എങ്ങോ കൈവിട്ടുപോയ
എന്റെ പട്ടവും തേടി
വിദൂരതയിലൂടെ എന്‍
കണ്ണും മനവും ഉഴലവേ,
നീയത് കണ്ടെത്തി
വര്‍ണ്ണങ്ങളാല്‍ ചിത്രമെഴുതി
സ്വപ്നവിഹായസ്സിലേക്ക്
ഉയര്‍ത്തി വിട്ട നേരം,
ചിറക് വിരിച്ച ശലഭം പോല്‍
ഉയര്‍ന്നു പൊങ്ങവേ,
ഈണം തെറ്റി പെയ്‌തൊരു
തോരാമഴയില്‍
നീ തീര്‍ത്ത സ്വപ്ന
ചായങ്ങളുടെ നിറക്കൂട്ടുകള്‍
നീര്‍ച്ചാലായി ഒഴുകി
എന്റെ മേല്‍ പതിഞ്ഞതും,
അറിയാതെയെന്‍
മിഴിയില്‍ നിന്നുതിര്‍ന്നു
വീണ നീര്‍കണവും
ഒന്നുചേര്‍ന്ന് ഒന്നുമല്ലാതായി.
•


0 Comments