കോലങ്ങള്‍ | സനോജ് സജി







പ്പിന്റെ താളം മുറുകുന്നതിനനുസരിച്ച് പടയണി കോലത്തില്‍ ഉറഞ്ഞ് തുള്ളുകയായിരുന്നു ചാത്തുക്കുട്ടി. കോലം തലയിലേക്ക് കയറുന്നതോടെ തന്റെ മേലുള്ള എല്ലാ നിയന്ത്രണവും ചാത്തുകുട്ടിയുടെ നഷ്ടപ്പെട്ടു പോകും. പിന്നെ തപ്പിന്റെ താളം നിലക്കുന്നതുവരെ തന്നെ നയിക്കുന്നത് ഏതോ അത്ഭുതശക്തി ആണന്നാണ് ചാത്തുക്കുട്ടി വിശ്വസിക്കുന്നത്. യക്ഷി കോലം ആണ് ചാത്തുക്കുട്ടി സ്ഥിരം കെട്ടാറു.

ഇരുപത്തിരണ്ട്‌ വര്‍ഷമായി ചാത്തന്‍ പടയണി കോലം കെട്ടാന്‍ തുടങ്ങിയിട്ട്. ചാത്തുവിന്റെ ഭാര്യ മാതുവിന്റെ സഹോദരന്‍ അമ്പു മരിച്ചപ്പോള്‍ മുതല്‍ കെട്ടാന്‍ തുടങ്ങിയതാന്നിക്കോലം. കുടുംബത്തില്‍ ഒരു ദുര്‍മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ദുര്‍മരണം സംഭവിച്ച ആത്മാവിന്റെ പ്രേതബാധ ഉണ്ടാവാതിരിക്കാന്‍ കുടുംബത്തില്‍ നിന്ന് ആരെങ്കിലുംപടയണി കോലം കെട്ടിയെ മതിയാവു അതാണ് കുന്നത്താനം ഗ്രാമവാസികളുടെ ആചാരം. അങ്ങനെ കെട്ടിയാടി തുടങ്ങിയതാണ് ചാത്തുക്കുട്ടി . 

പക്ഷേ ഇന്ന് ചാത്തുകുട്ടിക് പടയനിക്കോലം കെട്ടിയാടതിരിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു . വൃക്ചിക മാസത്തില്‍ തേളിയൂര്‍ കാവില്‍ ആരംഭിക്കുന്ന പടയണി ഉത്സവം മേടത്തില്‍ കുന്നത്താനഠ മഠത്തില്‍ കാവില്‍ അവസാനിക്കുന്നതുവരെ ചാത്തുക്കുട്ടിയ്ക്ക് ഊണും ഉറക്കവും ഇല്ല. ആ സമയങ്ങളില്‍ ചാത്തുക്കുട്ടി അല്ലാതെ ആവുകയാണ്. 

അയാളുടെ ആത്മപ്രകാശനം ആണ് കോലംകെട്ടല്‍. ചാത്തു ഭയഭക്തിബഹുമാനങ്ങളോടെ കോലം തുള്ളുമ്പോള്‍ മകന്‍ വേലന്‍ അതിനെ പുച്ഛിച്ചു തള്ളുകയും അതിന്റെ പേരില്‍ അച്ഛനുമായി വീട്ടില്‍ വഴക്കിടുകയും ചെയ്തുപോന്നു. വേലന്‍ കമ്യൂണിസ്റ്റുകാരനാണ്. അമ്പലമെന്നല്‍ കല്ലാണെന്നും ആചാരങ്ങള്‍ അന്ധവിശ്വാസങ്ങള്‍ ആണെന്നും നാടെങ്ങും പഠിപ്പിക്കുന്ന സഖാവാണ് വേലന്‍. കുന്നതാനം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് വേലന്‍. 

