മോക്ഷം….
നീ... എന്നെ തിരയണ്ട.... ഞാനിവിടെ തന്നുണ്ട്....
നിന്നിൽ നിന്നും അൽപ്പം അകലെ മാറി..
സ്വപ്നങ്ങളും
മോഹങ്ങളും ബാക്കി നിർത്തി...
നിന്റെ തൊട്ടടുത്ത് നിന്നും എങ്ങോട്ടെന്നില്ലാതെ അലയുന്നുണ്ട്...
മനസ്സും,മിഴികളും പലപ്പോഴും എന്നോട് പരിഭവിച്ച്... നിന്റടുത്തെക്ക് പായുമ്പോള്‍..
ഒന്നും സ്വന്തമാക്കാതെ...
ഒട്ടും പരിഭവിക്കാതെ...
ഒന്നും അടര്‍ത്തിയെടുക്കാതെ....
ഹൃദയവും ശൂന്യമാക്കി ഞാന്‍ നടന്നകലുന്നത്
നീയും അറിയുന്നുണ്ടാവണം..
അറിയിക്കരുതെന്നു എത്രശ്രെമിച്ചാലും....
ഇത്രമേൽ എന്നെ അറിയുന്ന നിനക്കു മനസിലാകാതിരിക്കുമോ...
എന്നെത്തന്നെ നഷ്ടപ്പെടുത്തി നിന്നെ ഞാൻ സ്വാതന്ത്രനാക്കാം....
എന്റെ ഓർമകളുടെ വലയങ്ങളിൽ നിന്നും...
എന്റെ ഇഷ്ടങ്ങളുടെ കെട്ടുപാടുകളിൽ നിന്നും...
എന്റെ ആത്മാവിന്റെ കോണിൽ നിന്നും
എന്നെന്നേക്കുമായി....
എന്തെന്നില്ലാത്ത ദുഖഭാരത്തോടെ അവൾ രാത്രിയെ നോക്കി പറഞ്ഞു… എനിക്കു വേണ്ടി നീ ഇതെങ്കിലും പറയു… എന്തുകൊണ്ടാണ് അവനു ഈ വിവാഹത്തിന് താൽപ്പര്യം ഇല്ലാത്തത്…
എന്തെന്നില്ലാത്ത ദുഖഭാരത്തോടെ അവൾ രാത്രിയെ നോക്കി പറഞ്ഞു… എനിക്കു വേണ്ടി നീ ഇതെങ്കിലും പറയു… എന്തുകൊണ്ടാണ് അവനു ഈ വിവാഹത്തിന് താൽപ്പര്യം ഇല്ലാത്തത്…
അതു.. താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല….
പിന്നെ… പ്രണയിക്കുന്നെങ്കിൽ നിന്നെപ്പോലെ ആഴത്തിൽ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവളെ പ്രണയിക്കണം എന്നു പറഞ്ഞു… എന്നെ കൊതിപ്പിച്ചിട്ടു.. എന്തിനായിരുന്നു അവൻ എന്നോടു ഇങ്ങനെ ചെയ്യുന്നത്… രാത്രി നീ പറഞ്ഞത് എത്രയോ ശരി… തോറ്റുപോയത് ഈ ഞാൻ തന്നെ…
കുട്ടി… ഇനി ഞാൻ പറയാൻ പോകുന്ന കാര്യം വളരെ ശാന്തതയോടെ കേൾക്കണം…. അതിനേക്കാൾ ഏറെ അതു നീ മനസുകൊണ്ട് അംഗീകരിക്കുകയും വേണം….
