അപ്പി ഹിപ്പിമാരും കൊച്ചുമുതാളി മാരും അരങ്ങു വാണ കളം മാറി ,ഇന്നു ഒരു കയ്യില്‍ ഉദാത്ത പ്രേമത്തിന്റെപ്രേമത്തിന്റെ സ്റ്റേറ്റുസും മറുകയ്യില്‍ കൊടുവാളും കൊണ്ടു നടക്കുന്ന നട്ടെലിനു ഊന്നു കൊടുക്കാന്‍ മരുന്നു കുത്തിനിറച്ച വീര ശുപ്പാണ്ടികളുടെ നാടായി മാറിയോ നമ്മുടെ കേരളം എന്നു ചിന്തിച്ചു പോയാല്‍ അത്ഭുതപെടാന്‍ ഇല്ല . പണ്ട് വെള്ളക്കാരുടെ നാട്ടില്‍ പോയി പണിയെടുക്കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ നിരവധി ഉള്ള ആളുകള്‍ പറയുന്ന ഒരു വാചകം ഉണ്ട് (സ്വന്തം പഞ്ചായത്തിന് അപ്പുറം കാണാത്ത ലോകവിവരം തീരെ കുറഞ്ഞതും എന്നാല്‍ അന്റാര്‍ട്ടിക്ക മുതല്‍ അങ്ങ് ആര്റ്റിക്കിനെ പറ്റി വരെവരെ അഭിപ്രായം പറയുന്നവര്‍ ഇപ്പോഴും ഉണ്ട് എന്നു സവിനയം ഓര്‍മിച്ചു കൊള്ളുന്നു ) എന്താണ് എന്നു വെച്ചാല്‍ സായിപ്പിന്റെ നാട്ടില്‍ പെണ്‍കുട്ടികള്‍ അടക്കം ഇല്ലാത്തവര്‍ ആണത്രേ ആരെയെങ്കിലും ഇഷ്ടപെട്ടാല്‍ അവരുടെ കൂടെ അങ്ങ് താമസിക്കും വീട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നൊക്കെ . എന്തായാലും ഇഷ്ടമല്ല എന്നുഎന്നു പറഞ്ഞതിന് ആസിഡ് കൊണ്ട് ഏറോ അല്ലേല്‍ കത്തിക്ക് ഇരയാവുകയോ ചെയ്യാറില്ല അവര്‍ . അന്യജാതിയെ കെട്ടി എന്നും പറഞ്ഞു തോക്കെടുത്തു കീച്ചുന്ന ബന്ധുക്കളും ഇല്ല അതൊക്കെ അഭിമാന ബോധം തുളുമ്പി നില്ക്കുന്ന നമ്മുടെ നാട്ടുകാരില്‍ ഭദ്രം . പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പോലെ തന്നെ ആണ്‍കുട്ടികളുടെ കൂട്ടുകെട്ടും എന്തെ വീട്ടുകാര്‍ നിരീക്ഷിക്കാത്തത് ?അടുത്തിടെ നടന്ന കൊലപാതപരമ്പരകള്‍ കണ്ടാല്‍ ഒന്നുറപ്പ് മക്കള്‍ ആദ്യമായി തെറ്റ് ചെയ്യുന്നത് കണ്ടാല്‍ കുടപിടിക്കുന്ന തള്ളയും തന്തയും ഉള്ള കാലത്തോളം ,ബൈക്ക് വേണം എന്നു പറഞ്ഞു പട്ടിണി കിടക്കാന്‍ മാത്രം സ്വാതന്ത്ര്യം വീട്ടുകാര്‍ ഒരുക്കി കൊടുത്തിട്ടുള്ളത് കൊണ്ടല്ലേ ?പണ്ട് ഉത്സവത്തിനോ പള്ളിപെരുന്നാളിനോ പോയിട്ട് ഐസ് കിട്ടാതെ വരില്ല എന്നു വാശി പിടിച്ചു നില്ക്കുന്ന മകനെ അല്ലേല്‍ മകളെ നോക്കി ' എന്നാ അവിടെ നിന്നോ വീട്ടിലോട്ട് ഉള്ള വഴി അറിയാമെല്ലോ കരഞ്ഞു തീരുമ്പോ വന്നാ മതി ' എന്നു പറയാന്‍ ഉള്ള തന്റേടം ഇപ്പോഴത്തെ പല വീട്ടുകാര്‍ക്ക് ഇല്ലാതെ പോയി . അല്ല നട്ടല് ഇല്ലാത്തത് മക്കള്‍ക്കാണോ അതോ രക്ഷിതാക്കള്‍ക്കോ ?