വേലന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ ഒരുപാടു യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കൂടി അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം അമ്പലങ്ങളിലേക്കും അനുഷ്ഠാനളിലേക്കുമോക്കെ വ്യാപിക്കുന്നത് ചില സംഘടനകൾക്ക് തുടങ്ങിയ സംഘടനകള്‍ക്ക് നോക്കിനില്‍ക്കാന്‍ സാധിക്കുന്നുണ്ടയിരുന്നില്ല. പൊതുവേ ശാന്തസുന്ദരമായിരുന്ന കുന്നത്താനം ഗ്രാമത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയും ഹൈന്ദവ സംഘടനകളും തമ്മിലുള്ള സംഘര്‍ഷം ഒഴിഞ്ഞു നേരമില്ലാത്ത അവസ്ഥ ആയി. സംഖര്‍ശങ്ങള്‍ക്കൊടുവില്‍ വേലനും കൂട്ടരും ചേര്‍ന്ന് മൂന്നു ഹൈന്ദവ സംഘടനക്കാരെ വെട്ടി. അതില്‍ അവരുടെ കാര്യ വിചരക് ആയിരുന്ന അജയന്‍ കൊല്ലപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് കുന്നത്താനം ഗ്രാമത്തിന്റെ അവസ്ഥ കൂടുതല്‍ ഭീതിതമായിരുന്നു. വേലനും കൂട്ടര്‍ക്കും ഗ്രാമത്തില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വേലനും കൂട്ടര്‍ക്കും ഗ്രാമത്തില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ താമസിയാതെ ഒളിവില്‍ പോയി. പക്ഷേ അജയന്റെ മരണത്തില്‍ വെറിപൂണ്ട ഹിന്ദു സംഘടനകള്‍ നാടെങ്ങും അക്രമങ്ങള്‍ അഴിച്ചുവിട്ടു. വേലനെ കിട്ടാത്തതിലുള്ള ദേഷ്യം തീര്‍ത്തത് വേലന്റെ അച്ഛന്‍ ചാത്തുകുട്ടിയുടെ ദേഹത്ത് 16 വെട്ടുകള്‍ വെട്ടിയാണ്. പാര്‍ട്ടിക്ക് ഒരു രക്തസാക്ഷിയും നാട്ടില്‍ ഒരു ഹര്‍ത്താലും അതോടുകൂടി ചാത്തുകുട്ടിയുടെ ഓര്‍മ്മകളും അവസാനിച്ചു. 

പതിയെ കുന്നതാനം ശാന്തമായി. പക്ഷേ ചാതുകുട്ടിയുടെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് വേലനെയായിരുന്നു. താന്‍ കാരണം തന്റെ അച്ഛന്റെ മരണം അവന്‍ ഒരിക്കലും താങ്ങാന്‍ കഴിയുമായിരുന്നില്ല. പഴയതുപോലെ ആവാന്‍ വേലന് കഴിയാതെയായി. അച്ഛന്റെ ഓര്‍മ്മകളില്‍ വേലന്‍ ഒതുങ്ങിക്കൂടി. പക്ഷേ അച്ഛന്റെ മരണത്തിന് താനാണ് കാരണം എന്ന ബോധം വേലനെ വേട്ടയാടിയത് ചാത്തുക്കുട്ടിയുടെ പ്രേതമായിട്ടായിരുന്നു. 

ഏതുസമയവും ചാത്തുക്കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നതായി വേലന് തോന്നി തുടങ്ങി. എല്ലാ അര്‍ത്ഥത്തിലും വേലന്‍ തകര്‍ന്ന അവസ്ഥയിലെത്തി. ഒടുവില്‍ അച്ഛന്റെ പ്രേതബാധ ഇല്ലാതാക്കാന്‍ വേലന്റെ മുമ്പില്‍ ഒരേ ഒരു മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. 

മേട മാസത്തിലെ പത്താമുദയ മഹോത്സവത്തിന് പടയണി കോലം കെട്ടാന്‍ തീരുമാനിച്ചു. തപ്പിന്റെയും ചെണ്ട മേളങ്ങളുടെയും താളത്തിനു ഒത്തു എരിയുന്ന അഗ്‌നി സാക്ഷിയാക്കി വേലന്‍ പടയണി കോലത്തില്‍ ഉറഞ്ഞുതുള്ളി.


Post a Comment

0 Comments