മനസിലായി… അവനു വേറെ ആരെ എങ്കിലും സ്നേഹിക്കണമായിരിക്കും ഇപ്പൊ അല്ലെ… എന്തിനാണ് നീ അവനു വേണ്ടി സംസാരിക്കുന്നതു…. തിരിച്ചറിയാത്ത സ്നേഹം എന്നും മനസിന്റെ വിങ്ങലാണ്… എന്നാൽ തിരിച്ചറിഞ്ഞത് തിരസ്കരിക്കപ്പെടുമ്പോഴോ…
നീ എന്നെ പറയുവാൻ അനുവദിക്കൂ…
എന്തിനു… എന്തുതന്നെയായാലും ഞാൻ വെറുക്കപ്പെട്ടവൾ ആയില്ലേ… അവനെ ജീവനു തുല്യം സ്നേഹിച്ച എന്നെ അവൻ വേണ്ടെന്നു വെച്ചില്ലേ…. ഒരു താലിചരടിൽ ഒന്നായി അവന്റെ പെണ്ണായി മാത്രം ജീവിക്കാൻ ആഗ്രഹിച്ച എന്നെ…
എന്തിനു… എന്തുതന്നെയായാലും ഞാൻ വെറുക്കപ്പെട്ടവൾ ആയില്ലേ… അവനെ ജീവനു തുല്യം സ്നേഹിച്ച എന്നെ അവൻ വേണ്ടെന്നു വെച്ചില്ലേ…. ഒരു താലിചരടിൽ ഒന്നായി അവന്റെ പെണ്ണായി മാത്രം ജീവിക്കാൻ ആഗ്രഹിച്ച എന്നെ…
മതി.. നിർത്തൂ… ഇപ്പോഴും അവൻ നിന്നെ അണിയിക്കാനുള്ള താലി പണിതത് നെഞ്ചോട് ചേർത്താണ് ഇരിക്കുന്നത്… പക്ഷേ നീ…
പിന്നെ.. പിന്നെ എന്താണ് കാരണം…
ഒരു ആത്മാവിനെ… എങ്ങനെയാ ഒരു മനുഷ്യൻ താലികെട്ടി സ്വന്തമാക്കുന്നത്….
രാത്രിയുടെ മറുപടി കേട്ടു അവൾ ഞെട്ടിവിറച്ചു…. ഇല്ല ഞാൻ വിശ്വസിക്കുന്നില്ല…. ഞാൻ ഇവിടെ ഉണ്ട്.. ഞാൻ മരിച്ചിട്ടില്ല… അവന്റെ സ്നേഹം മാത്രം ആഗ്രഹിച്ചു അവന്റെ കൂടെ ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്….
അന്നത്തെ ഉരുൾപൊട്ടലിൽ നിന്റെ വീടും വീട്ടുകാരും നഷ്ടപെട്ടില്ലേ… ഏറെ തിരച്ചിലുകൾക്കൊടുവിൽ ബാക്കി എല്ലാവരുടെയും മൃതദേഹം കിട്ടിയിരുന്നു… നിന്റെ മാത്രം കിട്ടിയില്ല… നിന്നെ കാണാതെ അവൻ എത്രമാത്രം എരിഞ്ഞമർന്നുവെന്നോ… നിന്നെ അന്വേഷിച്ചു എത്രനാൾ നടന്നുവെന്നോ… നിന്നെ പോലെ നീ മരിച്ചു എന്നു ഇനിയും വിശ്വസിക്കാത്തതു അവൻ മാത്രമായിരുന്നു… വർഷങ്ങൾക്കുശേഷം നിന്റെ മൃതദേഹം മണ്ണ് മാറ്റുന്നതിനിടയിൽ കിട്ടുന്നതുവരെ… അതു നീയാണെന്നു ഉറപ്പിക്കുന്നതുവരെയും അവൻ വിശ്വസിച്ചില്ല..
നീ ആണ് അത് എന്നു മനസിലാക്കിയ അവന്റെ സമനില തെറ്റി… സ്വയം ഇല്ലാതാക്കാൻ നോക്കി.. നീ ഓർക്കുന്നില്ലേ …
കഴിഞ്ഞ ദിവസം നിന്റെ അരികിൽ നിന്നും ഞാൻ ഓടിയത് അവന്റെ അടുത്തേക്കാണു… നീ പറഞ്ഞ ഒരു വാചകം ഞാൻ അവനോട് പറഞ്ഞു… അതാണ് അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചത്… നിങ്ങൾ ആത്മാവ് കൊണ്ടു ഒന്നായവരാണെന്നു…
പകലുകളിൽ ഇറങ്ങാൻ ആകാതെ രാത്രികളിൽ അലഞ്ഞു തിരിഞ്ഞു ഇനി നീ അലയേണ്ടതില്ല… നിന്റെ ആത്മശാന്തിക്കു ഈ രാത്രി പുലരുമ്പോൾ വേണ്ട കർമങ്ങൾ അവൻ തന്നെ ചെയ്യും..
