കദനത്തിന്‍ മാരിക്കാര്‍ മാഞ്ഞുവല്ലോ
പൊന്നമ്പിളിപ്പൂമുഖം തെളിഞ്ഞുവല്ലോ
പുഞ്ചിരിപ്പാല്‍ നിലാവൊളി പരന്നു
പനിമഴയിലെന്‍ മാനസം കുളിരണിഞ്ഞു.
മാധവമെങ്ങുമുണര്‍ന്നുവെന്നോ
എങ്ങും പുഷ്‌പോത്സവമായോ
ഋതുമതിപ്പൂക്കള്‍ ചുരന്ന തേനമൃതം
നുകരുവാന്‍ മധു ശലഭങ്ങള്‍ വന്നുവോ..
മാനസമാം മണിമന്ദിരത്തിലെ
ചിത്ര മനോഹര നര്‍ത്തനശാലയില്‍
ഒരുങ്ങി വരുയിനി ശൃംഗാര നര്‍ത്തി കിയായി
കാത്തിരിപ്പൂരാഗമധുചഷകവുമായ് ഞാന്‍.
•


0 Comments