അവതാരം | ആര്യനന്ദ.കെ

വിടെ ഇപ്പോള്‍ 
കുരുക്ഷേത്ര ഭൂമിപോലെ ....
യുദ്ധാവസാനത്തിലല്ല,
നാന്ദി കുറിച്ചുകൊണ്ടാണ്
അശ്വത്ഥാമാവ് പകയുടെ 
പന്തം കൊളുത്തി ക്കൊടുത്തത്....
പക,  നമുക്കാകാമെ ങ്കില്‍ 
എന്തുകൊണ്ടവര്‍ക്ക്...?

ദുരന്തങ്ങളെ അതിജീവിച്ചപ്പോഴും
'കുലസ്വഭാവം'കൈവിടാതെ ശഠിച്ചപ്പോള്‍
സഹനത്തിന്റെ മൂര്‍ച്ചയേറ്റവര്‍ 
വരാഹാവതാരത്തെ തുണച്ചു.....
അതെ ചരിത്രത്താളുകളില്‍
ഇതും ഒരിതിഹാസമാകുകയാണ്....
ലോക് ഡൗണ്‍ ഇതിഹാസം...

Post a Comment

0 Comments