നീ എവിടെ മറഞ്ഞു പോയി
തിരഞ്ഞു ഞാന്‍ നിന്നെ
എങ്ങുമേ കണ്ടില്ല
എന്‍ യൗവനത്തില്‍ എന്നെ നീ തേടി വന്നു
അന്ന് നിന്‍ ശോഭയില്‍ എന്‍ മുഖം തിളങ്ങി
സ്‌നേഹിച്ചു തുടങ്ങി ഞാന്‍ എന്നിലെ എന്നെ
പ്രണയം മൊട്ടിട്ടു മനസ്സില്‍
തിരഞ്ഞു ഞാന്‍ ചുറ്റിലും, ആരെയും കണ്ടില്ല
കാത്തിരുന്നു ഏറെ നേരം, ആരും വന്നില്ല
എന്‍ പ്രണയം പോലും
കാലം പൊഗേ
മങ്ങിയെന്‍ മുഖം
ശോഭ പൊഴിഞ്ഞു പോയ്
ഞാന്‍ തിരഞ്ഞു നിന്നെ വീണ്ടും
എങ്ങുമേ കണ്ടില്ല
ചുളിവുകള്‍ വീണെന്‍ മുഖം
കാത്തിരുന്നു ഞാന്‍ വീണ്ടും
ആരുമേ വന്നില്ല എന്‍ പ്രണയം പോലും
നീയും എന്തെ വന്നില്ല
എന്നെ തനിച്ചാക്കി എങ്ങുപോയ് നീ
എന്നെ ഞാന്‍ ആക്കിയൊരെന്‍ പ്രണയമേ...
•


0 Comments