നിന്റെ കഴുത്തിൽ താലി ചാർത്താൻ കൊതിച്ചിരുന്ന ആ കൈകൾ കൊണ്ട്…
എങ്കിലും ഒരു ദിവസം ഒറ്റദിവസം അവന്റെ പെണ്ണായി മാത്രം എനിക്കു ജീവിക്കാൻ സാധിച്ചില്ലലോ…
ഇനി നീ അവന്റെ പെണ്ണായി അവന്റെ ഹൃദയത്തിൽ ആണ് ജീവിക്കുന്നത്… അവന്റെ ഹൃദയം ഇടിക്കുവോളം നീയും അവന്റെ ഉള്ളിൽ ഉണ്ടല്ലോ എന്നോർത്തു അവനും ജീവിക്കും… ആ പ്രതീക്ഷ മാത്രമാണ് അവനെ ഇനിയുള്ള കാലം മുൻപോട്ടു നയിക്കുന്നത്…
ഒന്നും പറയുവനാകാതെ സ്‌തബ്ധയായി ഞാൻ… രാത്രിയെ നോക്കി നിന്നു… എന്നേകാണാതെ ആയപ്പോൾ അവൻ അനുഭവിച്ച വേദന അവൾക്കു ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു.. അവൻ്റെ വിഷമങ്ങൾ തന്നോളം ആർക്കു മനസിലാകും…
ഒരിക്കൽ കൂടി അവൾക്കു അവന്റെ നെഞ്ചോട് ചേരണം എന്നു തോന്നി.. അവന്റെ ഹൃദയതാളം കാതോർക്കാൻ… അവന്റെ കണ്ണുകൾ നോക്കി ഒരിക്കൽ കൂടി പറയണം… ഞാൻ നിന്റെ മാത്രം പെണ്ണാണെന്നു… എന്റെ ഹൃദയത്തിൽ നീ മാത്രം ആണെന്ന്…
അതേ .. ഹൃദയത്തിൽ ഹൃദയം കൊരുത്തവർ….
നേരം പുലരാറായി ഇനി നമുക്ക് വരും ജന്മത്തിൽ കണ്ടുമുട്ടാം…രാത്രി പതിയെ മാഞ്ഞു തുടങ്ങി…
ദൂരെ കടൽത്തീരത്തു അവൻ അവൾക്കായി വേണ്ട അന്ത്യകർമങ്ങൾ തുടങ്ങി… ഒരു മറുമൊഴിക്കുപോലും ഇട നൽകാതെ തന്നെ വിട്ടുപോയ തന്റെ പ്രാണ പ്രേയസ്സിക്കുവേണ്ടി…
എരിയും കനലിൻ ചൂടിനാൽ പിടയുമെൻ മനതാരിൽ...
കാലം തെറ്റിയ മഴയായ് നീ പെയ്തിറങ്ങി....
ഒരു പിടി വർണങ്ങളാൽ ചാലിച്ചെഴുതിയ ഒരു നൂറു സ്വപ്നങ്ങൾ നെയ്തുകൂട്ടവേ....
മറുമൊഴിക്കായ് കാതോർക്കാതെ...
തിരിഞ്ഞൊന്നു നോക്കിടാതെ...
കനലിൻ ആഴകയത്തിൽ
എന്നെ തനിച്ചാക്കി..
നീ യാത്രയാവുകയാണോ....
----------------------------------------
(അവസാനിച്ചു)

1 Comments
പുതിയ രചനകൾ കണ്ടില്ലല്ലോ
ReplyDelete