ഇനി കവിതകളുടെ ഉത്സവനാളുകള്‍, ഇ-ദളം കാവിതാഞ്ജലി നാളെ ആരംഭിക്കുന്നു.

നിയുള്ള പ്രഭാതങ്ങളും വൈകുന്നേരങ്ങളും ഓണ്‍ലൈനില്‍ കാവ്യവസന്തം നിറയും. ഇ-ദളം ഓണ്‍ലൈന്‍ കവിതാഞ്ജലി നാളെ രാവിലെ 8.30ന് കവിയും ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ സുധീര്‍ കട്ടച്ചിറ ഉദ്ഘാടനം ചെയ്യും. കവിതാഞ്ജലി 25ന് സമാപിക്കും.

സമൂഹത്തിന്റെ നാനാതുറകളിലുള്ള പരിചയസമ്പന്നരും പുതുമുഖങ്ങളും എഴുതി ആലപിച്ച കാവ്യമുത്തുകള്‍ കോര്‍ത്തിണക്കിയാണ് കവിതാഞ്ജലി ആസ്വാദകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇ-ദളം ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന കവിതാഞ്ജലി അരങ്ങേറുന്നത് ഇ-ദളം ഫെയ്‌സ്ബുക്ക് പേജിലാണ്. 

ആനുകാലിക വിഷയങ്ങളും വ്യത്യസ്ത ശൈലികളും കോര്‍ത്തിണക്കിയിട്ടുള്ള കവിതാഞ്ജലി കാവ്യാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്ന് ഇ-ദളം കാവിതാഞ്ജലി പാനല്‍ അംഗങ്ങളായ എം.അരുണ്‍, എസ്.സുജിത്ത്, ജെ.ഹാഷിം, പ്രദീപ് ചക്കോലില്‍, അനിത റജി, പി.ജെ.ആന്റണി ആലപ്പുഴ എന്നിവര്‍ അഭിപ്രായപ്പെട്ടു .
കവിതാഞ്ജലി സമയക്രമം




 


Post a Comment

0 Comments