കുറ്റം നടത്തിയാല്‍ അതു തെളിയിക്കാന്‍ ഒത്തിരി വഴി ഉണ്ടത്രേ. അതിപ്പോ കണ്ണുരുട്ടല്‍, ഉരുട്ടല്‍ എന്നിവയല്ല ശാസ്ത്രിയ തെളിവുകള്‍ കൊണ്ടു ഉള്ള കളിയാ . ഫോറന്‍സിക് ലാബില്‍ ആളില്ല എന്നും പറഞ്ഞു വെറുതെ ഇരിക്കാന്‍ പറ്റുമോ പോലീസ് വകുപ്പിന് , കൂടുതല്‍ ആലോചിക്കാന്‍ ഒന്നും പോയില്ല പി എസ് സി ഒക്കെ പരീക്ഷ നടത്തി ലിസ്റ്റ് ഇട്ടു അതില്‍ നിന്നും ആളിനെ ജാതി ,മത ,ഭാഷ ,ഉപജാതി ഒക്കെ തിരിഞ്ഞു എടുക്കുമ്പോ കാലം കുറെ എടുക്കും . അതിനുള്ള മരുന്നാണ് പോലീസിനെ തന്നെ ഏല്പിക്കുക എന്നത് അതിപ്പോ പത്താം ക്ലാസും ഗുസ്തിയും അല്ല കേട്ടോ , പിന്നെയോ ബിരുദാനന്തര ബിരുദം നേടിയ പ്രഗല്ഭ ശാലികള്‍. അല്ല സാറേ ഈ എം എസ് സി ഫിസിക്സ്, ബോട്ടണി തുടങ്ങിയവ ശാസ്ത്രം തന്നെ പക്ഷെ ബി എഡ് ഫിസിക്സ് കഴിഞ്ഞവരും ഫോറന്‍സിക് സയന്‍സും തമ്മില്‍ എന്ത് ബന്ധം എന്ന് ആലോചിക്കാന്‍ വരട്ടെ . ഇവിടെ നേരെ ചൊവ്വേ ഫ ഐ ആര് വെടിപ്പായി എഴുതിയിട്ട് അതു കൊണ്ട് കോടതിയില്‍ പോയി ഉത്തരം മുട്ടി തെക്കോട്ടും വടക്കോട്ടും നടന്നത് കൊണ്ടാണല്ലോ ഗോവിന്ദച്ചാമിമാര്‍ തിന്നു കൊഴുത്തു നടക്കുന്നത് . അത്രയും പിടിപ്പുള്ള വകുപ്പല്ലെ, അവരെ തന്നെ തെളിവ് ശെരിയാണോ എന്നറിയാന്ഏല്പ്പിക്കുന്നത് ശെരിയാണോ ?
കുറച്ചു നാളായി കേള്‍ക്കുന്നു കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നൊക്കെ . പറഞ്ഞു പറഞ്ഞു ഇതു വല്ലതും ഉള്ളതാണോ എന്നാ ഇപ്പോഴത്തെ സംശയം . പൊട്ടിപൊളിഞ്ഞ റോഡും, കൂലി കിട്ടാത്ത തൊഴിലുറപ്പു തൊഴിലാളികളെയും കണ്ടാല്‍ ശെരിയാണ് കാശില്ല ഇതിനൊക്കെ ചിലവാക്കാന്‍ . വേറെ നോക്കിയാല്‍ പദവികള്‍ അങ്ങനെ കുന്നു കൂടുകയല്ലേ ഐക്യ രാഷ്ട്ര സഭയില്‍ പോലും കാണില്ല ഇത്രയും അധികം നിയമനം. 20 എംപി മാരേ തിരഞ്ഞുതിരഞ്ഞു പിടിച്ചു ഓടിച്ചിട്ടുണ്ട് ഡല്‍ഹിക്കു അവരെ നോക്കാന്‍ ഒരു ഉദ്യോഗസ്ഥന് പിന്നെ സര്‍ക്കാരിന്റെ കാര്യം പ്രത്യേകം പറയാന്‍ ക്യാബിനറ്റ് പദവിയില്‍ ഒരു തോറ്റ എംപി . ഇതൊക്കെ ഉണ്ടായിട്ടും പ്രളയത്തില്‍ നഷ്ടപെട്ടവര്ക്കായി നീക്കിരിപ്പു നടത്തിയപ്പോള്‍ കേരളത്തിന് കിട്ടിയത് കുത്തുപാളയുടെ കഷ്ണം മാത്രം. ഇടക്കാല ആശ്വാസവും ദീര്‍ഘ കാല ആശ്വാസവും കിട്ടിയ കര്‍ണാടകം മിടുക്കന് .ഇലക്ഷന് കുറെ പൊട്ടിക്കാണില്ലേ ചിലപ്പോ അതാവും. പേരിനു ഒരു കേന്ദ്ര മന്ത്രിയുണ്ട് സ്ഥാനത്തിന് ചേരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇടയ്ക്കിടെ കിളി പോയ കുറിപ്പ് ഇറക്കും.