ഒരു വാക്കു പോലും മിണ്ടിയില്ലെങ്കിലു-മൊരു മഹാകാവ്യമുണ്ടു നിന് നയനങ്ങള്‍ ചൊല്വൂ..
അകലുന്ന നേരവുമുതിര്ന്നൊരു മിഴിനീര-തിലേറ്റവും തീക്ഷ്ണമാം ദു:ഖപര്വ്വം..
എത്ര പുലരികളിലെത്ര സന്ധ്യകളി-
ലൊരു കിളിപ്പാട്ടിന്റെ പൊരുള്‍ തിരഞ്ഞൂ..
വഴിപിരിയുമീ രാവിന് കരിമുഖം ചൊല്ലി, നാം, തേടിയലഞ്ഞതു മരണമത്രേ.
ജനിമൃതിക്കിടയിലെ യാത്രയില്ക്കേള്ക്കും
ഏതു സ്വരവും ചൊല്ലും, ഏകനാകാന്‍..
പ്രണയവും,ഭക്തിയും,സ്നേഹവും,സത്യവും,
വിശ്വാസവും ദ്വേഷവും ദു:ഖം പോലും
ഒറ്റയായ്ത്തീര്ന്ന മനുജന്റെ രക്ഷയായ്ത്തോന്നും പാഴ്ശ്രമങ്ങള്‍..
ഓരോ ശ്രമവും പരാജയമണിയുമ്പോള്
രൂപാന്തരമാര്ന്ന് വീണ്ടുമെത്തും..
പേരൊന്നുമാറി, രൂപവുംമാറ്റി, യെങ്കിലും ഫലംമാത്രം മാറില്ല,സത്യം.
ഏകനാവുക,യാത്ര തുടരുക, ഏകാന്തതയിലലിയുക,നിത്യ സത്യം.
.........................................................................................................
© jayasankar n.


3 Comments
🥰🥰
ReplyDeleteTouching
ReplyDeleteമനോഹരം
ReplyDelete