-ദളം സഹയാത്രികര്‍ സ്വന്തമായി വൃക്ഷത്തൈകള്‍ വാങ്ങി പദ്ധതിയില്‍ പങ്കാളികളായതും ശ്രദ്ധേയമായിരുന്നു.

Post a Comment

0 Comments