ഇതൊക്കെ പോരെ ? സരോജ് കുമാറിന് പച്ചാളം ഭാസി എന്നത് പോലെ കേന്ദ്രത്തിന് ചേര്‍ന്ന ഒരു മന്ത്രി . ആളാം വീതം വാരി കോരി കൊടുത്തിട്ടും എന്താജി ഒരു മെന ആകുന്നില്ലെല്ലോ ഉത്തരേന്ത്യ , എന്താണോ എന്തോ ? കുടിലിനു ക്ഷാമം ഇല്ല, മരിച്ചു വീഴുന്നതും ചവിട്ടു കൊള്ളുന്നതും അന്നും ഇന്നും താഴെക്കിടയില്‍ ഉള്ളവന് തന്നെ . റേഷന്‍ കുറഞ്ഞു ,പ്രളയം കേരളത്തിനെ ബാധിച്ചതേ ഇല്ല . ഇതൊന്നും അല്ല ഈ തരുന്ന പൈസ നാട്ടുകാര്‍ക്ക് കിട്ടാതെ പുട്ടടിക്കും എന്നാണു ചിലര്‍ പറയുന്നത് . അങ്ങനെ ആണേല്‍ ശെരിയാ പൈസ കൈകൊണ്ടു വാരാത്ത മുഖ്യന് ആണെല്ലോ കര്‍ണാടകം ഭരിക്കുന്നത് അതാവും രണ്ടു തവണ കൊടുത്തത്.
ഓണത്തിനും ക്രിസ്ത്മസിനും കിട്ടാത്ത സ്വീകരണം ആണ് ചാനല്‍ വീരന്മാര് മരട് ഫ്ലാറ്റ് തകര്‍ക്കല്‍ മഹോത്സാവത്തിനു കൊടുക്കുന്നത് . അല്ലേലും അതങ്ങനെയല്ലേ വരൂ. തറവാട് കുളം തോണ്ടുക , ഒരാളുടെ തകര്‍ച്ച മോങ്ങി കൊണ്ടു ആഘോഷിക്കുക എന്നിവ മലയാളിയുടെ ട്രേഡ് മാര്‍ക്കായി കഴിഞ്ഞെല്ലോ. വൈകുന്നേരം ഈ അടിത്തറ മാന്തി കിട്ടുന്ന കിഴങ്ങു പ്രൈം ടൈമില്‍ വിളമ്പുകയും ചെയ്യാം . പണ്ട് ഡാമില്‍ കിടക്കുന്ന ചെമ്പല്ലിക്കു റൂട്ട് മാപ്പു വരച്ച കൂട്ടരല്ലേ ആഘോഷിച്ചാട്ടെ .!
മുത്തൂറ്റ് മൊയ്ലാളിക്ക് കല്ലേറ് ഇനി ഏറു മേടിക്കാന്‍ ഉള്ളവരെ കുളിപ്പിച്ചു മാലയിടിച്ചു ആദരിക്കല്‍. ദാ ധങ്ങോട്ട് നോക്കു അവിടെ എവിടേലും പെട്ടിക്കട തുറന്നൊള്ളു നിയമവും കാര്യങ്ങളും ഓര്‍ത്തു പേടിക്കേണ്ട ഞങ്ങളുടെ ആളുകളെ ജോലിക്കെടുക്കണം ഇടയ്ക്കു സമരം ചെയ്യാന്‍ ഉള്ള അവസരം തരണം അങ്ങനെ നമുക്കിവിടെ മൊതലാളി തൊഴിലാളി പറഞ്ഞു കളിക്കാം. കല്ലെടുത്തു എറിഞ്ഞ ആള് ചുമട്ടു തൊഴിലാളി ആണെന്നാണ് അറിഞ്ഞത് എങ്കില്‍ മിക്കവാറും പാവപ്പെട്ടവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോ, പിന്തിരിപ്പന് മൂരാച്ചിത്തരം കാണിക്കുന്നോടാ എന്നും പറഞ്ഞാവും എറിഞ്ഞത് . എറിഞ്ഞത് മിച്ചം , എന്റെ സഖാവേ ഈ മൊത്തം ഊറ്റു നിയമം ചുരുട്ടി കൊതുകിനെ കൊല്ലുകയായിരുന്നു ഇത്രയും നാളും എന്നു അറിയില്ലായിരുന്നോ ഈ സര്‍ക്കാര്‍ ജീവിക്ക് ? ഞാനും ഏട്ടനും സുഭദ്രയും കൂടി ഉള്ളതായിരുന്നു മൊത്തം ഊറ്റിന്റെ നീക്കു പോക്ക് നടത്തുന്നവര്‍ എന്നും അറിയില്ലേ സര്‍ക്കാരിന് . പ്രേമേയവും പ്രമേഹവും കൊടി കുത്തി വാഴുന്ന സാമാജികര്‍ക്കും അറിയില്ലായിരുന്നോ ഇത് ?
