കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഭയം എന്നതിന് ജീവിതത്തില്‍ ഒരു വലിയ സ്ഥാനം ഉണ്ടായിരുന്നു .. നാട്ടുകാരോട്, പഠിപ്പിച്ച ഗുരുക്കന്മാരോട് ഒരു ഭയംവും, ബഹുമാനവും ഉണ്ടായിരുന്ന കാലമായിരുന്നു അത്.
എന്റെ ശെരി എന്ന് മുതല്‍ എന്റെ മാത്രം ശെരി ആയോ..!അതോടെ മനുഷ്യ മനസ്സുകളുടെ താളം തെറ്റി.
സ്വന്തം ഭവനത്തില്‍ ഭയം ഇല്ലാത്ത കുട്ടികള്‍ നാട്ടില്‍ ആരെ ഭയക്കാന്‍..
അടിച്ച് പഠിപ്പിച്ചിരുന്ന സാറുംമാര്‍ക് ഇന്ന് അടിക്കാന്‍ ഭയം.
നാട്ടുകാര്‍ക്ക് ഇന്ന് ഉപദേശിക്കാന്‍ ഭയം. മനുഷ്യര്‍ മതിലുകള്‍ കെട്ടി മനുഷ്യ മനസ്സുകള്‍ രണ്ട് അതിരുകള്‍ ആക്കി, രണ്ടു വീടുകളാക്കി, സ്വന്തം മക്കളുടെ തെറ്റുകള്‍ കൊട്ടി ഘോഷിച്ച് നടക്കുന്നത് ഇന്ന് ജീവിത സംസ്‌കാരത്തിന്റെ ഭാഗമായി മാറി.
തല നരച്ച ഒരു വിഭാഗം ആള്‍ക്കാരെ ഇന്ന് കാണുന്നില്ല Outdated People എന്ന നമ്മള്‍ പുച്ഛിച്ചു വിളിക്കുന്നവര്‍...
അവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു പുറകെ നടന്നിരുന്ന കാലത്താണ് ഒട്ടുമിക്ക ഇന്നത്തെ പിതാക്കന്മാരും ജീവിച്ചിരുന്നത്.
അന്നത്തെ യുവജനങ്ങളും അവരെ കളിയാക്കുകയും ഒതുകത്തില്‍(കേള്‍ക്കാതെ) ചീത്തവിളിക്കുകയും ചെയ്തിരുന്നു
എങ്കിലും ഒരു ഭയം അപ്പോഴും അവരുടെ ഉള്ളുകളില്‍ ഉണ്ടായിരുന്നു.
അവരുടെ തലവെട്ടം കാണുമ്പോള്‍ ഓടി ഒളിക്കുമയിരുന്നു. ഇന്ന് പറയാന്‍ അവരുമില്ല...കേള്‍ക്കാന്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് മനസ്സുമില്ല.
കൊച്ചുമക്കള്‍ വല്യമമ്മാരെ കുറ്റം പറയുമ്പോള്‍ മകള്‍ക്ക് Thumbs Up?? അടിക്കുന്ന കാലം.
പിന്നെ എങ്ങനെ നന്നാവും.
ഇന്ന് മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള പലരും ഒരു പരിധിവരെ നല്ല ശിക്ഷണത്തില്‍ കൂടെ വളര്‍ന്നവരാണ് സ്‌കൂളില്‍ നിന്നും, വീട്ടില്‍ നിന്നും അതിന്റെ സ്‌നേഹം ഭയം അവരില്‍ നിഴലിച്ചു കാണാം..
അപ്പന്‍ എന്ന് മക്കള്‍ക്ക് ബ്രോ ആയി തുടങ്ങിയോ..അവിടെ പിതാ, പുത്ര ബന്ധം നിലച്ചു ചില അപ്പന്മാര്‍ പൊങ്ങച്ചം പറയുന്നത് കേട്ടിട്ടുണ്ട്,'Hey Man...Dont lie to me...I very well know that you are hanging out with some girls ...'
നാലിലൊ അഞ്ചിലോ പഠിക്കുന്ന കുട്ടിയുടെ വലിയ കാര്യം എന്ന നിലക്ക് അപ്പന്‍ നാലുപേരുടെ മുമ്പില്‍ വിളബുന്നത്.
സ്‌നേഹിക്കരുതെന്ന് അല്ലാ തെറ്റുകള്‍ ചുണ്ടികാട്ടുകയും വേണം, കാരണം എന്തും ആകട്ടെ മൂന്ന് പേരായി പോയിട്ട്....രണ്ടു പേരായി തിരിച്ച് വന്നപ്പോഴും അവരുടെ കണ്ണിലും മനസ്സിലും ഭയം ഇല്ലാരുന്നു(നാട്ടില്‍ നടന്ന കുട്ടുകാര് നടത്തിയ കുലപതകം) ..
എവിടെയോ വായിച്ചത് പോലെ
ശിക്ഷകളുടെ ലഘുത്വം ആണ് അനീതിയുടെ ഘനത്തം.
തിരിച്ചറിയുക ചങ്ക് ബ്രോസ് ചങ്ക് കുത്തിപറിക്കാന്‍ തുടങ്ങിയിരിക്കുന്നു.
•


0 Comments