മൈക്കല്‍ ലെവിറ്റിനെ തടഞ്ഞു നല്ല ഭംഗി ആയി. സായിപ്പും സായിപ്പിന്റെ കൂടെ ഉള്ളവരും പറഞ്ഞു കാണണം. കേരളാ ഗുഡ് പ്ലേസ് എന്നു , നോബല്‍ സമ്മാനം കിട്ടിയായതാണ് എന്നു, രസതന്ത്ര ശാസ്ത്രജ്ഞന് ആണെന്ന് . വെട്ടുപോത്തിനു അറിയാമോ എത്ത വാഴ ഏതാ എന്നു ? അവരും തിരിച്ചു പറഞ്ഞു കാണും ' നോക്ക് സായിപ്പേ ഇന്നു നോ ഗോ നാളെ ഗോയെടാ , ഇന്നു സമരം നാളെ ഇല്ല സമരം. ഔര്‍ സഖാവ് ആനത്തല യു നോ ഐ നോ ' മണിക്കൂര്‍ കഴിഞ്ഞപ്പോഴാ ചവിട്ടി പിടിച്ചത് വാഴ നാരല്ല പുലിയുടെ വാലാ എന്നു മനസിലായത്. ആര് ബ്ലോക്കിലെ കൊയ്യാറായ പുഞ്ച വയലിലൂടെ ഓടി മറഞ്ഞു എന്നാ കേട്ടത് . ദൈവത്തിന്റെ സ്വന്തം ...
പ്ലാസ്റ്റിക് നിരോധിക്കണം ,നിരോധിച്ചു ! ഭൂമിയെ സംരക്ഷിക്കാന്‍ നമ്മക്കു കൈകോര്‍ത്തു നടക്കാം , കൂടെ ഒരു മാറാപ്പും എടുക്കാം. അരി വിളയുന്ന പാടം തരിശിട്ടു വര്‍ഷങ്ങളോളം കണ്ണില്‍ എണ്ണയൊഴിച്ചു ആറ്റി കുറുക്കി ഒന്നിനും കൊള്ളതാക്കി അതിനെ മണ്ണിട്ടു നികത്തി വികസനം വരുന്നതും നോക്കി കാലിങ്കെല് ഇരിക്കുന്ന മലയാളിക്കു കിട്ടിയ നല്ലൊരു പണി ആയി പോയി ഇത്. പണ്ട് മീന്‍ മേടിക്കാന്‍ ഓഫീസില്‍ നിന്നാണെല്‍ ചോറു പത്രത്തിലും അതല്ല ഗ്രാമ പ്രദേശത്താണെല് കിട്ടുന്ന പത്രത്തിലും
മടന്തയിലും ഒക്കെ മീന്‍ പടികടന്നു വന്നിരുന്നു. ഇനി എങ്ങനെ ആണോ എന്തോ ? മടന്ത കിടന്നിടത് കിഴങ്ങു പോലും ഇല്ല. അല്ല ഈ അഞ്ചു രൂപ മഞ്ചും മറ്റും വരുന്നത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞല്ലേ ? അവര്‍ക്കൊന്നും ഇത് ബാധകം അല്ലെ ? എന്നാണ് ചിലര്‍ ചോദിക്കുന്നത്.
വാല്‍കഷ്ണം : കാശ്മീരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണം എന്നു സുപ്രീംകോടതി. ഭൂരിപക്ഷം ഉണ്ടെന്നു കരുതി വെളുക്കുവോളം അര്മാദിക്കാമോ എന്നു ചോദിക്കുന്നവരോട് ഒരു കാര്യം കൊണേഷ്ട് മാത്രം കണ്ടത്താന്‍ കഴിയുന്ന ആളുകളാ, ഇന്റര്‍നെറ്റ് ഇനിയിപ്പോ കൊടുക്കും അതിനു സ്പീഡില്ലാ എന്നും പറഞ്ഞു വരരുത് ചില രാജ്യദ്രോഹികള്‍ അങ്ങനേം പറയും.

2 Comments
share ചെയ്യുമ്പോൾ ഫോട്ടോ വരുന്നില്ലല്ലോ
ReplyDeleteവളരെ രസകരം
ReplyDelete